AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Orange vs Pomegranate: ഓറഞ്ചോ മാതളനാരങ്ങയോ: ഏതാണ് കൂടുതൽ ആരോഗ്യമുള്ളതെന്ന് അറിയാമോ?

Orange vs Pomegranate Nutrition Comparison: പതിവായി പഴങ്ങൾ കഴിക്കുന്നത് പല രോഗങ്ങളുടെയും സാധ്യത കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഓറഞ്ച് നല്ലൊരു മാർ​ഗമാണ്. കാരണം അവയിൽ കലോറിയും പഞ്ചസാരയും വളരെയധികം കുറവാണ്. മാതളനാരങ്ങയിൽ പഞ്ചസാരയുടെ അളവ് അൽപ്പം കൂടുതലാണ്

neethu-vijayan
Neethu Vijayan | Published: 05 Oct 2025 17:16 PM
നല്ല ആരോഗ്യം നിലനിർത്താൻ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ പഴങ്ങൾ ഉൾപ്പെടുത്തേണ്ടത് വളരെ അത്യാവശ്യമാണ്. ശരീരത്തിന് വേണ്ട അവശ്യ പോഷകങ്ങളെല്ലാം നിറഞ്ഞതാണ് പഴങ്ങൾ. അതിനാൽ പതിവായി കഴിക്കുന്നത് പല രോഗങ്ങളുടെയും സാധ്യത കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. പഴങ്ങളിൽ ​ഗുണകരമായ രണ്ടെണ്ണമാണ് ഓറഞ്ചും മാതളനാരങ്ങയും. എന്നാൽ ഇവയിലേതാണ് കൂടുതൽ നല്ലത്. (Image Credits: Getty Images)

1 / 5
രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന വിറ്റാമിൻ സിയാൽ സമ്പുഷ്ടമാണ് ഓറഞ്ച്. ജലദോഷത്തെയും സീസണൽ അണുബാധയെയും ചെറുക്കാൻ ശരീരത്തെ ഇവ വളരെയധികം സഹായിക്കുന്നു. കൂടാതെ ശരീരത്തിലെ മുറിവുകൾ വേഗത്തിൽ ഉണങ്ങാൻ സഹായിക്കുകയും, ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിക്കുകയും ചെയ്യുന്ന വിറ്റാമിൻ ആണ് ഇവയിലുള്ളത്.(Image Credits: Getty Images)

2 / 5
ഓറഞ്ചിനെ അപേക്ഷിച്ച് മാതളനാരങ്ങയിൽ വിറ്റാമിൻ സി വളരെ കുറവാണ്. എങ്കിലും മറ്റ് പോഷകങ്ങളും ശക്തമായ ആന്റിഓക്‌സിഡന്റുകളും ഇവയിൽ ഉയർന്ന അളവിലുണ്ട്. ഈ ആന്റിഓക്‌സിഡന്റുകളാകട്ടെ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാൻ സഹായിക്കുന്നവയാണ്. അതുവഴി ഹൃദ്രോഗം, കാൻസർ തുടങ്ങിയ ഗുരുതരമായ രോ​ഗങ്ങളുടെ സാധ്യത കുറയ്ക്കുന്നു. (Image Credits: Getty Images)

3 / 5
ദഹനത്തെ സഹായിക്കുന്ന ഭക്ഷണ നാരുകളുടെ മികച്ച ഉറവിടങ്ങളാണ് രണ്ട് പഴങ്ങളും. ഉയർന്ന ജലാംശം ഉള്ള ഓറഞ്ച് നിർജ്ജലീകരണം തടയാനും ആരോഗ്യകരമായ ദഹനവ്യവസ്ഥയെ പിന്തുണയ്ക്കാനും സഹായിക്കുന്നു. മറുവശത്ത്, മാതളനാരങ്ങയാകട്ടെ മലബന്ധം, ദഹനക്കേട് എന്നിവ ഒഴിവാക്കുന്നു. ഇത് മൊത്തത്തിലുള്ള കുടലിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്. (Image Credits: Getty Images)

4 / 5
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഓറഞ്ച് നല്ലൊരു മാർ​ഗമാണ്. കാരണം അവയിൽ കലോറിയും പഞ്ചസാരയും വളരെയധികം കുറവാണ്. മാതളനാരങ്ങയിൽ പഞ്ചസാരയുടെ അളവ് അൽപ്പം കൂടുതലാണ്, അതിനാൽ കലോറി നിയന്ത്രിത ഭക്ഷണക്രമം പാലിക്കുന്നവർ അവ മിതമായി കഴിക്കണം. എന്നിരുന്നാലും, മാതളനാരങ്ങയിലെ പോഷകങ്ങൾ ആരോഗ്യകരമായ ഭാരം നിലനിർത്താൻ നല്ലതാണ്. (Image Credits: Getty Images)

5 / 5