AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Smoking with Tea: ചായയ്‌ക്കൊപ്പം സിഗരറ്റ് വലിക്കുന്നവരാണോ നിങ്ങൾ? കാത്തിരിക്കുന്നത് മാറാരോഗങ്ങൾ

Health Risks of Smoking Cigarettes with Hot Tea: ചൂട് ചായയ്‌ക്കൊപ്പം സിഗരറ്റ് വലിക്കാൻ ഇഷ്ടമുള്ള ചിലരെങ്കിലും നമുക്ക് ചുറ്റുമുണ്ടാകും. ഓഫീസിലെ ഇടവേളകളിൽ സമ്മർദ്ദം അകറ്റാൻ ഇത് സഹായിക്കുമെന്നാണ് പലരും കരുതുന്നത്. എന്നാൽ, ഈ ശീലമുള്ളവരെ കാത്തിരിക്കുന്നത് മാറാരോഗങ്ങളാണ്.

nandha-das
Nandha Das | Updated On: 14 Sep 2025 09:33 AM
ചൂട് ചായയ്‌ക്കൊപ്പം സിഗരറ്റ് വലിക്കുന്നത് അന്നനാളത്തിൽ കാൻസർ വരാനുള്ള സാധ്യത വർധിപ്പിക്കുന്നു. ചൂട് ചായ കുടിക്കുമ്പോൾ അന്നനാളത്തിന്റെ ഉൾഭാഗങ്ങളിൽ ചെറിയ മുറിവുകൾ ഉണ്ടാകാം. ഇതിനൊപ്പം സിഗററ്റിലെ വിഷവസ്തുക്കൾ കൂടി ചേരുമ്പോൾ അന്നനാളത്തിലെ കോശങ്ങളെ ഇത് നശിപ്പിക്കും. കൂടാതെ, ഈ ശീലം ശ്വാസകോശ അർബുദത്തിനും തൊണ്ടയിലെ ക്യാന്സറിനും കാരണമാകും. (Image Credits: Pexels)

1 / 5
പുകയിലയിലെ നിക്കോട്ടിനും ചായയിലെ കഫീനും ഹൃദയമിടിപ്പും രക്തസമ്മർദ്ദവും കൂട്ടുന്നവയാണ്. അതിനാൽ, ചായയ്‌ക്കൊപ്പം സിഗരറ്റ് വലിക്കുന്നത് ഹൃദയാഘാതത്തിനും മറ്റ് ഹൃദയസംബന്ധമായ രോഗങ്ങൾക്കും കാരണമാകും. (Image Credits: Pexels)

2 / 5
പുകവലി പുരുഷന്മാരിലും സ്ത്രീകളിലും വന്ധ്യതയ്ക്കും ലൈംഗികശേഷിക്കുറവിനും കാരണമായേക്കും. അതുപോലെ തന്നെ, ചായയിലെ കഫീൻ ശരീരത്തിലെ ഹോർമോൺ സന്തുലിതാവസ്ഥയെ തകരാറിലാക്കുകയും ചെയ്യും. (Image Credits: Pexels)

3 / 5
ഈ ശീലം തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയ്ക്കുകയും ഓർമ്മശക്തിയെയും ബുദ്ധിയെയും ദോഷകരമായി ബാധിക്കുമെന്നും പഠനങ്ങൾ പറയുന്നു. തലച്ചോറിന്റെ മൊത്തത്തിലുള്ള പ്രവർത്തനത്തെ തന്നെ ഇത് ബാധിക്കും. (Image Credits: Pexels)

4 / 5
നിക്കോട്ടിൻ, കഫീൻ എന്നിവ രക്തക്കുഴലുകളെ ചുരുക്കി രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും ധമനികളിലെ രക്തയോട്ടം തടയുകയും പക്ഷാഘാതത്തിന് കാരണമാവുകയും ചെയ്യുന്നു. (Image Credits: Pexels)

5 / 5