Health Tips: രുചിക്ക് മാത്രമല്ല, തടി കുറയ്ക്കാനും കറിവേപ്പില, അറിയാം ഈ അത്ഭുത ഗുണങ്ങൾ
Discover How Curry Leaves Can Help You Lose Weight Naturally: കറിവേപ്പില വെള്ളത്തിലിട്ട് തിളപ്പിച്ച് അരിച്ചെടുത്ത് ചായയായി കുടിക്കാം. ദിവസേനയുള്ള കറികളിലും മറ്റും ധാരാളമായി കറിവേപ്പില ഉൾപ്പെടുത്തുക. കറിവേപ്പില വെയ്റ്റ് ലോസ്സിന് ഒരു മികച്ച സ്വാഭാവിക ഉപാധിയാണെങ്കിലും കൃത്യമായ ഭക്ഷണക്രമവും വ്യായാമവും ഇതിനൊപ്പം ആവശ്യമാണ്. കറിവേപ്പില അമിതമായി ഉപയോഗിക്കരുത്. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഇത് ശീലമാക്കുക.

മലയാളിക്ക് കറിവേപ്പിലയില്ലാത്ത ഒരു പാചകത്തെക്കുറിച്ച് ചിന്തിക്കാൻ പോലുമാകില്ല. എന്നാൽ വെറുമൊരു സ്വാദുകൂട്ടൽ വസ്തു എന്നതിനപ്പുറം, ആരോഗ്യ സംരക്ഷണത്തിലും പ്രത്യേകിച്ച് ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഏറ്റവും മികച്ചൊരു ഔഷധമാണ് കറിവേപ്പില. ആൻ്റി-ഓക്സിഡന്റുകൾ, ഫ്ലാവോനോയിഡുകൾ, വിറ്റാമിൻ സി, എ എന്നിവയാൽ സമ്പന്നമായ കറിവേപ്പില ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുന്നു. ശരീരത്തിലെ അമിത കൊഴുപ്പ് ഇല്ലാതാക്കാനും ഉപാപചയ പ്രവർത്തനം വേഗത്തിലാക്കാനും കറിവേപ്പില എങ്ങനെയൊക്കെയാണ് സഹായിക്കുന്നതെന്ന് നോക്കാം. (Image Credit Source: Getty Images)

ദഹനം മെച്ചപ്പെടുത്തുന്നു: കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന കാർബസോൾ അൽക്കലോയിഡ്' ദഹനേന്ദ്രിയങ്ങളുടെ പ്രവർത്തനം സുഗമമാക്കുന്നു. ഇത് ശരീരത്തിലെ ഫാറ്റി ആസിഡുകളെ വിഘടിപ്പിച്ച് കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുന്നു. ദഹനം ശരിയായി നടക്കുന്നതിലൂടെ ശരീരത്തിലെ മാലിന്യങ്ങൾ കൃത്യമായി പുറന്തള്ളപ്പെടുകയും തടി കുറയുകയും ചെയ്യും. ഇതിലെ ഡയറ്ററി ഫൈബർ, വിറ്റാമിൻ-ബി, അൽക്കലോയിഡുകൾ എന്നിവ ശരീരത്തിന്റെ മെറ്റബോളിസം വർദ്ധിപ്പിക്കുന്നു. ഇത് കൂടുതൽ കലോറി വേഗത്തിൽ കത്തിച്ചുകളയാൻ ശരീരത്തെ സഹായിക്കും.

ശരീരത്തിൽ ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കറിവേപ്പിലയ്ക്ക് പ്രത്യേക കഴിവുണ്ട്. ഉയർന്ന ബ്ലഡ് ഷുഗർ ലെവൽ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകും. പഞ്ചസാരയുടെ അളവ് കൃത്യമാകുന്നതിലൂടെ പൊണ്ണത്തടിയും ഡയബറ്റിസും ഒരുപോലെ തടയാനാകും. ശരീരത്തിന് ഹാനികരമായ ടോക്സിനുകൾ അടിഞ്ഞുകൂടുന്നത് തടിയും വയറും കൂടാൻ കാരണമാകും. കറിവേപ്പിലയിലെ ആൻ്റി-ഓക്സിഡന്റുകൾ ഈ ടോക്സിനുകളെ നീക്കം ചെയ്യുകയും ഫാറ്റി ലിവർ, കൊളസ്ട്രോൾ എന്നിവ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും. കറിവേപ്പില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് പ്രമേഹ രോഗികളിൽ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഫലപ്രദമാണ്. ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതിനാൽ ചർമ്മത്തിലുണ്ടാകുന്ന അലർജികളും മറ്റ് പ്രശ്നങ്ങളും കുറയ്ക്കാൻ ഇത് സഹായിക്കും. ദിവസവും രാവിലെ വെറുംവയറ്റിൽ കറിവേപ്പില ചവച്ചരച്ച് കഴിക്കുന്നത് അമിത വിശപ്പ് നിയന്ത്രിക്കാനും കലോറി ഇൻടേക്ക് കുറയ്ക്കാനും സഹായിക്കും.

കറിവേപ്പില വെള്ളത്തിലിട്ട് തിളപ്പിച്ച് അരിച്ചെടുത്ത് ചായയായി കുടിക്കാം. ദിവസേനയുള്ള കറികളിലും മറ്റും ധാരാളമായി കറിവേപ്പില ഉൾപ്പെടുത്തുക. കറിവേപ്പില വെയ്റ്റ് ലോസ്സിന് ഒരു മികച്ച സ്വാഭാവിക ഉപാധിയാണെങ്കിലും കൃത്യമായ ഭക്ഷണക്രമവും വ്യായാമവും ഇതിനൊപ്പം ആവശ്യമാണ്. കറിവേപ്പില അമിതമായി ഉപയോഗിക്കരുത്. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഇത് ശീലമാക്കുക.