ദിവസവും മധുരക്കിഴങ്ങ് കഴിക്കാമോ? ഹൃദയത്തിന് മുതൽ ചർമ്മത്തിന് വരെ ​ഗുണം | Here is what happens when you eat sweet potatoes daily and how to balance them in your diet Malayalam news - Malayalam Tv9

Sweet Potatoes: ദിവസവും മധുരക്കിഴങ്ങ് കഴിക്കാമോ? ഹൃദയത്തിന് മുതൽ ചർമ്മത്തിന് വരെ ​ഗുണം

Published: 

24 Sep 2025 08:41 AM

Sweet Potatoes Benefits For Body: ഇടത്തരം മധുരക്കിഴങ്ങിൽ നിങ്ങളുടെ ദൈനംദിന ആവശ്യകതയേക്കാൾ കൂടുതൽ വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണുകളുടെ ആരോഗ്യത്തിനും, ചർമ്മത്തിനും, രോഗപ്രതിരോധശേഷിക്കും വളരെ നല്ലതാണ്. മധുരക്കിഴങ്ങിലെ പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നു.

1 / 5മധുരക്കിഴങ്ങ് എല്ലാവർക്കും ഇഷ്ടമാണ്. പക്ഷേ അത് ദിവസവും കഴിക്കാമോ എന്നതാണ് ഒരു ചോദ്യം. നാരുകൾ, ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമാണ് മധുരക്കിഴങ്ങ്. നിങ്ങൾ ഒരു മാസം മുഴുവൻ മധുരക്കിഴങ്ങ് ദൈനംദിന ഭക്ഷണ ശീലമാക്കിയാലോ? എന്താണ് ശരീരത്തിന് സംഭവിക്കുന്നതെന്ന് നോക്കാം. (Image Credits: GettyImages)

മധുരക്കിഴങ്ങ് എല്ലാവർക്കും ഇഷ്ടമാണ്. പക്ഷേ അത് ദിവസവും കഴിക്കാമോ എന്നതാണ് ഒരു ചോദ്യം. നാരുകൾ, ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമാണ് മധുരക്കിഴങ്ങ്. നിങ്ങൾ ഒരു മാസം മുഴുവൻ മധുരക്കിഴങ്ങ് ദൈനംദിന ഭക്ഷണ ശീലമാക്കിയാലോ? എന്താണ് ശരീരത്തിന് സംഭവിക്കുന്നതെന്ന് നോക്കാം. (Image Credits: GettyImages)

2 / 5

മധുരക്കിഴങ്ങിലെ കാർബോഹൈഡ്രേറ്റുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നതിനുപകരം ഊർജ്ജം പുറത്തുവിടുന്നു. അങ്ങനെ ദിവസം മുഴുവൻ ഊർജ്ജം ലഭിക്കുന്നു. സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റുകൾ കൂടുതലുള്ള ഭക്ഷണക്രമം രക്തത്തിലെ പഞ്ചസാരയുടെ സ്ഥിരത നിലനിർത്താൻ സഹായിക്കുമെന്നാണ് ജേണൽ ഓഫ് ന്യൂട്രീഷനിലെ ഒരു പഠനം പറയുന്നത്. (Image Credits: GettyImages)

3 / 5

ഒരു ഇടത്തരം മധുരക്കിഴങ്ങിൽ നിങ്ങളുടെ ദൈനംദിന ആവശ്യകതയേക്കാൾ കൂടുതൽ വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണുകളുടെ ആരോഗ്യത്തിനും, ചർമ്മത്തിനും, രോഗപ്രതിരോധശേഷിക്കും വളരെ നല്ലതാണ്. ഇത് സീസണൽ അസുഖങ്ങൾക്കെതിരെ നിങ്ങളുടെ ശരീരത്തിന്റെ പ്രതിരോധം ശക്തിപ്പെടുത്തുന്നു. എന്നിരുന്നാലും, വലിയ അളവിലുള്ള വിറ്റാമിൻ എ ഉപഭോ​ഗം ശ്രദ്ധിക്കണം. (Image Credits: GettyImages)

4 / 5

മധുരക്കിഴങ്ങിലെ ബീറ്റാ കരോട്ടിൻ ഒരു പ്രകൃതിദത്ത ആന്റിഓക്‌സിഡന്റായി പ്രവർത്തിക്കുന്നു. ഇത് ചർമ്മത്തെ ഫ്രീ റാഡിക്കലിൻ്റെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നു. ഡെർമറ്റോ-എൻഡോക്രൈനോളജിയിലെ ഗവേഷണമനുസരിച്ച്, കരോട്ടിനോയ്ഡ് അടങ്ങിയ ഭക്ഷണങ്ങൾ ചർമ്മത്തിന്റെ രൂപം മെച്ചപ്പെടുത്തുന്നു. എന്നാൽ ചർമ്മം ആരോ​ഗ്യം ജലാംശം, ഉറക്കം, ഭക്ഷണക്രമം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. (Image Credits: GettyImages)

5 / 5

മധുരക്കിഴങ്ങിൽ പൊട്ടാസ്യം വളരെ കൂടുതലാണ്, ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നു. ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ നടത്തിയ ഗവേഷണങ്ങളനുസരിച്ച്, പൊട്ടാസ്യം അടങ്ങിയ ഭക്ഷണക്രമം രക്താതിമർദ്ദത്തിനുള്ള സാധ്യത കുറയ്ക്കുന്നു. എന്നാൽ വൃക്ക രോഗമുള്ളവർ ദിവസേന മധുരക്കിഴങ്ങ് കഴിക്കുന്നതിൽ ശ്രദ്ധിക്കണം. (Image Credits: GettyImages)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും