ഡിസംബര്‍ 31ന് ഓഫീസില്‍ പോകേണ്ട; അവധി ഈ ജില്ലക്കാര്‍ക്ക് മാത്രം | Holiday in Thiruvananthapuram on December 31 due to Sivagiri pilgrimage Malayalam news - Malayalam Tv9

School Holiday: ഡിസംബര്‍ 31ന് ഓഫീസില്‍ പോകേണ്ട; അവധി ഈ ജില്ലക്കാര്‍ക്ക് മാത്രം

Updated On: 

19 Dec 2025 08:22 AM

Thiruvananthapuram Holiday December 31: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ക്രിസ്മസ് അവധിക്കാലത്തിനായി ഡിസംബര്‍ 23ന് അടയ്ക്കും. ഈ വര്‍ഷം 12 ദിവസമാണ് അവധി. നീണ്ട അവധിയ്ക്ക് ശേഷം ജനുവരി 5നാണ് സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നത്.

1 / 5സംസ്ഥാനത്ത് ക്രിസ്മസ് പരീക്ഷകള്‍ക്ക് കഴിയുന്നതോടെ അവധിക്കാലം ആരംഭിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളെ തേടി മാത്രമെത്തുന്ന ഈ അവധിയെ ഓര്‍ത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ വിഷമിക്കേണ്ട, നിങ്ങള്‍ക്കും അവധി ലഭിക്കാന്‍ പോകുകയാണ്. (Image Credits: Getty, PTI and Social Media)

സംസ്ഥാനത്ത് ക്രിസ്മസ് പരീക്ഷകള്‍ക്ക് കഴിയുന്നതോടെ അവധിക്കാലം ആരംഭിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളെ തേടി മാത്രമെത്തുന്ന ഈ അവധിയെ ഓര്‍ത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ വിഷമിക്കേണ്ട, നിങ്ങള്‍ക്കും അവധി ലഭിക്കാന്‍ പോകുകയാണ്. (Image Credits: Getty, PTI and Social Media)

2 / 5

ഡിസംബര്‍ 31ന് 93ാമത് ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിലെ വിവിധ താലൂക്കുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ചിറയിന്‍കീഴ്, വര്‍ക്കല താലൂക്കുകള്‍ക്കാണ് അവധിയുള്ളത്.

3 / 5

രണ്ട് താലൂക്കുകളിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണെന്ന് ജില്ല കളക്ടര്‍ അറിയിച്ചു.

4 / 5

എന്നാല്‍ നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. ഡിസംബര്‍ 30 മുതല്‍ 31 വരെയാണ് ശിവഗിരി തീര്‍ത്ഥാടനം നടക്കുന്നത്.

5 / 5

അതേസമയം, സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ക്രിസ്മസ് അവധിയ്ക്കായി ഡിസംബര്‍ 23ന് അടയ്ക്കും. ഈ വര്‍ഷം 12 ദിവസമാണ് അവധി. നീണ്ട അവധിയ്ക്ക് ശേഷം ജനുവരി 5നാണ് സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നത്.

രണ്ടോ നാലോ, ഒരു ദിവസം കുടിക്കേണ്ട കാപ്പിക്കണക്ക് ഇതാ...
ഈ ചെന്നെ താരങ്ങളുടെ ശമ്പളം ധോണിയെക്കാള്‍ കൂടുതല്‍
മോഹൻലാലിൻറെ പ്രതിഫലം എത്ര? മമ്മൂട്ടിയുടെയോ
വെളുത്തുള്ളി കേടാവാതെ സൂക്ഷിക്കാനുള്ള പൊടിക്കൈകൾ
അയ്യേ, ഇതു കണ്ടോ; തൈര് കിട്ടിയ പ്ലേറ്റില്‍ ചത്ത എലി
സിസിടിവിയിലൂടെ വീട്ടുടമയോട് പോസ്റ്റ് വുമണ്‍ പറഞ്ഞത് കേട്ടോ
കണ്ടടോ, ഞാന്‍ ദൈവത്തെ; വന്നത് മനുഷ്യരൂപത്തില്‍
Viral Video: ഗണപതിക്ക് ആനയുടെ ആരതി