Honey Rose : ചുമ്മാതല്ല ഉദ്ഘാടനത്തിന് പോകുന്നത്; 50 ലക്ഷം രൂപ വരെയാണ് ഹണി റോസ് പ്രതിഫലം വാങ്ങിക്കുന്നത്
Honey Rose Inauguration Payment : ജനങ്ങളുമായി നേരിട്ട് ഇടപഴകുന്നതിന് വേണ്ടിയാണ് താൻ ഉദ്ഘാടനവേദികളിൽ പോകുന്നതെന്നാണ് ഹണി റോസ് പറഞ്ഞിട്ടുണ്ട്.അപ്പോൾ ഒരു ഉദ്ഘാടനത്തിന് ഹണി റോസ് വാങ്ങിക്കുന്ന പ്രതിഫലം എത്രയാകും?

വ്യവസായിയായ ബോബി ചെമ്മണ്ണൂരിനെതിരെ ലൈംഗിക അധിക്ഷേപത്തിന് പരാതി നൽകികൊണ്ട് വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ് നടി ഹണി റോസ്

ഈ പ്രശ്നങ്ങൾക്കെല്ലാം തുടക്കം നടി ഉദ്ഘാടന വേദികളിൽ പോകുന്നതും അതിന് ചുറ്റിപ്പറ്റിയുള്ള സോഷ്യൽ മീഡിയ ചർച്ചകളുമായിരുന്നു.

താൻ ഉദ്ഘാടനങ്ങൾക്ക് പോകുന്നത് വലിയതോതിൽ ആസ്വദിക്കാറുണ്ട്. ജനങ്ങളുമായി കൂടുതൽ അടുത്ത ഇടപഴകാൻ സാധിക്കുന്ന ഒരു ഇടമാണ് ഉദ്ഘാടന വേദികൾ എന്നാണ് ഒരു അഭിമുഖത്തിൽ ഹണി റോസ് പറഞ്ഞത്.

അപ്പോൾ എല്ലാവരും ചോദിക്കുന്ന ചോദ്യമിതാണ്, ഒരു ഉദ്ഘാടനത്തിന് ഹണി റോസ് വാങ്ങിക്കുന്ന പ്രതിഫലം എത്രയാണ്? ആ തുക എത്രയാണെന്ന് പരിശോധിക്കാം

50 ലക്ഷം മുതൽ 60 ലക്ഷം രൂപ വരെയാണ് നടി ഉദ്ഘാടനത്തിനായി ഏറ്റവും കൂടുതൽ വങ്ങിട്ടുള്ളതെന്ന് ന്യൂസ് 18 തെലുങ്ക് മാധ്യമങ്ങളെ ഉദ്ദരിച്ചുകൊണ്ട് റിപ്പോർട്ട് ചെയ്യുന്നു.

2023ൽ ആന്ധ്ര പ്രദേശിൽ ഒരു മാൾ ഉദ്ഘാടനം ചെയ്യുന്നതിന് വേണ്ടിയാണ് താരം 50 ലക്ഷം രൂപയിൽ അധികം പ്രതിഫലം വാങ്ങിയത്. അതേസമയം കേരളത്തിലെ ഉദ്ഘാടനത്തിൽ ഈ തുകയിൽ നിന്നും താരതമ്യേനെ വളരെ കുറച്ച തുകയാണ് നടി പ്രതിഫലമായി വാങ്ങിക്കുകയെന്നും റിപ്പോർട്ടിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.