5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Honor 200 Lite 5G : 108 മെഗാപിക്സൽ ക്യാമറ, ഫോണിനൊപ്പം ചാർജർ; ഹോണർ 200 ലൈറ്റ് 5ജി വിപണിയിൽ

Honor 200 Lite 5G Launched In India : ഹോണർ 200 ലൈറ്റ് 5ജി ഫോൺ ഇന്ത്യൻ വിപണിയിലെത്തി. 108 മെഗാപിക്സലിൻ്റെ പ്രധാന ക്യാമറയും 50 മെഗാപിക്സൽ സെൽഫി ക്യാമറയും എഐ ഫീച്ചറുകളുമൊക്കെ അടങ്ങിയതാണ് ഫോൺ.

abdul-basithtv9-com
Abdul Basith | Published: 19 Sep 2024 19:55 PM
ഹോണർ 200 ലൈറ്റ് 5ജി ഫോൺ വിപണിയിൽ. വ്യാഴാഴ്ചയാണ് ഫോൺ ഇന്ത്യൻ വിപണിയിലെത്തിയത്. 108 മെഗാപിക്സലിൻ്റെ പ്രധാന ക്യാമറയും എഐ ഫീച്ചറുകളും സഹിതമാണ് ഫോൺ എത്തുന്നത്. ഫോണിനൊപ്പം 35 വാട്ടിൻ്റെ ചാർജറും ബോക്സിൽ ലഭിക്കും. ഹോണർ 200 ഫോണിൻ്റെ ലൈറ്റ് എഡിഷനാണ് ഹോണർ 200 ലൈറ്റ്. (Image Courtesy - Honor Website)

1 / 5
50 മെഗാപിക്സലാണ് ഫോണിൻ്റെ സെൽഫി ക്യാമറ. മീഡിയടെക് ഡൈമൻസിറ്റി 6080 ചിപ്സെറ്റും 4500 എംഎഎച്ച് ബാറ്ററിയും ഫോണിലുണ്ട്. ആൻഡ്രോയ്ഡ് 14 അടിസ്ഥാനമാക്കിയുള്ള മാജിക് ഓഎസിലാണ് ഫോണിൻ്റെ പ്രവർത്തനം. വിവിധ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സൗകര്യങ്ങളും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. (Image Courtesy - Honor Website)

2 / 5
8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയൻ്റിന് 17,999 രൂപയാണ് ഇന്ത്യയിലെ വില. ഈ മാസം 27 അർദ്ധരാത്രി 12 മണി മുതൽ ആമസോണിലും ഹോണർ വെബ്സൈറ്റിലുമടക്കം ഫോൺ ലഭ്യമാകും. വിവിധ ഓഫ് ലൈൻ സ്റ്റോറുകളിലും ഫോൺ ലഭിക്കും. എസ്ബിഐ കാർഡുകൾക്ക് 2000 രൂപ ഇൻസ്റ്റൻ്റ് ഡിസ്കൗണ്ട് ലഭിക്കും.  (Image Courtesy - Honor Website)

3 / 5
6.7 ഇഞ്ച് ഫുൾ എച്ച്ഡി അമോഎൽഇഡി ഡിസ്പ്ലേയാണ് ഫോണിലുള്ളത്. 8 ജിബിയാണ് റാം എങ്കിലും 8 ജിബി കൂടി വർധിപ്പിക്കാനാവും. മാജിക് എൽഎം, മാജിക് പോർട്ടൽ, മാജിക് ക്യാപ്സൂൾ, മാജിക്ക് ലോക്ക് സ്ക്രീൻ പാരലൽ സ്പേസ് എന്നിങ്ങനെയുള്ള എഐ ഫീച്ചറുകളാണ് ഫോണിലുള്ളത്.  (Image Courtesy - Honor Website)

4 / 5
മൂന്ന് ക്യാമറകളാണ് പിൻഭാഗത്തുള്ളത്. 108 എംപി പ്രധാന ക്യാമറയിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റബിലൈസേഷൻ സൗകര്യമുണ്ട്. ഒപ്പം, അഞ്ച് മെഗാപിക്സൽ ഡെപ്ത് സെൻസറും 2 മെഗാപിക്സൽ മാക്രോ സെൻസറും പിൻഭാഗത്തുണ്ട്.  (Image Courtesy - Honor Website)

5 / 5
Follow Us
Latest Stories