പ്രളയത്തിന് ശേഷം വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്; കിണർ വെള്ളം ക്ലോറിനേറ്റ് ചെയ്യുന്നത് എങ്ങനെ? | How to clean a flood-hit Kerala home, water chlorination and utensil sanitization methods Malayalam news - Malayalam Tv9

House Cleaning: പ്രളയത്തിന് ശേഷം വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്; കിണർ വെള്ളം ക്ലോറിനേറ്റ് ചെയ്യുന്നത് എങ്ങനെ?

Published: 

08 Aug 2026 | 06:39 PM

Flood Hit Home Cleaning Tips: മഴ കുറച്ച് കുറഞ്ഞെങ്കിലും വീടുകളിലെ വെള്ളം കുറഞ്ഞ് തുടങ്ങുന്നതേയുള്ളൂ. വെള്ളപ്പൊക്കത്തിൽ തകർന്ന വീട്ടിലേക്ക് തിരികെ കാലെടുത്തുവയ്ക്കുന്നത് ഏതൊരു കുടുംബത്തിനും മനസ് തകരുന്ന നിമിഷമാണ്. കാരണം ഓരോന്നായി സ്വരുകൂട്ടിയ പലതും തകർന്നു കിടക്കുന്നതും ചെളിപിടിച്ച് കിടക്കുന്നതും ആർക്കും കണ്ടുനിൽക്കാൻ കഴിയില്ല. എന്നാൽ, വൃത്തിയാക്കാൻ ഇറങ്ങുമ്പോൾ അത്യധികം ജാഗ്രതയും സുരക്ഷയും പാലിക്കേണ്ടതും നിർബന്ധമാണ്.

1 / 5
കേരളത്തിൽ ശക്തമായി നിലനിന്നിരുന്ന പേമാരിക്ക് പിന്നാലെ നിരവധി ആളുകളുടെ വീടാണ് വെള്ളത്തിനടിയിലായത്. മഴ കുറച്ച് കുറഞ്ഞെങ്കിലും വീടുകളിലെ വെള്ളം കുറഞ്ഞ് തുടങ്ങുന്നതേയുള്ളൂ. വെള്ളപ്പൊക്കത്തിൽ തകർന്ന വീട്ടിലേക്ക് തിരികെ കാലെടുത്തുവയ്ക്കുന്നത് ഏതൊരു കുടുംബത്തിനും മനസ് തകരുന്ന നിമിഷമാണ്. കാരണം ഓരോന്നായി സ്വരുകൂട്ടിയ പലതും തകർന്നു കിടക്കുന്നതും ചെളിപിടിച്ച് കിടക്കുന്നതും ആർക്കും കണ്ടുനിൽക്കാൻ കഴിയില്ല. (Image Credit Source: Getty Images)

2 / 5
എന്നാൽ, വൃത്തിയാക്കാൻ ഇറങ്ങുമ്പോൾ അത്യധികം ജാഗ്രതയും സുരക്ഷയും പാലിക്കേണ്ടതും നിർബന്ധമാണ്. കാരണം വെള്ളക്കെട്ട് പിൻവാങ്ങുമ്പോൾ വീടുകളിൽ ചെളി മാത്രമല്ല, മാരകമായ രോഗാണുക്കളും, പാമ്പ് ഉൾപ്പെടെയുള്ള വിഷജന്തുക്കളും അവശേഷിച്ചിട്ടുണ്ടാകാം. നിങ്ങളുടേയും കുടുംബത്തിന്റേയും സുരക്ഷ ഉറപ്പാക്കാൻ വീടും പരിസരവും അണുവിമുക്തമാക്കുമ്പോൾ ചില മുൻകരുതലുകൾ നിർബന്ധമായും പാലിക്കുക. അവ എന്തെല്ലാമെന്ന് ഒന്ന് നോക്കാം.

3 / 5
വൈദ്യുത ബന്ധം പൂർണ്ണമായി വിച്ഛേദിച്ച ശേഷം മാത്രം വീടിന് അകത്തുകയറുക. ഇരുട്ടുള്ള മൂലകളിലും കാടുകയറിയ ഭാഗങ്ങളിലും പാമ്പ്, തേൾ തുടങ്ങിയ വിഷജന്തുക്കൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ടോർച്ച് ലൈറ്റ് ഉപയോഗിക്കുക. ചെളിയും വെള്ളവും നേരിട്ട് തൊടാതിരിക്കാൻ കൈയുറകളും ഗംബൂട്ടുകളും ധരിക്കുക. എലിപ്പനി  പോലുള്ള മാരക രോഗങ്ങൾ തടയാൻ ഇത് അത്യാവശ്യമാണ്. വളർത്തുമൃഗങ്ങളെ പെട്ടെന്ന് തുറന്നുവിടരുത്, അണുബാധയേറ്റ വെള്ളം അവ കുടിക്കുന്നത് അപകടമാണ്.

4 / 5
സെപ്റ്റിക് ടാങ്കിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് ഉറപ്പാക്കുക. ബാത്ത്റൂമുകൾ വൃത്തിയാക്കിയതിനുശേഷം മാത്രമേ ഉപയോഗിക്കാവൂ. വെള്ളത്തിൽ നിൽക്കുമ്പോൾ ഇലക്ട്രോണിക് ഉപകരണങ്ങൾ തൊടരുത്. വെള്ളപ്പൊക്കത്തിൽ വയറിംഗ്, മീറ്റർ, സ്വിച്ചുകൾ, പ്ലഗുകൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചിരിക്കാമെന്നതിനാൽ ഷോർട്ട് സർക്യൂട്ട് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കിണറുകളിലും വെള്ളക്കെട്ട് ബാധിച്ചിട്ടുണ്ടാകാം. അതിനാൽ കിണർ ക്ലോറിനേറ്റ് ചെയ്യുമ്പോഴും ശ്രദ്ധിക്കണം.

5 / 5
കിണറിലെ ജലനിരപ്പ് അനുസരിച്ച് ക്ലോറിനേഷൻ നടത്തണം. 1000 ലിറ്റർ വെള്ളത്തിന് അഞ്ച് ഗ്രാം ബ്ലീച്ചിംഗ് പൗഡർ ഉപയോഗിക്കാം. ഒരു ബക്കറ്റിൽ ആവശ്യത്തിന് ബ്ലീച്ചിംഗ് പൗഡർ എടുക്കുക. ആവശ്യാനുസരണം വെള്ളം ചേർക്കുക. വെള്ളം തെളിഞ്ഞുവരാൻ കുറഞ്ഞത് 10 മിനിറ്റെങ്കിലും മാറ്റി വയ്ക്കുക. തെളിഞ്ഞ വെള്ളം മാത്രം കിണറ്റിലേക്ക് ഒഴിക്കുക. അടിയിൽ ഊറിയ അവശിഷ്ടങ്ങൾ ഒഴിക്കരുത്. ഒരു മണിക്കൂറിന് ശേഷം മാത്രം ഈ വെള്ളം ഉപയോഗിക്കുക. കുടിക്കാൻ ഉപയോഗിക്കുന്ന വെള്ളം കുറഞ്ഞത് 20 മിനിറ്റെങ്കിലും നന്നായി തിളപ്പിച്ച ശേഷം മാത്രം ഉപയോഗിക്കുക.

Loading...
Unable to load recommendations.
Follow Us
ദോശ മാവ് തലേന്ന് അരയ്ക്കേണ്ട, 10 മിനിറ്റിൽ റെഡിയാക്കാം
വില 50,000 ന് താഴെ! ടിവിഎസ് ഓർബിറ്റർ
7025mAh ബാറ്ററിയുണ്ട്, പിന്നെ ഡൈമെൻസിറ്റി 9500s പ്രോസസറും
സൗന്ദര്യം കൂട്ടണോ? പഴങ്കഞ്ഞി കുടിച്ചാൽ മതി
റോഡ് മോഷ്ടിക്കുന്ന ഗ്രാമീണർ | Video
വിവാദമായ ബഹ്‌റൈൻ കേരള സമാജത്തിൻ്റെ ചരടുപിന്നിക്കളി
ഓടുന്ന ട്രെയിനില്‍ പാമ്പ് കയറിയാൽ
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി