Chemmeen Drumstick Curry: ഉണക്ക ചെമ്മീനും മുരിങ്ങയ്ക്കയും കറി….; ഇതുമതി ഉച്ചയൂണിന്
Chemmeen Muringakka Curry: അത്ര ഫേമസ് അല്ലാത്ത എന്നാൽ ഏതൊരു ചെമ്മീൻ പ്രേമികൾക്കും ഏറെ ഇഷ്ടപ്പെടുന്ന ഒരു സെപ്ഷ്യൽ വിഭവമാണ് ഇന്നിവിടെ തയ്യാറാക്കാൻ പോകുന്നത്. നല്ല നാടൻ ഉണക്ക ചെമ്മീനും മുരിങ്ങയ്ക്കയും ഇട്ടൊരു കറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചെമ്മീൻ വിഭവങ്ങൾ ഇഷ്ടപ്പെടാത്തവരായി ആരുമില്ലെന്ന് തന്നെ പറയാം. കടൽ വിഭവങ്ങളിൽ ഏറ്റവും ജനപ്രീതി നേടിയ ഒന്നാണ് ചെമ്മീൻ. എന്നാൽ അത്ര ഫേമസ് അല്ലാത്ത എന്നാൽ ഏതൊരു ചെമ്മീൻ പ്രേമികൾക്കും ഏറെ ഇഷ്ടപ്പെടുന്ന ഒരു സെപ്ഷ്യൽ വിഭവമാണ് ഇന്നിവിടെ തയ്യാറാക്കാൻ പോകുന്നത്. നല്ല നാടൻ ഉണക്ക ചെമ്മീനും മുരിങ്ങയ്ക്കയും ഇട്ടൊരു കറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. (Image Credits: Social Media)

ആവശ്യമായ ചേരുവകൾ; മുരിങ്ങയ്ക്ക- 3 എണ്ണം, തക്കാളി - 1 എണ്ണം, ചുവന്നുള്ളി- 10 എണ്ണം, ജീരകം- ഒരു നുള്ള്, മുളക് പൊടി- മുക്കാൽ ടീസ്പൂൺ, മഞ്ഞൾ പൊടി- കാൽ ടീസ്പൂൺ, പച്ചമുളക്- 2 എണ്ണം, തേങ്ങാ ചിരകിയത്- അര കപ്പ്, കടുക്- ഒരു നുള്ള്, കറിവേപ്പില- ആവശ്യത്തിന്, ഉപ്പ്- ആവശ്യത്തിന്, വെളിച്ചെണ്ണ- ആവശ്യത്തിന്. (Image Credits: Social Media)

ആദ്യം ഉണക്കച്ചെമ്മീൻ നന്നായി കഴുകിയെടുക്കുക. പിന്നീട് ചെമ്മീനും മുരിങ്ങയ്ക്കായ ചെറുതായി മുറിച്ചതും പച്ചമുളകും ഉപ്പും ഒരു കപ്പ് വെള്ളവും ഒഴിച്ച് കുക്കറിലിട്ട് വേവിക്കാം. ഈ സമയം ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കാം. അതിലേക്ക് വൃത്തിയാക്കി വച്ചിരിക്കുന്ന ശേഷം ചുവന്നുള്ളിയും കറിവേപ്പിലയും വഴറ്റാം. (Image Credits: Social Media)

വഴണ്ട് കഴിയുമ്പോൾ മുളകുപൊടിയും മഞ്ഞൾ പൊടിയും അതിലേക്ക് ചേർക്കുക. മസാല മൂത്തു കഴിയുമ്പോൾ തക്കാളി ചേർത്ത് കൊടുക്കാം. മസാലക്കൊപ്പം തക്കാളി നന്നായി ഉടച്ചു എടുക്കണം. ഇനി കുക്കറിൽ വേവിച്ച ഉണക്ക ചെമ്മീൻ മുരിങ്ങയ്ക്ക ചാറോടു കൂടി ചേർത്ത് കൊടുക്കണം. (Image Credits: Social Media)

അവസാനം തേങ്ങയും ജീരകവും പേസ്റ്റ് പരുവത്തിൽ അരച്ച് അതിലേക്ക് ചേർക്കുക. ശേഷം നന്നായി ഇളക്കി കൊടുക്കുക. തേങ്ങ അരച്ചത് ചേർത്ത് ശേഷം അധികം ചൂടാക്കരുത്. രുചിയേറിയ ഉണക്ക ചെമ്മീൻ മുരിങ്ങയ്ക്ക കറി റെഡി. (Image Credits: Social Media)