സിമ്പിളാണ്.... തണുപ്പുകാലത്ത് സന്ധി വേദന കുറയ്ക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം | How To Manage Joint Pain During The Winter Season, Here is the simple lifestyle changes Malayalam news - Malayalam Tv9

Joint Pain Relief: സിമ്പിളാണ്…. തണുപ്പുകാലത്ത് സന്ധി വേദന കുറയ്ക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം

Published: 

07 Dec 2025 18:22 PM

Joint Pain During The Winter Season: ണുത്ത താപനില പേശികൾ മുറുകുന്നതിന് കാരണമാകുകയും ഇത് സന്ധികളിൽ ചലനശേഷി കുറയ്ക്കുകയും ചെയ്യുമ്പോഴാണ് കഠിനമായ വേദന അനുഭവപ്പെടുന്നത്. വ്യായാമമില്ലായ്മ, അമിതവണ്ണം, മരുന്നുകളുടെ അമിതോപയോഗം എന്നിവയൊക്കെ ഇതിൻ്റെ പ്രധാന കാരണമാണ്.

1 / 5തണുപ്പുകാലത്ത് പല രോഗങ്ങളും നമ്മേ തേടി എത്തുന്നു. പനി, ജലദോഷം, ചുമ, അലർജി പ്രശ്നങ്ങൾ, സന്ധി വേദന എന്നിവയാണ് കൂടുതലായി കണ്ടുവരുന്നത്. അതിൽ ഏറ്റവും കൂടുതൽ ആളുകളെ ബാധിക്കുന്ന ഒന്നാണ് സന്ധിവേദന. വ്യായാമമില്ലായ്മ, അമിതവണ്ണം, മരുന്നുകളുടെ അമിതോപയോഗം എന്നിവയൊക്കെ ഇതിൻ്റെ പ്രധാന കാരണമാണ്. (Image Credits: Getty Images)

തണുപ്പുകാലത്ത് പല രോഗങ്ങളും നമ്മേ തേടി എത്തുന്നു. പനി, ജലദോഷം, ചുമ, അലർജി പ്രശ്നങ്ങൾ, സന്ധി വേദന എന്നിവയാണ് കൂടുതലായി കണ്ടുവരുന്നത്. അതിൽ ഏറ്റവും കൂടുതൽ ആളുകളെ ബാധിക്കുന്ന ഒന്നാണ് സന്ധിവേദന. വ്യായാമമില്ലായ്മ, അമിതവണ്ണം, മരുന്നുകളുടെ അമിതോപയോഗം എന്നിവയൊക്കെ ഇതിൻ്റെ പ്രധാന കാരണമാണ്. (Image Credits: Getty Images)

2 / 5

എന്നാൽ ലളിതമായ ജീവിതശൈലി മാറ്റങ്ങളിലൂടെ, നിങ്ങൾക്ക് സന്ധിവേദന കുറയ്ക്കാൻ സാധിക്കുന്നതാണ്. തണുത്ത താപനില പേശികൾ മുറുകുന്നതിന് കാരണമാകുകയും ഇത് സന്ധികളിൽ ചലനശേഷി കുറയ്ക്കുകയും ചെയ്യുമ്പോഴാണ് കഠിനമായ വേദന അനുഭവപ്പെടുന്നത്. എന്നാൽ കഴിവതും ചൂടുള്ള അന്തരീക്ഷം സൃഷ്ടിക്കുക. വസ്ത്രങ്ങൾ ധരിച്ചും, രാവിലെ ചെറുചൂടുള്ള വെള്ളത്തിൽ കുളിക്കുന്നതും നല്ലതാണ്. (Image Credits: Getty Images)

3 / 5

തണുപ്പുകാലത്ത് ആരോ​ഗ്യകരമായ ഭക്ഷണക്രമം ശീലമാക്കുക എന്നത് പ്രധാനമായി ശ്രദ്ധിക്കേണ്ട മാറ്റൊരു കാര്യമാണ്. കാരണം കൂടുതൽ ഭക്ഷണം കഴിക്കുകയും ശരീരഭാരം കൂടുകയും ചെയ്യുന്നത് സന്ധികളിൽ സമ്മർദ്ദത്തിന് കാരണമാകുകയും വേദനയുണ്ടാകുകയും ചെയ്യുന്നു. ഒമേഗ-3 ഫാറ്റി ആസിഡുകൾ, പഴങ്ങൾ, ഇലക്കറികൾ, മഞ്ഞൾ, ഇഞ്ചി എന്നിവ ധാരാളം കഴിക്കുക. (Image Credits: Getty Images)

4 / 5

തണുപ്പുകാലത്ത് സൂര്യപ്രകാശം കുറവായതിനാൽ വിറ്റാമിൻ ഡിയുടെ കുറവുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത് സന്ധി വേദനയ്ക്കും കാരണമാകുന്നു. അതിനാൽ വൈറ്റമിൻ ഡിയടങ്ങിയ ഭക്ഷണങ്ങൾ ശീലമാക്കുക. ചെറിയ വ്യായാമങ്ങൾ പതിവായി ചെയ്യുന്നത് വളരെ നല്ലതാണ്. ശരീരഭാരം ചെറുതായി കുറയുന്നത് പോലും സന്ധികളിലെ ആയാസവും അസ്വസ്ഥതയും കുറയ്ക്കുന്നു. (Image Credits: Getty Images)

5 / 5

വിട്ടുമാറാത്ത സമ്മർദ്ദവും ഉറക്കക്കുറവും വേദന വർദ്ധിപ്പിക്കും. ഉറക്കം മെച്ചപ്പെടുത്തുക. ശരിയായ ജീവിത ശൈലിയിലൂടെ നിങ്ങൾക്ക് തണുപ്പുകാലത്ത് ഉണ്ടാകുന്ന സന്ധിവേദന ഒരു പരിധി വരെ കുറയ്ക്കാവുന്നതാണ്. എന്നാൽ സന്ധി വേദന സ്ഥിരമായി തുടരുകയാണെങ്കിൽ, ഒരു ഓർത്തോപീഡിക് സ്പെഷ്യലിസ്റ്റിനെ സമീപിക്കുക. (Image Credits: Getty Images)

Related Photo Gallery
Rohit-Kohli: രോഹിതിനും കോഹ്ലിക്കും അക്കാര്യത്തില്‍ ഇളവ് നല്‍കണം; ബിസിസിഐയോട് മുന്‍ പരിശീലകന്‍
Actress Assault Case: ദിലീപ് കാവ്യ വിവാഹ ശേഷം 3 മാസത്തിനുള്ളിൽ നടന്ന കൃത്യം; ഒരു സ്ത്രീ തന്ന ക്വട്ടേഷനെന്ന പൾസറിന്റെ വെളിപ്പെടുത്തൽ
Mammootty’s ‘Kalamkaval’: ‘പറയാൻ ഉള്ളതെല്ലാം സിനിമയിലുണ്ട്’; കളങ്കാവലിനെ സ്വീകരിച്ചതിന് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും
Laptop health issues: പേര് ലാപ്‌ടോപ് ആണെന്ന് വച്ച് എടുത്ത് മടിയില്‍ വയ്ക്കരുത്, ഈ പ്രശ്നങ്ങൾ ഉണ്ടാകും
Gautam Gambhir: മാനേജ്‌മെന്റിന് തലവേദന; ഗില്ലും, ശ്രേയസും എത്തുമ്പോള്‍ ആരെ ഒഴിവാക്കും? ഗംഭീറിനുണ്ട് ഉത്തരം
Actress Assault Case: നടി ആക്രമിക്കപ്പെട്ട കേസിൽ മൊഴി മാറ്റിയ പ്രമുഖ ചലച്ചിത്ര താരങ്ങൾ
സഞ്ജു സാംസണ്‍ ഐപിഎല്ലിലൂടെ ഇതുവരെ സമ്പാദിച്ചത്
തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യേണ്ടത് എങ്ങനെ?
ദിലീപിന്റെ ആസ്തി എത്ര? ആദ്യ പ്രതിഫലം 3000 രൂപ...
ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ച്ച് കഴിക്കൂ! ​ഗുണങ്ങൾ
ദേശിയ പാത ഡിസൈൻ ആൻ്റി കേരള
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം റെയിഡ് ചെയ്തപ്പോൾ
ഗൊറില്ലയും മനുഷ്യരും തമ്മിലുള്ള ആ ബോണ്ട്
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം