തൈറോയ്ഡുള്ളവരാണോ നിങ്ങൾ... ​ഗോതമ്പ് പൂർണമായും ഒഴിവാക്കുക; ഇവയും കഴിക്കരുത് | How to Manage Thyroid Naturally, Here is the List of Foods to avoid if you have thyroid issues Malayalam news - Malayalam Tv9

Thyroid Diet: തൈറോയ്ഡുള്ളവരാണോ നിങ്ങൾ… ​ഗോതമ്പ് പൂർണമായും ഒഴിവാക്കുക; ഇവയും കഴിക്കരുത്

Published: 

12 Oct 2025 16:08 PM

Food To Avoid For Thyroid: ഗ്ലൂറ്റൻ കുടലിനെ പ്രകോപിപ്പിക്കുകയും തൈറോയ്ഡ് മരുന്നുകളുടെ ആഗിരണവും ഫലപ്രാപ്തിയും കുറയ്ക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച് ഓട്ടോഇമ്മ്യൂൺ തൈറോയ്ഡ് രോഗമുള്ളവരിൽ. കൃത്യമായ ചികിത്സയും ഭക്ഷണത്തിലെ ചിട്ടയായ നിയന്ത്രണവും കൊണ്ട് മാത്രമെ ഇതിനോട് പൊരുതാൻ സാധിക്കുകയുള്ളൂ.

1 / 5ഇന്ന് പല ആളുകളെയും അലട്ടുന്ന ഒരു രോ​ഗാവസ്ഥയാണ് തൈറോയ്ഡ്. കൃത്യമായ ചികിത്സയും ഭക്ഷണത്തിലെ ചിട്ടയായ നിയന്ത്രണവും കൊണ്ട് മാത്രമെ ഇതിനോട് പൊരുതാൻ സാധിക്കുകയുള്ളൂ. തൈറോയ്ഡുള്ള വ്യക്തികൾ ചില ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കേണ്ടതുണ്ട്. കാരണം അവ ഹോർമോണുകളുടെ പ്രവർത്തനത്തെ ബാധിക്കുകയും നിങ്ങൾ കഴിക്കുന്ന മരുന്നിൻ്റെ ഫലത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. (Image Credits: Getty Images)

ഇന്ന് പല ആളുകളെയും അലട്ടുന്ന ഒരു രോ​ഗാവസ്ഥയാണ് തൈറോയ്ഡ്. കൃത്യമായ ചികിത്സയും ഭക്ഷണത്തിലെ ചിട്ടയായ നിയന്ത്രണവും കൊണ്ട് മാത്രമെ ഇതിനോട് പൊരുതാൻ സാധിക്കുകയുള്ളൂ. തൈറോയ്ഡുള്ള വ്യക്തികൾ ചില ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കേണ്ടതുണ്ട്. കാരണം അവ ഹോർമോണുകളുടെ പ്രവർത്തനത്തെ ബാധിക്കുകയും നിങ്ങൾ കഴിക്കുന്ന മരുന്നിൻ്റെ ഫലത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. (Image Credits: Getty Images)

2 / 5

സോയാബീൻ: ഇതിൽ ഗ്ലൂട്ടൻ അടങ്ങിയിട്ടുള്ളതിനാൽ തൈറോയ്ഡ് ഹോർമോണുകളുടെ ഉത്പാദനത്തെ തടസപ്പെടുത്തുന്നു. കൂടാതെ സോയയിൽ ഫൈറ്റോ ഈസ്ട്രജനുകളും ഗോയിട്രോജനുകളും അടങ്ങിയിട്ടുണ്ട്. ഇത് തൈറോയ്ഡ് ഹോർമോൺ ഉൽപാദനത്തെയും തൈറോയ്ഡ് മരുന്നുകളുടെ ആഗിരണത്തെയും തടസ്സപ്പെടുത്തിയേക്കാം. പ്രത്യേകിച്ച് അയോഡിൻ കുറവുള്ള വ്യക്തികളിൽ. (Image Credits: Getty Images)

3 / 5

ഗ്ലൂറ്റൻ അടങ്ങിയ ഭക്ഷണങ്ങൾ: ഗ്ലൂറ്റൻ കുടലിനെ പ്രകോപിപ്പിക്കുകയും തൈറോയ്ഡ് മരുന്നുകളുടെ ആഗിരണവും ഫലപ്രാപ്തിയും കുറയ്ക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച് ഓട്ടോഇമ്മ്യൂൺ തൈറോയ്ഡ് രോഗമുള്ളവരിൽ. ന്യൂട്രിയന്റ്സിൽ പ്രസിദ്ധീകരിച്ച ഗവേഷണമനുസരിച്ച്, ഗ്ലൂറ്റൻ കുറയ്ക്കുന്നതിലൂടെ കുടൽ വീക്കം ലഘൂകരിക്കാനും തൈറോയ്ഡുള്ളവരുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. (Image Credits: Getty Images)

4 / 5

സംസ്കരിച്ച ഭക്ഷണങ്ങൾ: ഇത്തരം ഭക്ഷണങ്ങളിലെ ഉയർന്ന സോഡിയത്തിന്റെ അളവ് രക്തസമ്മർദ്ദം വർദ്ധിപ്പിക്കും, ഇത് ഹൈപ്പോതൈറോയിഡിസമുള്ളവർക്കും ഹൃദയ സംബന്ധമായ അപകടസാധ്യത വർദ്ധിപ്പിക്കുന്നു. സമീകൃതാഹാരത്തിലൂടെ സോഡിയം കഴിക്കുന്നത് കുറയ്ക്കുന്നത് രക്തസമ്മർദ്ദവും തൈറോയ്ഡ് സംബന്ധമായ സങ്കീർണതകളും നിയന്ത്രിക്കാൻ സഹായിക്കും. (Image Credits: Getty Images)

5 / 5

ഗോതമ്പ് ഉൽപ്പന്നങ്ങൾ: ഗോതമ്പിൽ ഗ്ലൂട്ടൻ അടങ്ങിയിട്ടുണ്ട്. ഇത് തൈറോയ്ഡ് ഹോർമോണുകളുടെ ഉത്പാദനത്തെ തടയാം. അതിനാൽ തൈറോയ്ഡുള്ളവർ തീർച്ചയായും ഗോതമ്പ് ഉൽപ്പന്നങ്ങൾ ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കേണ്ടതാണ്. കൂടാതെ അമിതമായി കോഫി, ചായ, അൽക്കഹോൾ എന്നിവ കുടിക്കുന്നത് തൈറോയ്ഡ് ഹോർമോണുകളുടെ ഉത്പാദനത്തെ തടയാം. (Image Credits: Getty Images)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും