Remove Stains In Kettle: കെറ്റിലിനുള്ളിലെ കറ മാറുന്നില്ലേ? വഴിയുണ്ട്… ഇങ്ങനെ ചെയ്ത് നോക്കൂ
How To Remove Stains In Kettle: ക്ലോറിൻ കലർന്ന വെള്ളമാണെങ്കിൽ കെറ്റിൽ എന്നും വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ ഇനി വിഷമിക്കേണ്ട കെറ്റിലിലെ കറ കളയാനും എളുപ്പവഴിയുണ്ട്. അത്തരത്തിൽ വീട്ടിലുള്ള വസ്തുക്കൾ ഉപയോഗിച്ച് തന്നെ കെറ്റിൽ എങ്ങനെ വൃത്തിയാക്കാമെന്ന് നേക്കാം.
![പലരും ദിവസവും വെള്ളം ചൂടാക്കാൻ കെറ്റിലാണ് ഉപയോഗിക്കുന്നത്. വെള്ളമാണല്ലോ തിളപ്പിക്കുന്നെത് കരുതി എന്നും വൃത്തിയാക്കാൻ നാം മടിക്കാറുണ്ട്. എന്നാലും അതിനുള്ള കറ വന്നേക്കാം. ക്ലോറിൻ കലർന്ന വെള്ളമാണെങ്കിൽ കെറ്റിൽ എന്നും വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്.](https://images.malayalamtv9.com/uploads/2025/01/Remove-Stains-In-Kettle-1.png?w=1280)
1 / 5
![എന്നാൽ ഇനി വിഷമിക്കേണ്ട കെറ്റിലിലെ കറ കളയാനും എളുപ്പവഴിയുണ്ട്. അത്തരത്തിൽ വീട്ടിലുള്ള വസ്തുക്കൾ ഉപയോഗിച്ച് തന്നെ കെറ്റിൽ എങ്ങനെ വൃത്തിയാക്കാമെന്ന് നേക്കാം.](https://images.malayalamtv9.com/uploads/2025/01/Remove-Stains-In-Kettle-5.png?w=1280)
2 / 5
![കെറ്റിലിനുള്ളിലേക്ക്ഒരു ചെറുനാരങ്ങയുടെ പകുതി പിഴിഞ്ഞൊഴിക്കുക. നാരങ്ങയുടെ തൊലികളും ചേർക്കുക. അതിലേക്ക് കുറച്ച് വെള്ളം ചേർത്ത് കെറ്റിൽ ഓണാക്കുക. ശേഷം നന്നായി തിളപ്പിച്ചെടുത്ത് കഴുകി വയ്ക്കാം.](https://images.malayalamtv9.com/uploads/2025/01/Remove-Stains-In-Kettle-4.png?w=1280)
3 / 5
![കെറ്റിൽ വെള്ളം നിറച്ച് ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ ചേർക്കുക. വെള്ളം തിളപ്പിച്ച് ശേഷം ഒരു മണിക്കൂർ അതിൽ വയ്ക്കുക. ശേഷം നന്നായി കഴുകി വയ്ക്കുക. നിങ്ങളുടെ കെറ്റിൽ നന്നായി വെട്ടിത്തിളങ്ങും.](https://images.malayalamtv9.com/uploads/2025/01/Remove-Stains-In-Kettle-3.png?w=1280)
4 / 5
![വിനാഗിരി ഉപയോഗിച്ച് കെറ്റിലിൻ്റെ പകുതി നിറയ്ക്കുക. ബാക്കി വെള്ളം ഒഴിക്കുക. വെള്ളം നന്നായി തിളപ്പിക്കുക. പിന്നീട് കഴുകിയ ശേഷം വീണ്ടും വെള്ളമൊഴിച്ച് തിളപ്പിക്കുന്നതിലൂടെ കെറ്റിൽ വൃത്തിയാകും.](https://images.malayalamtv9.com/uploads/2025/01/Remove-Stains-In-Kettle-2.png?w=1280)
5 / 5