ആപ്പിളിന് പുറത്തുള്ള മെഴുക് എങ്ങനെ നീക്കം ചെയ്യാം; ഇതാ എളുപ്പ വഴികൾ | How to remove Wax From Apples, Find ou the Easy And Natural Ways Malayalam news - Malayalam Tv9

Remove Wax From Apples: ആപ്പിളിന് പുറത്തുള്ള മെഴുക് എങ്ങനെ നീക്കം ചെയ്യാം; ഇതാ എളുപ്പ വഴികൾ

Published: 

03 Nov 2025 12:57 PM

How To Remove Wax From Apples: വിൽപ്പനക്കാർ ആപ്പിളിൽ മെഴുക്, കൃത്രിമവും ആനാരോ​ഗ്യകരവുമായ കളറിംഗ് എന്നിവ പുറമേനിയിൽ പൂശുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ അവയ്ക്ക് പുറത്ത് തിളക്കവും വൃത്തിയും നൽകുന്നു. ഇതറിയാതെ വാങ്ങി കഴിച്ചാൽ അസുഖങ്ങൾ പിടിപെടുമെന്ന കാര്യത്തിൽ തർക്കം വേണ്ട.

1 / 5വളരെയധികം ​ഗുണങ്ങളുള്ള ഒന്നാണ് ആപ്പിൾ. പലതരം ആരോ​ഗ്യ പ്രശ്നങ്ങളെ ഇല്ലാതാക്കാൻ സാധിക്കുന്ന ​ഗുണങ്ങളടങ്ങിയ ഒന്നാണ് ആപ്പിൾ. എന്നാൽ നമ്മൾ കടകളിൽ നിന്ന് വാങ്ങുന്ന ആപ്പിൾ എത്രത്തോളം സുരക്ഷിതമാണ്. വിപണിയിൽ കാണുന്ന ആപ്പിളുകളിൽ പലതും പ്രകൃതിദത്തമാകണമെന്നില്ല. കേടാകാതിരിക്കാനും വേ​ഗം പാകമാകാനും കൂടാതെ പുറമേനി തിളങ്ങാനും വേണ്ടി നിരവധി കൃതൃമ വിദ്യങ്ങൾ ഉപയോ​ഗിക്കാറുണ്ട്. (Image Credits: Unsplash)

വളരെയധികം ​ഗുണങ്ങളുള്ള ഒന്നാണ് ആപ്പിൾ. പലതരം ആരോ​ഗ്യ പ്രശ്നങ്ങളെ ഇല്ലാതാക്കാൻ സാധിക്കുന്ന ​ഗുണങ്ങളടങ്ങിയ ഒന്നാണ് ആപ്പിൾ. എന്നാൽ നമ്മൾ കടകളിൽ നിന്ന് വാങ്ങുന്ന ആപ്പിൾ എത്രത്തോളം സുരക്ഷിതമാണ്. വിപണിയിൽ കാണുന്ന ആപ്പിളുകളിൽ പലതും പ്രകൃതിദത്തമാകണമെന്നില്ല. കേടാകാതിരിക്കാനും വേ​ഗം പാകമാകാനും കൂടാതെ പുറമേനി തിളങ്ങാനും വേണ്ടി നിരവധി കൃതൃമ വിദ്യങ്ങൾ ഉപയോ​ഗിക്കാറുണ്ട്. (Image Credits: Unsplash)

2 / 5

അതായത് വിൽപ്പനക്കാർ ആപ്പിളിൽ മെഴുക്, കൃത്രിമവും ആനാരോ​ഗ്യകരവുമായ കളറിംഗ് എന്നിവ പുറമേനിയിൽ പൂശുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ അവയ്ക്ക് പുറത്ത് തിളക്കവും വൃത്തിയും നൽകുന്നു. ഇതറിയാതെ വാങ്ങി കഴിച്ചാൽ അസുഖങ്ങൾ പിടിപെടുമെന്ന കാര്യത്തിൽ തർക്കം വേണ്ട. ആപ്പിളിന് പുറത്ത് സാധാരണ കാണപ്പെടുന്ന മെഴുക് എങ്ങനെ നീക്കം ചെയ്യാമെന്ന് നോക്കാം. (Image Credits: Unsplash)

3 / 5

ബേക്കിംഗ് സോഡ : ഒരു പാത്രത്തിൽ ചെറുചൂടുള്ള വെള്ളം എടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ ചേർക്കുക. ശേഷം ആപ്പിൾ 10 മുതൽ 15 മിനിറ്റ് വരെ ഈ വെള്ളത്തിൽ മുക്കിവയ്ക്കുക. തുടർന്ന് പൈപ്പ് തുറന്നുപിടിച്ചുകൊണ്ട് ആ വെള്ളത്തിനടിയിൽ നന്നായി കഴുകിയെടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ മെഴുക്, കീടനാശിനി അവശിഷ്ടങ്ങൾ എന്നിവ ഇല്ലാതാകുന്നു. (Image Credits: Unsplash)

4 / 5

വിനാഗിരി: ഒരു പാത്രം വെള്ളത്തിൽ ഒന്നോ രണ്ടോ ടീസ്പൂൺ വിനാഗിരി കലർത്തുക. ആപ്പിൾ ഏകദേശം 15 മിനിറ്റ് അതിൽ മുക്കിവയ്ക്കുക, തുടർന്ന് നന്നായി കഴുകിയെടുക്കുക. ഇത് ബാക്ടീരിയകളെ കൊല്ലാനും മെഴുക് അലിയിച്ച് കളയാനും സഹായിക്കുന്നു. ഒരു ടീസ്പൂൺ ഉപ്പ് ചെറുചൂടുള്ള വെള്ളത്തിൽ ചേർത്ത് ആപ്പിൾ 10 മിനിറ്റ് മുക്കിവയ്ക്കുക. തുടർന്ന് തണുത്ത വെള്ളത്തിൽ കഴുകുന്നതും നല്ലതാണ്. (Image Credits: Unsplash)

5 / 5

നാരങ്ങ-ബേക്കിംഗ് സോഡ സ്പ്രേ: ഒരു സ്പ്രേ കുപ്പിയിൽ നാരങ്ങാനീര്, വെള്ളം, ബേക്കിംഗ് സോഡ എന്നിവ നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം ആപ്പിളിന് മുകളിലായി തളിക്കുക. പിന്നീട് അൽപ്പനേരം വയ്ക്കുക, തുടർന്ന് കഴുകിക്കളയുക. ഇത് അഴുക്ക്, മെഴുക്, സൂക്ഷ്മാണുക്കൾ എന്നിവ നല്ല രീതിയിൽ നീക്കം ചെയ്യാൻ സഹായിക്കുന്നു. (Image Credits: Unsplash)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ