ICC T20 World Cup: ടി20 ലോകകപ്പില്‍ 32 ടീമുകള്‍? വമ്പന്‍ നീക്കവുമായി ഐസിസി
ICC considering expansion of T20 World Cup: ടി20 ലോകകപ്പില്‍ 32 ടീമുകളെ ഉള്‍പ്പെടുത്താന്‍ ഐസിസി ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ബോര്‍ഡ് യോഗത്തിലാണ് ടൂര്‍ണമെന്റ് വിപുലീകരിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്തത്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ആറ് അംഗ വർക്കിംഗ് കമ്മിറ്റിയെ നിയോഗിച്ചു

2028ലെ ടി20 ലോകകപ്പില്‍ 32 ടീമുകളെ ഉള്‍പ്പെടുത്താന്‍ ഐസിസി ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. സിംഗപ്പൂരില്‍ ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് ടൂര്‍ണമെന്റ് വിപുലീകരിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്തത് (ചിത്രങ്ങളില്‍ കഴിഞ്ഞ ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീം, Image Credits: PTI)

ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ന്യൂസിലാൻഡിന്റെ റോജർ ടൊസേയുടെ നേതൃത്വത്തിൽ ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ആറ് അംഗ വർക്കിംഗ് കമ്മിറ്റിയെ നിയോഗിച്ചു. പ്രധാന ടൂര്‍ണമെന്റുകളുടെ അവലോകനവും ഈ സമിതി നടത്തും (Image Credits: PTI)

ഈ സമിതിയുടെ ശുപാര്‍ശപ്രകാരമാകും 2028ലെ ടി20 ലോകകപ്പ് വിപുലീകരിക്കണമോ വേണ്ടയോ എന്നത് സംബന്ധിച്ച് ഐസിസി അന്തിമ തീരുമാനമെടുക്കുക. അംഗീകാരം ലഭിച്ചാല്‍ ക്രിക്കറ്റില്‍ അത് ചരിത്രപരമായ തീരുമാനമാകും (Image Credits: PTI)

ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ടി20 ലോകകപ്പിന് ഇറ്റലി യോഗ്യത നേടിയതിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കമെന്നാണ് വിവരം. ക്രിക്കറ്റിനെ ആഗോള തലത്തില്‍ പ്രശസ്തമാക്കുകയാണ് ഐസിസിയുടെ ലക്ഷ്യം (Image Credits: PTI)

2026 ലെ ടി20 ലോകകപ്പിൽ 20 ടീമുകൾ പങ്കെടുക്കും. 2028ലെ ടി20 ലോകകപ്പ് ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലുമായാണ് നടക്കുന്നത് (Image Credits: PTI)