India W vs Pakistan W: വനിതാ ഏകദിന ലോകകപ്പില്‍ ഇന്ന് ഇന്ത്യ-പാക് പോരാട്ടം, ഇന്ത്യ ആദ്യം ബാറ്റു ചെയ്യും
India W vs Pakistan W ODI World Cup 2025 Toss Updates: ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഒരു മാറ്റമുണ്ട്. രേണുക സിങ് തിരിച്ചെത്തിയപ്പോള്‍, കഴിഞ്ഞ മത്സരത്തില്‍ ഉജ്ജ്വല പ്രകടനം പുറത്തെടുത്ത അമന്‍ജോത് കൗര്‍ പുറത്തായി. പാകിസ്ഥാനെതിരെ ഇന്ത്യ അനായാസ ജയം നേടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ

ഐസിസി വനിതാ ഏകദിന ലോകകപ്പില്‍ ഇന്ന് ഇന്ത്യ-പാക് പോരാട്ടം. ടോസ് നേടിയ പാകിസ്ഥാന്‍ ബൗളിങ് തിരഞ്ഞെടുത്തു. ശ്രീലങ്കയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം (Image Credits: PTI)

ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ശ്രീലങ്കയെ തോല്‍പിച്ചിരുന്നു. 59 റണ്‍സിനായിരുന്നു ജയം. എന്നാല്‍ പാകിസ്ഥാന്‍ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനോട് ഏഴ് വിക്കറ്റിന് തോറ്റു (Image Credits: PTI)

ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഒരു മാറ്റമുണ്ട്. പ്രതിക റാവല്‍, സ്മൃതി മന്ദാന, ഹര്‍ലീന്‍ ഡിയോള്‍, ഹര്‍മന്‍പ്രീത് കൗര്‍, ജെമിമ റോഡ്രിഗസ്, ദീപ്തി ശര്‍മ, റിച്ച ഘോഷ്, സ്‌നേഹ് റാണ, ക്രാന്തി ഗൗഡ്, എന്‍ ചരണി, രേണു സിങ് എന്നിവരാണ് ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ (Image Credits: PTI)

രേണുക സിങ് തിരിച്ചെത്തിയപ്പോള്‍, കഴിഞ്ഞ മത്സരത്തില്‍ ഉജ്ജ്വല പ്രകടനം പുറത്തെടുത്ത അമന്‍ജോത് കൗര്‍ പുറത്തായി. മത്സരം മൂന്നിന് ആരംഭിക്കും (Image Credits: PTI)

മുനീബ അലി, സദാഫ് ഷാംസ്, സിദ്ര അമീന്‍, റമീന്‍ ഷമീം, അലിയ റിയാസ്, സിദ്ര നവാസ്, ഫാത്തിമ സന, നടാലിയ പെര്‍വയിസ്, ദിയാന ബെയ്ഗ്, നഷ്ര സന്ധു, സാദിയ ഇഖ്ബാല്‍ എന്നിവരാണ് പാകിസ്ഥാന്റെ പ്ലേയിങ് ഇലവനിലുള്ളത്. പാകിസ്ഥാനെതിരെ ഇന്ത്യ അനായാസ ജയം നേടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ (Image Credits: PTI)