Women’s World Cup Prize Money: വനിതാ ലോകകപ്പ് ജേതാവിന് എത്ര രൂപ കിട്ടും? കിരീടമണിഞ്ഞാല്‍ ഇന്ത്യന്‍ ടീമിന് ബിസിസിഐ കൊടുക്കുന്നത് 125 കോടിയോ?
ICC Women ODI World Cup 2025 Prize Money: ഐസിസി വനിതാ ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പിച്ച് ഇന്ത്യ കന്നിക്കിരീടം നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. വനിതാ ഏകദിന ലോകകപ്പിലെ പ്രൈസ് മണി എത്രയാണെന്ന് നോക്കാം

ഐസിസി വനിതാ ഏകദിന ലോകകപ്പിലെ കലാശപ്പോരാട്ടത്തില്‍ ആര് കിരീടം നേടുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. ദക്ഷിണാഫ്രിക്കയെ തോല്‍പിച്ച് ഇന്ത്യ കന്നിക്കിരീടം നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. വനിതാ ഏകദിന ലോകകപ്പിലെ പ്രൈസ് മണി എത്രയാണെന്ന് നോക്കാം (Image Credits: PTI)

ജേതാക്കള്‍ക്ക് 37.3 കോടി രൂപ ലഭിക്കും. 20 കോടി രൂപയാണ് റണ്ണേഴ്‌സ് അപ്പിന് കിട്ടുന്നത്. 2022ലെ സമ്മാനത്തുകയുമായി താരതമ്യം ചെയ്യുമ്പോള്‍ 239 ശതമാനം വര്‍ധനവാണ് ജേതാക്കളുടെ സമ്മാനത്തുകയില്‍ ഇത്തവണ ഉണ്ടായിരിക്കുന്നത് (Image Credits: PTI)

2022ല്‍ 11 കോടി രൂപയായിരുന്നു ജേതാക്കളുടെ സമ്മാനത്തുക. റണ്ണേഴ്‌സ് അപ്പിന്റെ സമ്മാനത്തുക 273 ശതമാനം വര്‍ധിച്ചു. 2022ല്‍ റണ്ണേഴ്‌സ് അപ്പിന് കിട്ടിയത് അഞ്ച് കോടി രൂപയാണ് (Image Credits: PTI)

സെമി ഫൈനലിലെത്തിയ ഓസ്‌ട്രേലിയക്കും, ഇംഗ്ലണ്ടിനും 9.3 കോടി രൂപ ലഭിക്കും. 2022ല്‍ ഈ തുക 2.5 കോടി മാത്രമായിരുന്നു. 2025ലെ വനിതാ ഏകദിന ലോകകപ്പിലെ സമ്മാനത്തുക 116 കോടി രൂപയാണ്. 2022ല്‍ ഇത് 29 കോടിയായിരുന്നു (Image Credits: PTI)

ഇന്ത്യ കിരീടം നേടിയാല്‍ ബിസിസിഐ സമ്മാനത്തുക നല്‍കും. ടി20 ലോകകപ്പ് നേടിയ പുരുഷടീമിന് 125 കോടി രൂപയാണ് നല്‍കിയത്. വനിതാ ടീം ജേതാക്കളായാല്‍ അവര്‍ക്കും ഇത്രയും തുക നല്‍കിയേക്കുമെന്നാണ് സൂചന (Image Credits: PTI)