Stress Relieving Foods: നിങ്ങൾക്ക് സ്ട്രെസ് കൂടുതലാണോ? എങ്കിൽ ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ
Stress Relieving Foods Include In Your Diet: സമ്മർദ്ദം നിയന്ത്രിക്കാൻ തെറാപ്പിക്കും മരുന്നുകൾക്കും പുറമെ ആരോഗ്യകരമായ ഭക്ഷണക്രമവും സഹായിക്കും. സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതെല്ലാമെന്ന് നോക്കാം.

പലരുടെ തിരക്ക് പിടിച്ച ജീവതത്തിൽ ഏറ്റവും കൂടുതൽ അനുവഭിക്കുന്ന ഒന്നാണ് സ്ട്രെസ്. വിവിധ ആരോഗ്യപ്രശ്നങ്ങൾ ഇടയാക്കുന്ന ഒന്നുകൂടിയാണ് സ്ട്രെസ്. സമ്മർദ്ദം നിയന്ത്രിക്കാൻ തെറാപ്പിക്കും മരുന്നുകൾക്കും പുറമെ ആരോഗ്യകരമായ ഭക്ഷണക്രമവും സഹായിക്കും. സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതെല്ലാമെന്ന് നോക്കാം. (Image Credits: Freepik)

ഡാർക്ക് ചോക്ലേറ്റ്: ഡാർക്ക് ചോക്ലേറ്റിൽ ഫ്ലേവനോയ്ഡുകൾ അടങ്ങിയിട്ടുള്ളതിനാൽ ഇത് തലച്ചോറിലെ സെറോടോണിൻ്റെ അളവ് വർദ്ധിപ്പിക്കുന്നതിലൂടെ മാനസികാവസ്ഥ മെച്ചപ്പെടുത്തും. (Image Credits: Freepik)

ബ്ലൂബെറി: ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമാണ് ബ്ലൂബെറി. ശരീരത്തിലെ വീക്കവും ഓക്‌സിഡേറ്റീവ് സമ്മർദ്ദവും കുറയ്ക്കുന്നതിലൂടെ സമ്മർദ്ദത്തെ ചെറുക്കാൻ സഹായിക്കും. (Image Credits: Freepik)

പാലക്ക് ചീര: പാലക്ക് ചീരയിൽ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കോർട്ടിസോളിൻ്റെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കും. പോഷക സമ്പുഷ്ടമായ ചീര സലാഡുകൾ, ഓംലെറ്റുകൾ, സൂപ്പ് അല്ലെങ്കിൽ സ്മൂത്തികൾ എന്നിവയിൽ ഉൾപ്പെടുത്തുക.(Image Credits: Freepik)

അവാക്കാഡോ: അവോക്കാഡോയിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം കുറയ്ക്കാനും സമ്മർദ്ദം കുറയ്ക്കാനും നല്ലതാണ്. സലാഡുകൾ, സാൻഡ്‌വിച്ചുകൾ അല്ലെങ്കിൽ സ്മൂത്തികൾ എന്നിവയിൽ അവോക്കാഡോ ചേർത്ത് കഴിക്കാം. (Image Credits: Freepik)

സാൽമൺ ഫിഷ്: സാൽമൺ പോലുള്ള കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ കൂടുതലാണ്. ഇത് കോർട്ടിസോളിൻ്റെ അളവ് കുറയ്ക്കുകയും നിങ്ങളുടെ ഉത്കണ്ഠ കുറയ്ക്കുകയും ചെയ്യുന്നു. (Image Credits: Freepik)

തെെര്: തൈരിൽ പ്രോട്ടീനും പ്രോബയോട്ടിക്സും അടങ്ങിയിട്ടുണ്ട്. ഇത് കുടലിൻ്റെ ആരോഗ്യത്തെ സഹായിക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും വളരെ നല്ലതാണ്. (Image Credits: Freepik)