India vs England: ലോർഡ്സ് ജയം തുണച്ചില്ല; പോയിൻ്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് വീണ് ഇംഗ്ലണ്ട്
England In WTC Point Table: ലോർഡ്സ് ടെസ്റ്റിൽ വിജയിച്ചെങ്കിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് വീണ് ഇംഗ്ലണ്ട്. രണ്ടാം സ്ഥാനത്തായിരുന്ന ഇംഗ്ലണ്ട് ഇപ്പോൾ മൂന്നാമതാണ്.

ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ട് വിജയിച്ചിരുന്നു. ആവേശകരമായ മത്സരത്തിൽ 22 റൺസിനായിരുന്നു ഇംഗ്ലണ്ടിൻ്റെ വിജയം. ലോർഡ്സിൽ നടന്ന മത്സരത്തിൽ രണ്ടാം ഇന്നിംഗ്സിലെ തകർപ്പൻ ബൗളിംഗ് പ്രകടനം ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. (Image Credits- PTI)

മത്സരത്തിൽ വിജയിച്ചെങ്കിലും ഇംഗ്ലണ്ടിന് ഒരു തിരിച്ചടി നേരിട്ടു. മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നതിന് മുൻപ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയിൽ രണ്ടാം സ്ഥാനത്തായിരുന്നു ഇംഗ്ലണ്ട്. ലോർഡ്സിലെ രണ്ടാം ടെസ്റ്റ് മത്സരത്തിന് പിന്നാലെ ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ലോർഡ്സ് ടെസ്റ്റിലെ കുറഞ്ഞ ഓവർ നിരക്കാണ് ഇംഗ്ലണ്ടിന് തിരിച്ചടി ആയത്. ഇന്ത്യക്കെതിരെ ഓവർ നിരക്ക് കുറഞ്ഞതിന് ഇംഗ്ലണ്ടിന് 10 ശതമാനം മാച്ച് ഫീ പിഴ ചുമത്തിയ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിൻ്റുകളിൽ നിന്ന് രണ്ട് പോയിൻ്റ് വെട്ടിക്കുറയ്ക്കുകയും ചെയ്തു.

ഇതോടെ ആകെ 36 പോയിൻ്റുകളിൽ ഇംഗ്ലണ്ടിന് 24 പോയിൻ്റായി. പോയിൻ്റ് ശതമാനം 66.67 ശതമാനത്തിൽ നിന്ന് 61.11 ശതമാനമായും കുറഞ്ഞു. പട്ടികയിൽ 100 ശതമാനം പോയിൻ്റുമായി ഓസ്ട്രേലിയ ആണ് ഒന്നാമത്. 66.67 ശതമാനവുമായി ശ്രീലങ്ക രണ്ടാമതും 33.33 ശതമാനവുമായി ഇന്ത്യ നാലാമതുമാണ്.

ലോർഡ്സ് ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 387 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയും ഇതേ സ്കോറിന് പുറത്തായി. രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ടിനെ 192 റൺസിന് എറിഞ്ഞിട്ട ഇന്ത്യക്ക് പക്ഷേ, 170 റൺസേ നേടാനായുള്ളൂ. പരാജയം 22 റൺസിന്.