AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India vs England: 10 റൺസ് വ്യത്യാസത്തിൽ ജയ്സ്വാളിന് നഷ്ടമായത് വമ്പൻ റെക്കോർഡ്; നഷ്ടമായത് ദ്രാവിഡിനെയും സേവാഗിനെയും പിന്തള്ളാനുള്ള അവസരം

Yashasvi Jaiswal Missed Record: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൻ്റെ ഒന്നാം ഇന്നിംഗ്സിൽ യശസ്വി ജയ്സ്വാളിന് റെക്കോർഡ് നഷ്ടമായത് 10 റൺസ് വ്യത്യാസത്തിൽ. താരം 87 റൺസ് എടുത്താണ് പുറത്തായത്.

abdul-basith
Abdul Basith | Published: 03 Jul 2025 08:07 AM
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റിൻ്റെ ഒന്നാം ഇന്നിംഗ്സിൽ യശസ്വി ജയ്സ്വാളിന് നഷ്ടമായത് വമ്പൻ റെക്കോർഡ്. മുൻ താരങ്ങളായ വീരേന്ദർ സേവാഗിനെയും രാഹുൽ ദ്രാവിഡിനെയും പിന്തള്ളാനുള്ള അവസരമാണ് കേവലം 10 റൺസ് അകലെ ആദ്യ ടെസ്റ്റിൽ ജയ്സ്വാളിന് നഷ്ടമായത്. (Image Courtesy- BCCI X)

1 / 5
ഇന്ത്യക്കായി ഏറ്റവും വേഗത്തിൽ 2000 റൺസ് തികച്ച താരമെന്ന റെക്കോർഡിലേക്ക് 10 റൺസ് മാത്രം ദൂരമുള്ളപ്പോഴാണ് താരം ആദ്യ ഇന്നിംഗ്സിൽ പുറത്തായത്. പട്ടികയിൽ വീരേന്ദർ സേവാഗും രാഹുൽ ദ്രാവിഡും ഒന്നാം സ്ഥാനം പങ്കിടുകയാണ്. ഇരുവരും 40 ഇന്നിംഗ്സുകളിൽ നിന്ന് ഈ നേട്ടത്തിലെത്തി.

2 / 5
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് ആരംഭിക്കുമ്പോൾ ജയ്സ്വാൾ 38 ഇന്നിംഗ്സിൽ നിന്ന് 1903 റൺസെന്ന നിലയിലായിരുന്നു. ആദ്യ ഇന്നിംഗ്സിൽ താരം 87 റൺസെടുത്ത് പുറത്തായി. 97 റൺസെടുത്തിരുന്നെങ്കിൽ 39 ടെസ്റ്റ് ഇന്നിംഗ്സുകളിൽ നിന്ന് 2000 റൺസ് തികയ്ക്കാൻ ജയ്സ്വാളിന് കഴിഞ്ഞേനെ.

3 / 5
അടുത്ത ഇന്നിംഗ്സിൽ 10ന് മുകളിൽ റൺസെടുക്കാനായാൽ 40 ഇന്നിംഗ്സുകളിൽ നിന്ന് 2000 റൺസെന്ന റെക്കോർഡ് സ്ഥാപിക്കും. ഇതോടെ ഈ പട്ടികയിൽ ദ്രാവിഡിനും സേവാഗിനുമൊപ്പം ജയ്സ്വാൾ റെക്കോർഡ് പങ്കിടും. മത്സരത്തിൻ്റെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ ശക്തമായ നിലയിലാണ്.

4 / 5
രണ്ടാം ടെസ്റ്റിൻ്റെ ഒന്നാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 310 റൺസെന്ന നിലയിലാണ്. 114 റൺസ് നേടി ക്രീസിലുള്ള ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. രവീന്ദ്ര ജഡേജയും (41 നോട്ടൗട്ട്) ക്രീസിൽ തുടരുകയാണ്.

5 / 5