India Vs New Zealand: രക്ഷാകവചമൊരുക്കി രാഹുലിന്റെ സെഞ്ചുറി; കൂട്ടത്തകര്‍ച്ചയില്‍ നിന്നും കരകയറി ഇന്ത്യ
India Vs New Zealand Rajkot ODI: നേടിയ കെഎല്‍ രാഹുലിന്റെ സെഞ്ചുറിയാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 87 പന്തിലാണ് രാഹുല്‍ സെഞ്ചുറി തികച്ചത്. രാഹുല്‍ പുറത്താകാതെ 92 പന്തില്‍ 112 റണ്‍സെടുത്തു.

രാജ്‌കോട്ട് ഏകദിനത്തില്‍ ഇന്ത്യയ്‌ക്കെതിരെ ന്യൂസിലന്‍ഡിന് 285 റണ്‍സസ് വിജയലക്ഷ്യം. ടോസ് നേടിയ കീവിസ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 284 റണ്‍സ് നേടിയത് (Image Credits: PTI).

സെഞ്ചുറി നേടിയ കെഎല്‍ രാഹുലിന്റെ ബാറ്റിങാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 87 പന്തിലാണ് രാഹുല്‍ സെഞ്ചുറി തികച്ചത്. താരം പുറത്താകാതെ 92 പന്തില്‍ 112 റണ്‍സെടുത്തു (Image Credits: PTI).

അഞ്ചാമനായി ക്രീസിലെത്തിയ രാഹുല്‍ 11 ഫോറും 1 സിക്‌സും പായിച്ചു. ഇന്ത്യ പതറുന്നതിനിടെയായിരുന്നു രാഹുലിന്റെ രക്ഷാപ്രവര്‍ത്തനം. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ 53 പന്തില്‍ 56 റണ്‍സെടുത്തു (Image Credits: PTI).

രോഹിത് ശര്‍മ-24, വിരാട് കോഹ്ലി-23, ശ്രേയസ് അയ്യര്‍-8 എന്നീ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ നിറംമങ്ങി. രവീന്ദ്ര ജഡേജ-27, നിതീഷ് കുമാര്‍ റെഡ്ഡി-20, ഹര്‍ഷിത് റാണ-2, മുഹമ്മദ് സിറാജ്-2 എന്നിങ്ങനെയാണ് മറ്റു ബാറ്റര്‍മാരുടെ പ്രകടനം (Image Credits: PTI).

ന്യൂസിലന്‍ഡിനു വേണ്ടി ക്രിസ് ക്ലര്‍ക്ക് മൂന്ന് വിക്കറ്റ് വീഴ്ത്തി. കൈല്‍ ജാമിസണ്‍, സാക്കറി ഫോള്‍ക്ക്‌സ്, ജെയ്ഡന്‍ ലെനോക്‌സ്, മൈക്കല്‍ ബ്രേസ്‌വെല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ആദ്യ ഏകദിനത്തില്‍ ഇന്ത്യ ജയിച്ചിരുന്നു (Image Credits: PTI).