റുതുരാജും പന്തും ഉറപ്പിച്ചു, ജയ്‌സ്വാള്‍ പുറത്താകുമോ? ഇന്ത്യയുടെ സാധ്യത ഇലവന്‍ | IND vs SA: Rishabh Pant, Ruturaj Gaikwad likely to be included, Check India's predicted eleven for 1st ODI against South Africa Malayalam news - Malayalam Tv9

India vs South Africa: റുതുരാജും പന്തും ഉറപ്പിച്ചു, ജയ്‌സ്വാള്‍ പുറത്താകുമോ? ഇന്ത്യയുടെ സാധ്യത ഇലവന്‍

Published: 

29 Nov 2025 | 05:55 PM

India vs South Africa ODI: ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, ജസ്പ്രീത് ബുംറ തുടങ്ങിയവര്‍ ടീമിലില്ല. കെഎല്‍ രാഹുലാണ് ക്യാപ്റ്റന്‍

1 / 5
ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരം നാളെ റാഞ്ചിയില്‍ നടക്കും. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ടെസ്റ്റ് പരമ്പര കൈവിട്ടതിന്റെ ക്ഷീണത്തിലാണ് ഇന്ത്യ. ഏകദിന പരമ്പരയില്‍ മികച്ച പ്രകടനമാണ് ലക്ഷ്യമിടുന്നത് (Image Credits: PTI)

2 / 5
ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, ജസ്പ്രീത് ബുംറ തുടങ്ങിയവര്‍ ടീമിലില്ല. കെഎല്‍ രാഹുലാണ് ക്യാപ്റ്റന്‍. ടീം കോമ്പിനേഷനിലാണ് എല്ലാ കണ്ണുകളും. റുതുരാജ് ഗെയ്ക്‌വാദിന് അവസരം ലഭിച്ചേക്കുമെന്നാണ് സൂചന. റുതുരാജിന് അവസരം നല്‍കിയേക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ സൂചിപ്പിച്ചു (Image Credits: PTI)

3 / 5
ഋഷഭ് പന്തും കളിക്കാന്‍ സാധ്യതയുണ്ട്. നാളെ കാണാമെന്നാണ് രാഹുല്‍ ഇതുസംബന്ധിച്ച് പ്രതികരിച്ചത്. പന്ത് പ്ലേയിങ് ഇലവനിലുണ്ടെങ്കില്‍ താരം വിക്കറ്റ് കീപ്പറായി കളിച്ചേക്കുമെന്നും രാഹുല്‍ സൂചന നല്‍കി (Image Credits: PTI)

4 / 5
റുതുരാജ് കളിച്ചാല്‍ യശ്വസി ജയ്‌സ്വാളിന് പുറത്തിരിക്കേണ്ടി വരും. അങ്ങനെയെങ്കില്‍ റുതുരാജും രോഹിതും ഓപ്പണ്‍ ചെയ്‌തേക്കും. പക്ഷേ, അങ്ങനെ സംഭവിച്ചാല്‍ ടോപ് ഓര്‍ഡറില്‍ ലെഫ്റ്റ് ഹാന്‍ഡേഴ്‌സ് ഇല്ലാതെ കളിക്കേണ്ടി വരും. അവസാന നിമിഷം ടീമിന്റെ പ്ലാനില്‍ മാറ്റമുണ്ടാകുമോയെന്ന് വ്യക്തമല്ല (Image Credits: PTI)

5 / 5
ഇന്ത്യയുടെ സാധ്യതാ പ്ലേയിങ് ഇലവന്‍: രോഹിത് ശർമ്മ, റുതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോഹ്‌ലി, കെഎൽ രാഹുൽ, ഋഷഭ് പന്ത്‌, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, ഹർഷിത് റാണ, അര്‍ഷ്ദീപ് സിങ്‌, കുൽദീപ് യാദവ്, പ്രസിദ് കൃഷ്ണ (Image Credits: PTI)

ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ