IND vs WI: കരുണ്‍ പുറത്ത്, ദേവ്ദത്ത് അകത്ത്; കരീബിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
India vs West Indies test series: കരുണ്‍ നായരെ ഒഴിവാക്കി. ഇംഗ്ലണ്ട് പര്യടനത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കരുണിന് സാധിച്ചിരുന്നില്ല. കരുണിന് പകരം ദേവ്ദത്ത് പടിക്കല്‍ ടീമിലെത്തി. രവീന്ദ്ര ജഡേജയാണ് വൈസ് ക്യാപ്റ്റന്‍. ഇതാദ്യമായാണ് ജഡേജ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനാകുന്നത്

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള പതിനഞ്ചംഗ ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. ശുഭ്മാന്‍ ഗില്ലാണ് ക്യാപ്റ്റന്‍. ഗില്ലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമിന്റെ രണ്ടാം പര്യടനമാണ്. നേരത്തെ ഇംഗ്ലണ്ട് പര്യടനത്തിലും ഗില്‍ നയിച്ചിരുന്നു (Image Credits: PTI)

രവീന്ദ്ര ജഡേജയാണ് വൈസ് ക്യാപ്റ്റന്‍. ഇതാദ്യമായാണ് ജഡേജ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനാകുന്നത്. പരിക്കിനെ തുടര്‍ന്ന് ഋഷഭ് പന്ത് സ്‌ക്വാഡിലില്ല. ഇതോടെ ജഡേജയെ വൈസ് ക്യാപ്റ്റനാക്കുകയായിരുന്നു (Image Credits: PTI)

കരുണ്‍ നായരെ ഒഴിവാക്കി. ഇംഗ്ലണ്ട് പര്യടനത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കരുണിന് സാധിച്ചിരുന്നില്ല. കരുണിന് പകരം ദേവ്ദത്ത് പടിക്കല്‍ ടീമിലെത്തി (Image Credits: PTI)

ഋഷഭ് പന്തിന്റെ അഭാവത്തില്‍ ധ്രുവ് ജൂറല്‍ പ്രധാന വിക്കറ്റ് കീപ്പറാകും. തമിഴ്‌നാട് താരം എന്‍. ജഗദീശനാണ് രണ്ടാം കീപ്പര്‍. ആഭ്യന്തര ക്രിക്കറ്റില്‍ പതിവായി മികച്ച പ്രകടനം പുറത്തെടുക്കുന്ന താരമാണ് ജഗദീശന്‍ (Image Credits: PTI)

യശ്വസി ജയ്‌സ്വാള്‍, കെഎല്‍ രാഹുല്‍, സായ് സുദര്‍ശന്‍, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, അക്‌സര്‍ പട്ടേല്‍, നിതീഷ് കുമാര്‍ റെഡ്ഡി, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് എന്നിവരും സ്‌ക്വാഡിലുണ്ട്. ആദ്യ ടെസ്റ്റ് ഒക്ടോബര്‍ രണ്ട് മുതല്‍ ആറു വരെയും, രണ്ടാമത്തേത് 10 മുതല്‍ 14 വരെയും നടക്കും (Image Credits: PTI)