സ്വാതന്ത്ര്യദിനത്തിൽ പതാക ഉയർത്തുന്നവരുടെ ശ്രദ്ധയ്ക്ക്; സൂക്ഷിച്ചില്ലേൽ അ‌കത്താകും! ​കൈകാര്യം ചെയ്യേണ്ട വിധം | India Independence Day 2026: Things to keep in mind while handling the national flag as per the flag code Malayalam news - Malayalam Tv9

സ്വാതന്ത്ര്യദിനത്തിൽ പതാക ഉയർത്തുന്നവരുടെ ശ്രദ്ധയ്ക്ക്; സൂക്ഷിച്ചില്ലേൽ അ‌കത്താകും! ​കൈകാര്യം ചെയ്യേണ്ട വിധം

Updated On: 

14 Aug 2026 | 05:55 PM

Things to keep in mind while handling the Indian National Flag: ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രം കൂടി പേറുന്ന ദേശീയ പതാകയ്ക്ക് വളരെ പ്രാധാന്യമുണ്ട്. ആ ഗൗരവം ഉൾക്കൊണ്ട് വേണം ദേശീയ പതാക ഉയർത്താൻ. ദേശീയ പതാക ​കൈകാര്യം ചെയ്യേണ്ട വിധവും (Flag Code of India, 2002) അ‌തിനെ അ‌പമാനിച്ചാൽ ലഭിക്കുന്ന ശിക്ഷയും ഉൾപ്പെടെ ഔദ്യോഗികമായി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്.

1 / 7
 2026 ഓഗസ്റ്റ് 15-ന് ഇന്ത്യ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യദിന ആഘോഷങ്ങളിൽ ഏറ്റവും പ്രധാനം ദേശീയ പതാക ഉയർത്തൽ ആണ്. അ‌ങ്ങ് രാജ്യതലസ്ഥാനത്ത് ചെങ്കോട്ട മുതൽ ഇങ്ങ് ഗ്രാമങ്ങളിൽ വായനശാലകളുടെ മുന്നിൽ വരെ ഓഗസ്റ്റ് 15ന് ദേശീയ പതാക പാറിക്കളിക്കും. രാജ്യസ്നേഹം മുൻ നിർത്തി വിവിധ സംഘടനകളും സ്ഥാപനങ്ങളും ഓഫീസുകളുമൊക്കെ ദേശീയപതാക ഉയർത്തും. എന്നാൽ ഇങ്ങനെ ​രാജ്യസ്നേഹം പ്രകടിപ്പിക്കാൻ തയാ​റാകുന്നതോടൊപ്പം ചില കാര്യങ്ങൾ കൂടി അ‌റിഞ്ഞിരിക്കണം.  (Image credit: Getty Images)

2 / 7
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രം കൂടി പേറുന്ന ദേശീയ പതാകയ്ക്ക് വളരെ പ്രാധാന്യമുണ്ട്. ആ ഗൗരവം ഉൾക്കൊണ്ട് വേണം ദേശീയ പതാക ഉയർത്താൻ. ദേശീയ പതാക ​കൈകാര്യം ചെയ്യേണ്ട വിധവും (Flag Code of India, 2002) അ‌തിനെ അ‌പമാനിച്ചാൽ ലഭിക്കുന്ന ശിക്ഷയും ഉൾപ്പെടെ ഔദ്യോഗികമായി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്.

3 / 7
 തലതിരിച്ച് കെട്ടരുത്: പലപ്പോഴും പലർക്കും സംഭവിക്കുന്ന അ‌ബദ്ധമാണ് ദേശീയ പതാക തലതിരിച്ച് ഉയർത്തുക എന്നത്. ശ്രദ്ധിക്കുക, കുങ്കുമനിറം എപ്പോഴും മുകൾഭാഗത്തായി വരുംവിധം മാത്രമേ പതാക ഉയർത്താവൂ. പതാക എപ്പോഴും വൃത്തിയുള്ളതും കേടുപാടുകൾ ഇല്ലാത്തതുമായിരിക്കണം. പതാക നിലത്ത് തൊടാനോ വെള്ളത്തിൽ വീഴാനോ പാടില്ല. മാത്രമല്ല മറ്റ് പതാകകളോടൊപ്പം ഉയർത്തുമ്പോൾ ദേശീയ പതാക ഉയർന്ന് നിൽക്കണം.

4 / 7
രാത്രിയിൽ പതാക ഉയർത്താമോ?: മുൻപ് സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ മാത്രമേ പതാക ഉയർത്താൻ അനുവാദമുണ്ടായിരുന്നുള്ളൂ. എന്നാൽ 2022-ലെ ഭേദഗതി പ്രകാരം വീടുകളിൽ കെട്ടുന്ന പതാക രാത്രിയിലും (24 മണിക്കൂറും) നിലനിർത്താം, എന്നാൽ വെളിച്ചം ഉണ്ടായിരിക്കണം. ആദരവോടെയും നിയമങ്ങൾ പാലിച്ചും ആർക്കും ദേശീയപതാക ഉയർത്താം.

5 / 7
മാന്യതയ്ക്ക് ഭംഗം വരരുത്: ദേശീയ പതാക അ‌തിന്റെ മാന്യതയ്ക്ക് ഭംഗം വരാത്ത രീതിയിൽ വേണം ​കൈകാര്യം ചെയ്യാൻ. പതാക കേടുവരികയോ ഉപയോഗശൂന്യമാവുകയോ ചെയ്താൽ അത് പരസ്യമായി ഉപേക്ഷിക്കാനോ ചവറ്റുകുട്ടയിൽ ഇടാനോ പാടില്ല. പൂർണ്ണമായ സ്വകാര്യതയിൽ കത്തിച്ചുകളയുകയോ അല്ലെങ്കിൽ മണ്ണിൽ അടക്കം ചെയ്യുകയോ ചെയ്യണം.

6 / 7
പൊതുവായ നിയമങ്ങൾ: ദേശീയപതാക എപ്പോഴും ദീർഘചതുരാകൃതിയിൽ ആയിരിക്കണം. പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം 3:2 ആയിരിക്കണം. കൈകൊണ്ടോ മെഷീൻ കൊണ്ടോ നെയ്ത തുണി, കോട്ടൺ, പോളിസ്റ്റർ, സിൽക്ക്, ഖാദി തുടങ്ങിയവ ഉപയോഗിച്ച് പതാക നിർമ്മിക്കാം (2021-ലെ ഭേദഗതി പ്രകാരം പോളിസ്റ്റർ പതാകകൾക്കും അനുമതിയുണ്ട്). പതാക ഉയർത്തുമ്പോൾ കുങ്കുമനിറം എപ്പോഴും മുകൾഭാഗത്തും, പച്ചനിറം താഴെയും വരണം.

7 / 7
 ചെയ്യാൻ പാടില്ലാത്ത മറ്റുകാര്യങ്ങൾ: ദേശീയ പതാകയോട് അനാദരവ് കാണിക്കുന്നത് ശിക്ഷാർഹമായ കുറ്റമാണ്. വസ്ത്രമായോ അലങ്കാരമായോ ഉപയോഗിക്കരുത്. പതാകയിൽ എഴുത്തുകളോ ചിത്രങ്ങളോ പരസ്യങ്ങളോ പ്രിന്റ് ചെയ്യാൻ പാടില്ല. സാധനങ്ങളോ പൂക്കളോ പൊതിയാൻ ഉപയോഗിക്കരുത് (ചടങ്ങുകളിൽ പതാക ഉയർത്തുന്നതിന് മുമ്പ് അതിനുള്ളിൽ പൂവിതളുകൾ വെക്കുന്നത് ഇതിൽ ഉൾപ്പെടുന്നില്ല).

Follow Us
അറിയുമോ? 2 പ്രധാനമന്ത്രിമാർ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയിട്ടില്ല
രാത്രി വൈകി ഭക്ഷണം കഴിക്കാറുണ്ടോ? കരളിന്റെ പണി പാളും!
ദിവസം 1.5GB ഡാറ്റ കിട്ടുന്ന ജിയോ റീച്ചാർജ് പ്ലാനുകൾ
സ്വാതന്ത്ര്യ ദിനമായി ഓഗസ്റ്റ് 15 തിരഞ്ഞെടുത്തത് എന്തുകൊണ്ട്? ചരിത്രം അറിയാം
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു