ഇന്ത്യ - ഓസ്ട്രേലിയ ഏകദിന പരമ്പര നാളെ മുതൽ; എപ്പോൾ, എവിടെ, എങ്ങനെ കാണാം | India vs Australia ODI Series To Start From October 19 When Where And How To Watch The Series Know The Streaming Details Malayalam news - Malayalam Tv9

India vs Australia: ഇന്ത്യ – ഓസ്ട്രേലിയ ഏകദിന പരമ്പര നാളെ മുതൽ; എപ്പോൾ, എവിടെ, എങ്ങനെ കാണാം

Updated On: 

18 Oct 2025 | 08:04 PM

India vs Australia Streaming Details: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പര നാളെ ആരംഭിക്കുകയാണ്. പരമ്പര എപ്പോൾ, എവിടെ, എങ്ങനെ കാണാമെന്ന് നോക്കാം.

1 / 5
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം. പെർത്ത് സ്റ്റേഡിയത്തിൽ പ്രാദേശിക സമയം പകൽ 11.30ന് മത്സരം ആരംഭിക്കും. രോഹിത് ശർമ്മയും വിരാട് കോലിയും തിരികെയെത്തുന്ന ഈ പരമ്പര എപ്പോൾ, എവിടെ എങ്ങനെ കാണാമെന്ന് പരിശോധിക്കാം. (Image Courtesy - Social Media)

2 / 5
ഓസ്ട്രേലിയയിലെ പ്രാദേശിക സമയമായ 11.30നാണ് മത്സരം ആരംഭിക്കുന്നതെങ്കിലും ഇന്ത്യയിൽ കളി 9 മണിക്ക് തുടങ്ങും. ടെലിവിഷൻ പ്രേക്ഷകർക്ക് സ്റ്റാർ സ്പോർട്സ് ചാനലിലും ഒടിടി പ്രേക്ഷകർക്ക് ജിയോഹോട്ട്സ്റ്റാർ ആപ്പിലും വെബ്സൈറ്റിലും മത്സരങ്ങൾ തത്സമയം കാണാം.

3 / 5
ഒക്ടോബർ 23നാണ് പരമ്പരയിലെ രണ്ടാം മത്സരം. അഡലെയ്ഡ് ഓവലിൽ വച്ചാണ് ഈ മത്സരം നടക്കുക. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ച് ഒക്ടോബർ 25 ന് പരമ്പരയിലെ അവസാന മത്സരം നടക്കും. പരമ്പരയിലെ മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾക്ക് വലിയ സ്വീകാര്യതയാണെന്നാണ് റിപ്പോർട്ടുകൾ.

4 / 5
ശുഭ്മൻ ഗിലാണ് ഇന്ത്യൻ ക്യാപ്റ്റൻ. ഏകദിന ക്യാപ്റ്റനായി ഗില്ലിൻ്റെ ആദ്യ ഉദ്യമമാണിത്. നിതീഷ് കുമാർ റെഡ്ഡി, പ്രസിദ്ധ് കൃഷ്ണ, വാഷിംഗ്ടൺ സുന്ദർ, യശസ്വി ജയ്സ്വാൾ തുടങ്ങിയവർ ടീമിൽ ഇടം പിടിച്ചു. മികച്ച കണക്കുകളാണെങ്കിലും മലയാളി താരം സഞ്ജു സാംസണ് ഇടം ലഭിച്ചില്ല.

5 / 5
പാറ്റ് കമ്മിൻസിൻ്റെ അഭാവത്തിൽ മിച്ചൽ മാർഷ് ഓസീസ് ടീമിനെ നയിക്കും. മാത്യു കുന്മൻ, കൂപ്പർ കൊണോലി, മിച്ചൽ ഓവൻ തുടങ്ങിയ താരങ്ങൾ ഓസീസ് ടീമിൽ കളിക്കും. പരിക്കേറ്റ് പുറത്തായ ഓൾറൗണ്ടർ കാമറൂൺ ഗ്രീന് പകരം മാർനസ് ലനുഷെയ്ൻ ടീമിൽ ഇടം നേടിയിട്ടുണ്ട്.

ഐടി ഭീമന്മാർ നിയമനം കുറയ്ക്കുമ്പോൾ സംഭവിക്കുന്നത്?
കുക്കറിൽ വേവിക്കുമ്പോൾ ചോറ് കുഴഞ്ഞുപോകുന്നുണ്ടോ?
വെണ്ടക്ക ചീഞ്ഞുപോകില്ല, ചെയ്യേണ്ടത് ഇത്രമാത്രം
കാഴ്ച മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ
പുറത്തെ അടിപ്പിനുള്ള മൂർഖൻ, ഒന്നല്ല രണ്ടെണ്ണം
ഡോക്ടറുടെ 10 ലക്ഷം രൂപ തട്ടി, പഞ്ചാബിൽ നിന്നും പ്രതിയെ പിടികൂടി കേരള പോലീസ്
പിണറായി വിജയനും വിഡി സതീശനും ഒരിക്കൽ ഇല്ലതാകും
നന്മാറ വിത്തനശ്ശേരിയിൽ പുലി കൂട്ടിലാകുന്ന ദൃശ്യങ്ങൾ