കരുണ്‍ പുറത്ത്, കാംബോജിന് അരങ്ങേറ്റം, മാഞ്ചസ്റ്ററില്‍ ഇന്ത്യ ആദ്യം ബാറ്റു ചെയ്യും | India vs England, Anshul Kamboj makes Test debut, Sai Sudharsan replaces Karun Nair Malayalam news - Malayalam Tv9

India vs England: കരുണ്‍ പുറത്ത്, കാംബോജിന് അരങ്ങേറ്റം, മാഞ്ചസ്റ്ററില്‍ ഇന്ത്യ ആദ്യം ബാറ്റു ചെയ്യും

Published: 

23 Jul 2025 15:52 PM

ENG chose to bowl first in fourth test against India: അന്‍ഷുല്‍ കാംബോജ് ഇന്നത്തെ മത്സരത്തില്‍ അരങ്ങേറും. നേരത്തെ ഇംഗ്ലണ്ട് പര്യടനം നടത്തിയ ഇന്ത്യ എ ടീമില്‍ കാംബോജുണ്ടായിരുന്നു

1 / 5മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ഇന്ത്യന്‍ നിരയില്‍ മൂന്ന് മാറ്റങ്ങള്‍. ഹരിയാന പേസര്‍ അന്‍ഷുല്‍ കാംബോജ് ഇന്നത്തെ മത്സരത്തില്‍ അരങ്ങേറും. നേരത്തെ ഇംഗ്ലണ്ട് പര്യടനം നടത്തിയ ഇന്ത്യ എ ടീമില്‍ കാംബോജുണ്ടായിരുന്നു (Image Credits: PTI)

മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ഇന്ത്യന്‍ നിരയില്‍ മൂന്ന് മാറ്റങ്ങള്‍. ഹരിയാന പേസര്‍ അന്‍ഷുല്‍ കാംബോജ് ഇന്നത്തെ മത്സരത്തില്‍ അരങ്ങേറും. നേരത്തെ ഇംഗ്ലണ്ട് പര്യടനം നടത്തിയ ഇന്ത്യ എ ടീമില്‍ കാംബോജുണ്ടായിരുന്നു (Image Credits: PTI)

2 / 5

പരിക്കേറ്റ ആകാശ് ദീപ്, നിതീഷ് കുമാര്‍ റെഡ്ഡി, അര്‍ഷ്ദീപ് സിങ് എന്നിവര്‍ ടീമിലില്ല. നിതീഷ് കുമാര്‍ റെഡ്ഡിക്ക് പകരം ശാര്‍ദ്ദുല്‍ താക്കൂര്‍ ടീമിലെത്തി (Image Credits: PTI)

3 / 5

ആദ്യ മൂന്ന് ടെസ്റ്റുകളിലും നിരാശപ്പെടുത്തിയ കരുണ്‍ നായര്‍ക്ക് ഇന്ന് പ്ലേയിങ് ഇലവനില്‍ ഇടം നേടാനായില്ല. കരുണിന് പകരം സായ് സുദര്‍ശന്‍ ടീമിലെത്തി (Image Credits: PTI)

4 / 5

പരിക്കില്‍ നിന്ന് മുക്തനായ ഋഷഭ് പന്താണ് വിക്കറ്റ് കീപ്പര്‍. നേരത്തെ താരം സ്‌പെഷ്യലിസ്റ്റ് ബാറ്ററായാകും കളിക്കുന്നതെന്ന് അഭ്യൂഹമുണ്ടായിരുന്നു. ധ്രുവ് ജൂറല്‍ വിക്കറ്റ് കീപ്പറാകുമെന്ന് സൂചനയുണ്ടായിരുന്നു. ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചില്ല (Image Credits: PTI)

5 / 5

ടോസ് നേടിയ ഇംഗ്ലണ്ട് ഫീല്‍ഡിങ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ ടീം: യശ്വസി ജയ്‌സ്വാള്‍, കെഎല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ശാര്‍ദ്ദുല്‍ താക്കൂര്‍, അന്‍ഷുല്‍ കാംബോജ്, ജ്‌സ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് (Image Credits: PTI)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ