Harshit Rana : അരങ്ങേറ്റത്തില്‍ ആരും ആഗ്രഹിക്കാത്തത്; ആ റെക്കോഡ് ഹര്‍ഷിത് റാണ കൊണ്ടുപോയി
Harshit Rana Record : ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ രണ്ട് പേരാണ് ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറിയത്. യശ്വസി ജയ്‌സ്വാളും ഹര്‍ഷിത് റാണയും. ഒരോവറില്‍ 26 റണ്‍സാണ് റാണ വഴങ്ങിയത്. പിന്നീട് മികച്ച രീതിയില്‍ താരം പന്തെറിഞ്ഞു. ഏഴോവറില്‍ മൂന്ന് വിക്കറ്റും സ്വന്തമാക്കിയിരുന്നു. റാണ സ്വന്തമാക്കിയ ആ റെക്കോഡ് എന്താണെന്ന് നോക്കാം

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ രണ്ട് പേരാണ് ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറിയത്. യശ്വസി ജയ്‌സ്വാളും ഹര്‍ഷിത് റാണയും. അരങ്ങേറ്റത്തില്‍ ജയ്‌സ്വാളിന് കാര്യമായി തിളങ്ങാനായില്ല. നേടിയത് 22 പന്തില്‍ 15 റണ്‍സ് മാത്രം. തുടക്കത്തില്‍ നിരാശപ്പെടുത്തിയെങ്കിലും ഹര്‍ഷിത് റാണ ശക്തമായി മത്സരത്തിലേക്ക് തിരികെയെത്തി (Image Credits : PTI)

ഒരോവറില്‍ 26 റണ്‍സാണ് റാണ വഴങ്ങിയത്. അരങ്ങേറ്റ മത്സരത്തില്‍ ഒരു ഇന്ത്യന്‍ താരം ഒരോവറില്‍ വഴങ്ങുന്ന ഏറ്റവും വലിയ റണ്‍സാണിത്. നാണക്കേടിന്റെ ആ റെക്കോഡ് റാണ സ്വന്തമാക്കി (Image Credits : PTI)

എന്നാല്‍ പിന്നീട് മികച്ച രീതിയില്‍ താരം പന്തെറിഞ്ഞു. ഏഴോവറില്‍ മൂന്ന് വിക്കറ്റാണ് റാണ പിഴുതത്. ഒരു ഓവര്‍ മെയിഡനായിരുന്നു. 53 റണ്‍സ് വഴങ്ങി (Image Credits : PTI)

29 പന്തില്‍ 32 റണ്‍സെടുത്ത ബെന്‍ ഡക്കറ്റ്, ഹാരി ബ്രൂക്ക് (മൂന്ന് പന്തില്‍ പൂജ്യം), ലിയാം ലിവിംഗ്സ്റ്റണ്‍ (10 പന്തില്‍ അഞ്ച്) എന്നിവരുടെ വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ഇതോടെ ഒരോവറില്‍ 26 റണ്‍സ് വഴങ്ങിയ നാണക്കേട് മായ്ക്കാന്‍ താരത്തിനായി (Image Credits : PTI)

ജസ്പ്രീത് ബുംറയ്ക്ക് പരിക്കേറ്റതിനാലാണ് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ റാണയെയും പരിഗണിച്ചത്. ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല (Image Credits : PTI)