AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India vs England: ‘സെഞ്ചുറി നേടിയതിന് ശേഷമുള്ള ഋഷഭ് പന്തിൻ്റെ ആഘോഷം അനാവശ്യം’; നിലപാടറിയിച്ച് താരത്തിൻ്റെ സർജൻ

Surgeon About Rishabh Pants Somersault Celebration: ഋഷഭ് പന്തിൻ്റെ സമ്മർസോൾട്ട് ആഘോഷം അനാവശ്യമായിരുന്നു എന്ന് താരത്തിൻ്റെ സർജൻ ഡോക്ടർ പർദിവാല. ഇംഗ്ലണ്ടിനെതിരെ സെഞ്ചുറി നേടിയ ശേഷമായിരുന്നു പന്തിൻ്റെ ആഘോഷം.

abdul-basith
Abdul Basith | Published: 30 Jun 2025 07:20 AM
ഇംഗ്ലണ്ടിനെതിരെ സെഞ്ചുറി നേടിയതിന് ശേഷമുള്ള ഋഷഭ് പന്തിൻ്റെ ആഘോഷം അനാവശ്യമെന്ന് താരത്തിൻ്റെ സർജൻ. ആദ്യ ടെസ്റ്റിൻ്റെ ഒന്നാം ഇന്നിംഗ്സിൽ സെഞ്ചുറി നേടിയ ഋഷഭ് പന്ത് കുട്ടിക്കരണം മറിഞ്ഞാണ് (സമ്മർസോൾട്ട്) ഇത് ആഘോഷിച്ചത്. താരത്തിൻ്റെ ആഘോഷ വിഡിയോ വൈറലായിരുന്നു. (Image Credits - PTI)

1 / 5
സമ്മർസോൾട്ട് ആഘോഷം അനാവശ്യമായിരുന്നു എന്നാണ് അദ്ദേഹത്തിൻ്റെ സർജനായ ഡോക്ടർ പർദിവാല പറഞ്ഞത്. 2022ൽ നടന്ന വാഹനാപകടത്തിൻ്റെ ഭീകരതയിൽ തുടർന്ന് കളിക്കാനാകുമോ എന്ന് ഭയന്നിരുന്ന താരത്തെ ചികിത്സിച്ച് സുഖപ്പെടുത്തിയ ഡോക്ടറാണ് ഡോക്ടർ പർദിവാല.

2 / 5
"ഋഷഭ് പന്ത് ജിംനാസ്റ്റുകളെപ്പോലെയാണ് പരിശീലിച്ചത്. ശരീരം വലിപ്പമുണ്ടെങ്കിലും വഴക്കമുള്ളതാണ്. അതുകൊണ്ടാണ് കുറച്ചുനാളായി അദ്ദേഹം സമ്മർസോൾട്ട് ചെയ്യുന്നത്. പക്ഷേ, ഇംഗ്ലണ്ടിനെതിരെ സെഞ്ചുറി നേടിയതിന് ശേഷമുള്ള സമ്മർസോൾട്ട് അനാവശ്യമായിരുന്നു."- അദ്ദേഹം പറഞ്ഞു.

3 / 5
2022 ഡിസംബർ 30ന് ഡൽഹിയിൽ നിന്നും സ്വന്തം നാടായ റൂർകീയിലേക്കുള്ള യാത്രക്കിടെയാണ് ഋഷഭ് പന്തിൻ്റെ കാർ ഡിവൈഡറിൽ ഇടിച്ച് അപകടമുണ്ടായത്. അപകടത്തിൽ താരത്തിന് ഗുരുതര പരിക്കേറ്റിരുന്നു. അവിടെനിന്നാണ് ഡോക്ടർമാർ പന്തിനെ ചികിത്സിച്ച് സുഖപ്പെടുത്തിയത്.

4 / 5
ആദ്യ ടെസ്റ്റിൽ ഇന്ത്യ അഞ്ച് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടാൻ ഋഷഭ് പന്തിന് സാധിച്ചു. രണ്ടാം മത്സരം ജൂലായ് രണ്ട് മുതൽ ബിർമിങ്ഹാമിലെ എഡ്ജ്ബാസ്റ്റണിലാണ് നടക്കുക. മത്സരത്തിൽ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ കളിച്ചേക്കില്ലെന്ന് റിപ്പോർട്ടുകളുണ്ട്.

5 / 5