Indian Rupee: രൂപ വീണെങ്കിലെന്താ നേട്ടം കൊയ്ത് പ്രവാസികള്‍; പണമയയ്ക്കാന്‍ തിരക്ക്
Rupee Value Drops 2025: ഡോളര്‍ ശക്തിയാര്‍ജിച്ചു, ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നുള്ള വിദേശ നിക്ഷേപത്തിന്റെ പുറത്തേക്കുള്ള ഒഴുക്ക്, എണ്ണവില ഉയര്‍ന്നത് തുടങ്ങിയ ഘടകങ്ങളും രൂപയുടെ മൂല്യത്തെ സ്വാധീനിച്ചു.

രൂപയുടെ മൂല്യം തകര്‍ന്നടിയുകയാണ്. എന്നാല്‍ രൂപയുടെ മൂല്യത്തകര്‍ച്ചയില്‍ നേട്ടമുണ്ടാക്കുന്നത് പ്രവാസികള്‍. ഓഗസ്റ്റ് 29നാണ് ചരിത്രത്തിലാദ്യമായി ദിര്‍ഹത്തിന് 24 രൂപ കടന്നത്. (Image Credits: Getty Images)

ഒരു ദിര്‍ഹത്തിന് 24.04 പൈസയാണ് കഴിഞ്ഞ ദിവസമുണ്ടായ നിരക്ക്. സെപ്റ്റംബര്‍ എട്ടിന് 23.95 ലേക്ക് കുറഞ്ഞുവെങ്കിലും 9ന് വീണ്ടും 24.02 ലേക്ക് തിരിച്ചെത്തി. സെപ്റ്റംബര്‍ 10ന് ഒരു പൈസ കൂടി വര്‍ധിച്ചു. ഇതോടെ 24.03 രൂപയായി.

കഴിഞ്ഞ ദിവസം 1 പൈസയാണ് വീണ്ടും ഉയര്‍ന്നത്. ഈ അവസരത്തില്‍ നാട്ടിലേക്ക് പണമയച്ച് ആഘോഷിക്കുകയാണ് മലയാളി പ്രവാസികള്‍. രൂപയുടെ മൂല്യം തകര്‍ന്നതോടെ നാട്ടിലേക്ക് പണമയയ്ക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള താരിഫ് പ്രശ്‌നങ്ങളാണ് രൂപയെ ബാധിച്ചത്. ഡോളര്‍ ശക്തിയാര്‍ജിച്ചു, ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നുള്ള വിദേശ നിക്ഷേപത്തിന്റെ പുറത്തേക്കുള്ള ഒഴുക്ക്, എണ്ണവില ഉയര്‍ന്നത് തുടങ്ങിയ ഘടകങ്ങളും രൂപയുടെ മൂല്യത്തെ സ്വാധീനിച്ചു.

2024ല്‍ 12,500 കോടി ഡോളറാണ് ഇന്ത്യ ലോകത്ത് നിന്ന് പണപ്പിരിവായി നേടിയത്. ഇതില്‍ ഭൂരിഭാഗവും ഗള്‍ഫില്‍ നിന്നുള്ളതാണ്. 2025 അവസാനത്തിലും ഇതേ സ്ഥിതി തുടരുകയാണെങ്കില്‍ പണപ്പിരിവ് റെക്കോഡിലേക്ക് എത്തുമെന്നാണ് വിവരം.