Indian Rupee Symbol: ഇന്ത്യന്‍ രൂപയ്ക്ക് ഈ ചിഹ്നം നൽകിയതാര്? ചരിത്രം അറിയാം…
Indian Rupee Symbol History: ഇന്ത്യന്‍ രൂപയെ 'Rs.' അല്ലെങ്കില്‍ 'INR' എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇന്ന് കാണുന്ന ചിഹ്നം ഡിസൈൻ ചെയ്തത് ആരാണെന്ന് അറിയാമോ?

ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥകളിൽ ഒന്നാണ് ഇന്ത്യ. രൂപയാണ് നമ്മുടെ കറൻസി. ഇന്ത്യൻ രൂപയുടെ ചിഹ്നവും നമുക്കെല്ലാവർക്കും അറിയാം. എന്നാൽ ഈ ചിഹ്നം ഡിസൈൻ ചെയ്തത് ആരാണെന്ന് അറിയാമോ? ഇന്ത്യൻ രൂപയുടെ ചിഹ്നത്തിന്റെ കഥ അറിഞ്ഞാലോ...(Image Credit: Getty Images)

ഇന്ത്യന്‍ രൂപയെ 'Rs.' അല്ലെങ്കില്‍ 'INR' എന്നാണ് രേഖപ്പെടുത്തിയിരുന്നത്. 2010 ലാണ് ഇന്ത്യന്‍ രൂപയുടെ മുഖമായി ഇന്ന് നമ്മൾ കാണുന്ന ചിഹ്നം അവതരിപ്പിക്കപ്പെട്ടത്. ഡോ. മന്‍മോഹന്‍ സിംഗിന്റെ യുപിഎ സര്‍ക്കാരാണ് ഈ ചിഹ്നം അവതരിപ്പിച്ചത്. (Image Credit: Getty Images)

2009 ല്‍ രൂപയുടെ ചിഹ്നത്തിനായി ഒരു ദേശീയ മത്സരം നടത്തുകയുണ്ടായി. രാജ്യമെമ്പാടുനിന്നും 3,300 -ലധികം എന്‍ട്രികളാണ് ലഭിച്ചത്. ഇതില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ചിഹ്നമാണ് ഇന്ന് നാം രൂപയ്ക്കായി ഉപയോഗിക്കുന്നത്. (Image Credit: Getty Images)

ഐഐടി ബോംബെയിലെ ഡി. ഉദയ കുമാറാണ് മത്സരത്തിൽ വിജയിച്ചത്. രൂപയുടെ ദേവനാഗരി ലിപിയുടെയും, റോമന്‍ 'R' എന്ന അക്ഷരത്തിന്റെയും സമന്വയം ആയിരുന്നു ഉദയിയുടെ ഡിസൈന്‍. (Image Credit: Getty Images)

കൂടാതെ ഇന്ത്യന്‍ ത്രിവര്‍ണ്ണ പതാകയെയും, സാമ്പത്തിക സമത്വത്തെയും പ്രതീകപ്പെടുത്തുന്ന തിരശ്ചീനമായി 2 വരകളും ഡിസൈനിൽ നല്‍കി. ഇതോടെ ഇന്ത്യന്‍ കറന്‍സിക്ക് ആഗോളതലത്തില്‍ മുഖമുണ്ടായി. (Image Credit: Getty Images)