IPL 2025: ഐപിഎല്‍ വീണ്ടും തുടങ്ങുന്നു; ഓസീസ് താരങ്ങളുടെ മടങ്ങിവരവ് അനിശ്ചിതത്വത്തില്‍
IPL 2025 Prepares For Resumption: ഓസ്‌ട്രേലിയന്‍ താരങ്ങളുടെ മടങ്ങിവരവ് അനിശ്ചിതത്വത്തിലെന്ന് റിപ്പോര്‍ട്ട്. ഓസീസ് താരങ്ങള്‍ തിരിച്ചെത്തിയേക്കില്ലെന്ന് 'വെസ്റ്റ് ഓസ്‌ട്രേലിയന്‍' റിപ്പോര്‍ട്ട് ചെയ്തു. മിച്ചല്‍ സ്റ്റാര്‍ക്ക് മടങ്ങിവന്നേക്കില്ലെന്ന് അദ്ദേഹത്തിന്റെ മാനേജര്‍ പിന്നീട് ഓസ്‌ട്രേലിയയുടെ നയൻ ന്യൂസിനോട് പറഞ്ഞു

ഐപിഎല്‍ പുനഃരാരംഭിക്കാന്‍ ഒരുങ്ങുമ്പോഴും ഓസ്‌ട്രേലിയന്‍ താരങ്ങളുടെ മടങ്ങിവരവ് അനിശ്ചിതത്വത്തിലെന്ന് റിപ്പോര്‍ട്ട്. ഓസീസ് താരങ്ങള്‍ തിരിച്ചെത്തിയേക്കില്ലെന്ന് 'വെസ്റ്റ് ഓസ്‌ട്രേലിയന്‍' റിപ്പോര്‍ട്ട് ചെയ്തു. ടൂര്‍ണമെന്റ് നിര്‍ത്തിവച്ചതോടെ മിക്ക വിദേശ താരങ്ങളും അവരവരുടെ നാടുകളിലേക്ക് മടങ്ങിപോയിരുന്നു (Image Credits: PTI)

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നീ ടീമുകള്‍ ഇതിനകം പ്ലേ ഓഫ് കാണാതെ പുറത്തുപോയതിനാല്‍ ഈ ടീമുകളിലെ വിദേശ താരങ്ങളെ തിരികെയെത്തിക്കാന്‍ ഫ്രാഞ്ചെസികള്‍ ശ്രമിച്ചേക്കില്ല. എന്നാല്‍ മറ്റ് ടീമുകള്‍ക്ക് വിദേശതാരങ്ങളുടെ സേവനം അനിവാര്യമാണ്.

താരങ്ങളുടെ സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്നും ബിസിസിഐയുടെ തീരുമാനത്തെ പിന്തുണയ്ക്കുന്നുവെന്നും ടൂര്‍ണമെന്റ് നിര്‍ത്തിവച്ചതിനെക്കുറിച്ച് പ്രതികരിക്കുന്നതിനിടെ ക്രിക്കറ്റ് ഓസ്‌ട്രേലിയ സിഇഒ ടോഡ് ഗ്രീന്‍ബെര്‍ഗ് പറഞ്ഞിരുന്നു

പാറ്റ് കമ്മിൻസ്, ജോഷ് ഹേസൽവുഡ്, മിച്ചൽ സ്റ്റാർക്ക്, ട്രാവിസ് ഹെഡ്, മാർക്കസ് സ്റ്റോയിനിസ്, ജോഷ് ഇംഗ്ലിസ്, മിച്ചൽ മാർഷ്, നഥാൻ എല്ലിസ്, ആരോൺ ഹാർഡി, സേവ്യർ ബാർട്ട്ലെറ്റ് തുടങ്ങിയ ഓസീസ് താരങ്ങളാണ് ഐപിഎല്‍ കളിക്കുന്നത്. ഇതില്‍ ഹേസല്‍വുഡ് പരിക്കിന്റെ പിടിയിലാണ്

ഞായറാഴ്ച സിഡ്‌നിയിലെത്തിയ മിച്ചല്‍ സ്റ്റാര്‍ക്ക് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. എന്നാല്‍ താരം ഐപിഎല്ലിലേക്ക് മടങ്ങിവന്നേക്കില്ലെന്ന് അദ്ദേഹത്തിന്റെ മാനേജര്‍ പിന്നീട് ഓസ്‌ട്രേലിയയുടെ നയൻ ന്യൂസിനോട് പറഞ്ഞു