ഹൂഡ മുതല്‍ മധ്‌വാല്‍ വരെ; താരലേലത്തില്‍ 'അണ്‍സോള്‍ഡാ'യ പ്രമുഖ ഇന്ത്യന്‍ താരങ്ങള്‍ | IPL 2026 Auction: Five prominent Indian players who are unsold, check list here Malayalam news - Malayalam Tv9

IPL 2026 Auction: ഹൂഡ മുതല്‍ മധ്‌വാല്‍ വരെ; താരലേലത്തില്‍ ‘അണ്‍സോള്‍ഡാ’യ പ്രമുഖ ഇന്ത്യന്‍ താരങ്ങള്‍

Published: 

17 Dec 2025 21:42 PM

IPL 2026 Auction Unsold: ഐപിഎല്‍ 2026 ലേലത്തില്‍ അണ്‍സോള്‍ഡായ അഞ്ച് പ്രമുഖ ഇന്ത്യന്‍ താരങ്ങളെ നോക്കാം. ദീപക് ഹൂഡയാണ് ഇതില്‍ പ്രധാനി

1 / 5ഐപിഎല്‍ 2026 താരലേലത്തില്‍ അണ്‍സോള്‍ഡായ അഞ്ച് പ്രമുഖ ഇന്ത്യന്‍ താരങ്ങളെ നോക്കാം. ദീപക് ഹൂഡയാണ് ഇതില്‍ പ്രധാനി. സംശയാസ്പദമായ ബൗളിങ് ആക്ഷനുള്ള താരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടത് ഹൂഡയ്ക്ക് തിരിച്ചടിയായെന്ന് കരുതുന്നു (Image Credits: PTI)

ഐപിഎല്‍ 2026 താരലേലത്തില്‍ അണ്‍സോള്‍ഡായ അഞ്ച് പ്രമുഖ ഇന്ത്യന്‍ താരങ്ങളെ നോക്കാം. ദീപക് ഹൂഡയാണ് ഇതില്‍ പ്രധാനി. സംശയാസ്പദമായ ബൗളിങ് ആക്ഷനുള്ള താരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടത് ഹൂഡയ്ക്ക് തിരിച്ചടിയായെന്ന് കരുതുന്നു (Image Credits: PTI)

2 / 5

ആകാശ് മധ്‌വാളാണ് അണ്‍സോള്‍ഡായ മറ്റൊരു ഇന്ത്യന്‍ താരം. മുൻ ഐപിഎൽ സീസണുകളിൽ മുംബൈ ഇന്ത്യൻസിനും രാജസ്ഥാൻ റോയൽസിനും വേണ്ടി താരം കളിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ 23 വിക്കറ്റുകള്‍ നേടിയിട്ടുണ്ട് (Image Credits: PTI)

3 / 5

യാഷ് ധുളും ഇത്തവണ അണ്‍സോള്‍ഡായി. ഡല്‍ഹി പ്രീമിയല്‍ ലീഗില്‍ താരം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. 30 ലക്ഷമായിരുന്നു അടിസ്ഥാനത്തുക (Image Credits: PTI)

4 / 5

ഐപിഎല്ലില്‍ മുന്‍ സീസണുകളില്‍ ശ്രദ്ധേയ പ്രകടനം പുറത്തെടുത്ത താരമാണ് അഭിനവ് മനോഹര്‍. 2025 ലെ മഹാരാജ ടി20 ട്രോഫിയിൽ മികച്ച ഫോമിലായിരുന്നു. മുന്‍ ഗുജറാത്ത് ടൈറ്റന്‍സ് താരമായ അഭിനവ് മനോഹര്‍ ഇത്തവണ അണ്‍സോള്‍ഡായി (Image Credits: PTI)

5 / 5

രാജസ്ഥാന്‍ റോയല്‍സിലൂടെ ശ്രദ്ധേയനായ താരമാണ് ചേതന്‍ സക്കറിയ. വിവിധ സീസണുകളിലായി മൂന്ന് ഫ്രാഞ്ചെസികള്‍ക്കു വേണ്ടി കളിച്ചു. ഇത്തവണ അണ്‍സോള്‍ഡായി (Image Credits: PTI)

ശരീരം മെലിയണോ? ഈ സ്മൂത്തി കുടിച്ചാല്‍ മതി
ഭക്ഷണം നിന്നുകൊണ്ട് കഴിക്കുന്നത് കുഴപ്പമാണോ?
മുഖക്കുരുവിനും മുടിവളർച്ചയ്ക്കും കാപ്പിയോ?
എല്ലിനും പല്ലിനും ഒരുപോലെ ​ഗുണം; മീൻ മുട്ട കഴിച്ചാൽ
നായയെ പിടികൂടാന്‍ ശ്രമിക്കുന്ന പുലി; ഈ കാഴ്ച കണ്ടോ
റോഡിലൂടെയാണോടാ വണ്ടിയോടിക്കുന്നേ, വഴി മാറടാ
തത്തകൾ നിറഞ്ഞ മരം
നന്മയുള്ള ലോകമേ ! വൈദ്യുതാഘാതമേറ്റ പാമ്പിന് സിപിആര്‍ നല്‍കുന്ന യുവാവ്‌