Rajasthan Royals: സഞ്ജു ഒഴിയുന്ന സിംഹാസനത്തില്‍ ആരു വാഴും? പരാഗിന്റെ മോഹം നടക്കില്ല?
Who will be the next captain of Rajasthan Royals: സഞ്ജുവിന് ശേഷം ആരായിരിക്കും റോയല്‍സിന്റെ ക്യാപ്റ്റനാവുക എന്നതാണ് ആരാധകരുടെ ചോദ്യം. സഞ്ജുവിന്റെ പിന്‍ഗാമിയായി പരാഗിനെ റോയല്‍സ് ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്നാണ് അഭ്യൂഹം

സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിടുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. നിലവില്‍ താരമോ, റോയല്‍സോ ഇക്കാര്യം വ്യക്തമാക്കിയിട്ടില്ല. എങ്കിലും അഭ്യൂഹം ശക്തമാണ് (Image Credits: PTI)

സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് പോകാനാണ് സാധ്യത. ട്രേഡിങ് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. രവീന്ദ്ര ജഡേജ ഉള്‍പ്പെടെ രണ്ട് താരങ്ങളെ സിഎസ്‌കെ റോയല്‍സിന് നല്‍കിയേക്കും (Image Credits: PTI)

സഞ്ജുവിന് ശേഷം ആരായിരിക്കും റോയല്‍സിന്റെ ക്യാപ്റ്റനാവുക എന്നതാണ് ആരാധകരുടെ ചോദ്യം. സഞ്ജുവിന്റെ അഭാവത്തില്‍ റിയാന്‍ പരാഗ് റോയല്‍സിനെ നയിച്ചിട്ടുണ്ട്. എന്നാല്‍ സഞ്ജുവിന്റെ പിന്‍ഗാമിയായി പരാഗിനെ റോയല്‍സ് ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്നാണ് അഭ്യൂഹം (Image Credits: PTI)

യശ്വസി ജയ്‌സ്വാളാണ് പരിഗണനയിലുള്ള ഒരു താരം. റോയല്‍സിന്റെ ഓപ്പണറാണ് ജയ്‌സ്വാള്‍. താരത്തെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്‌തെന്നാണ് റിപ്പോര്‍ട്ട് (Image Credits: PTI)

ധ്രുവ് ജൂറലാണ് പരിഗണനയിലുള്ള രണ്ടാമന്‍. സഞ്ജുവിന്റെ പിന്‍ഗാമിയായി ജൂറല്‍ വിക്കറ്റ് കീപ്പറാകുമെന്ന് വ്യക്തമാണ്. ക്യാപ്റ്റനായി ജൂറലെത്തിയാല്‍ അത്ഭുതപ്പെടേണ്ടതില്ല (Image Credits: PTI)