റീട്ടെന്‍ഷന് മുമ്പ് സര്‍പ്രൈസ് ട്രേഡിങ്; ഷമി രാജസ്ഥാനില്‍; കറന്‍ ലഖ്‌നൗവില്‍ | IPL 2027 Trade: Mohammed Shami and M. Siddharth Move to Rajasthan Royals, Sam Curran Joins LSG Malayalam news - Malayalam Tv9

റീട്ടെന്‍ഷന് മുമ്പ് സര്‍പ്രൈസ് ട്രേഡിങ്; ഷമി രാജസ്ഥാനില്‍; കറന്‍ ലഖ്‌നൗവില്‍

Published: 

17 Nov 2026 | 06:19 PM

LSG and RR Complete 3-Player IPL 2027 Trade: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ നിന്ന് മുഹമ്മദ് ഷമിയെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. എം സിദ്ധാര്‍ത്ഥിനെയും റോയല്‍സ് സ്വന്തമാക്കി. ഇരുവര്‍ക്കും പകരമായി സാം കറനെ രാജസ്ഥാന്‍ ലഖ്‌നൗവിന് കൈമാറി. 2.4 കോടി രൂപയ്ക്കാണ് കറന്‍ ലഖ്‌നൗവിലെത്തിയത്.

1 / 5
ഐപിഎല്‍ റീട്ടെന്‍ഷന്‍ സമയപരിധി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ നിന്ന് മുഹമ്മദ് ഷമിയെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. അടുത്ത സീസണില്‍ ഷമി രാജസ്ഥാനെ പ്രതിനിധീകരിക്കും. 10 കോടി രൂപയായിരുന്നു ലഖ്‌നൗവില്‍ ഷമിയുടെ പ്രതിഫലം. എട്ട് കോടി രൂപയ്ക്കാണ് താരം റോയല്‍സില്‍ ചേക്കേറിയത് (Image Credit Source: PTI).

2 / 5
ഷമിയുടെ വരവ് രാജസ്ഥാന് കരുത്ത് പകരുമെന്നാണ് പ്രതീക്ഷ. താരം നിലവില്‍ ദേശീയ ടീമിന്റെ ഭാഗമല്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമിലാണ്. 132 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 145 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. താരം റോയല്‍സിലെത്തുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു.

3 / 5
ഷമിയെ കൂടാതെ മറ്റൊരു താരത്തെ കൂടി റോയല്‍സ് ലഖ്‌നൗവില്‍ നിന്ന് സ്വന്തമാക്കി. ഇടംകൈയ്യന്‍ സ്പിന്നര്‍ എം സിദ്ധാര്‍ത്ഥാണ് റോയല്‍സിലെത്തിയത്. 75 ലക്ഷം രൂപയാണ് പ്രതിഫലം. റോയല്‍സിന്റെ സ്പിന്‍ ബൗളിങ് ശക്തിപ്പെടുത്താനാണ് സിദ്ധാര്‍ത്ഥിന്റെ വരവ്.

4 / 5
ഇരുവര്‍ക്കും പകരമായി സാം കറനെ രാജസ്ഥാന്‍ ലഖ്‌നൗവിന് കൈമാറി. കഴിഞ്ഞ സീസണിലാണ് കറന്‍ റോയല്‍സിലെത്തിയത്. ചെന്നൈയില്‍ നിന്ന് രവീന്ദ്ര ജഡേജയെയും, കറനെയും സ്വന്തമാക്കിയാണ് അന്ന് റോയല്‍സ് സഞ്ജു സാംസണെ വിട്ടുകൊടുത്തത്. എന്നാല്‍ പരിക്ക് മൂലം കറന് കഴിഞ്ഞ സീസണില്‍ കളിക്കാന്‍ സാധിച്ചില്ല.

5 / 5
2.4 കോടി രൂപയ്ക്കാണ് കറന്‍ ലഖ്‌നൗവിലെത്തിയത്. ഐപിഎല്‍ കരിയറില്‍ താരം ഇതുവരെ 59 വിക്കറ്റുകള്‍ വീഴ്ത്തി. 997 റണ്‍സും നേടി. കറന്റെ ഓള്‍റൗണ്ട് മികവ് ലഖ്‌നൗവിന് ബോണസാണ്.

Loading...
Unable to load recommendations.
Follow Us
ഐപിഎൽ ശമ്പളമില്ലെങ്കിലെന്ത്? ധോണിയുടെ ആസ്തി കോടികള്‍
സൺസ്ക്രീൻ ഉണ്ടാക്കാൻ വെളിച്ചെണ്ണ മതി
മാവ് കുഴയ്ക്കാതെ ഒരു മിനിറ്റിൽ പഞ്ഞിപോലെ ഇടിയപ്പം തയാറാക്കാം
ഇഞ്ചി ചായ ദിവസവും രാവിലെ കുടിച്ചു നോക്കൂ! അറിയാം ​ഗുണം
320 രൂപ കുറഞ്ഞാൽ ഇനി സ്വർണ വില
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ
ചോറ്റാനിക്കരയിൽ തുലാഭാരം നടത്തി മുഖ്യമന്ത്രി വിഡി സതീശൻ
ആരും ശ്രദ്ധിക്കില്ല, കാറിനുള്ളിലെ പാമ്പിനെ കണ്ടോ?