IPL Auction 2026: ഏറ്റവും കൂടുതല്‍ തുക കിട്ടേണ്ട താരം, മാനേജര്‍ പറ്റിച്ച പണിയില്‍ എല്ലാം നഷ്ടപ്പെട്ടേനെ; കാമറൂണ്‍ ഗ്രീനിന് സംഭവിച്ചത്
Cameron Green: ഐപിഎല്‍ താരലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന താരമാണ് കാമറൂണ്‍ ഗ്രീന്‍. ഓള്‍ റൗണ്ട് മികവാണ് ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നത്

ഐപിഎല്ലില്‍ അടുത്ത സീസണില്‍ താന്‍ പന്തെറിയുമെന്ന് ഓസീസ് ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍. ലേലത്തിനുള്ള താരങ്ങളുടെ പട്ടികയില്‍ ഗ്രീനിനെ ബാറ്റര്‍മാരുടെ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഓള്‍ റൗണ്ടറായ താരം ബാറ്റര്‍മാരുടെ വിഭാഗത്തില്‍ ഇടംപിടിച്ചത് എങ്ങനെയെന്ന ചോദ്യമുയര്‍ന്നിരുന്നു (Image Credits: PTI)

പരിക്കോ മറ്റോ ആയിരിക്കാം കാരണമെന്ന് ആരാധകര്‍ സംശയിച്ചു. എന്നാല്‍ മാനേജര്‍ക്ക് പറ്റിയ അബദ്ധം മൂലമാണ് താന്‍ ബാറ്റര്‍മാരുടെ വിഭാഗത്തില്‍ ഇടം പിടിച്ചതെന്ന് ഗ്രീന്‍ വിശദീകരിച്ചു. മാനേജര്‍ അബദ്ധവശാല്‍ തെറ്റായ 'ബോക്‌സ്' തിരഞ്ഞെടുക്കുകയായിരുന്നുവെന്നും താരം വ്യക്തമാക്കി (Image Credits: PTI)

താന്‍ പന്തെറിയാന്‍ ഉണ്ടാകുമെന്നും ഗ്രീന്‍ വ്യക്തമാക്കി. ഐപിഎല്‍ താരലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന താരമാണ് ഗ്രീന്‍. താരത്തിന്റെ ഓള്‍ റൗണ്ട് മികവാണ് ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നത് (Image Credits: PTI)

ബാറ്ററായി മാത്രമാണ് കളിക്കുന്നതെങ്കില്‍ ഗ്രീനിന് വലിയ തുക ലഭിക്കാന്‍ സാധ്യതയില്ല. എന്നാല്‍ ആശയക്കുഴപ്പം ഗ്രീന്‍ തന്നെ പരിഹരിച്ചതോടെ ലേലത്തില്‍ താരത്തിന് ഡിമാന്‍ഡേറും. ഏറ്റവും കൂടുതല്‍ തുക പഴ്‌സിലുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും, ചെന്നൈ സൂപ്പര്‍ കിങ്‌സും ഗ്രീനിനെ ടീമിലെത്തിക്കാന്‍ വാശിയോടെ പോരാടിയേക്കാം (Image Credits: PTI)

രണ്ട് കോടി രൂപയാണ് അടിസ്ഥാനത്തുക. 2023ല്‍ മുംബൈ ഇന്ത്യന്‍സിനായും, 2024ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായും ഗില്‍ കളിച്ചിട്ടുണ്ട്. പരിക്ക് മൂലം കഴിഞ്ഞ സീസണില്‍ കളിച്ചില്ല (Image Credits: PTI)