AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Health Tips : വെറും വയറ്റില്‍ ഓടുന്നത് ശരീരത്തിന് ഗുണം ചെയ്യുമോ? അറിയാം

Running With Empty Stomach : വ്യായാമത്തില്‍ തന്നെ ഏറ്റവും മികച്ചതാണ് ഓട്ടം. ഹൃദയാരോഗ്യത്തിനും പേശികളെ ശക്തിപ്പെടുത്തുന്നതിനും ഭാരം നിയന്ത്രിക്കുന്നതിനും ഓട്ടം സഹായകരമാണ്. രാവിലെ വെറും വയറ്റില്‍ ഓടുന്നത് ശീലമാക്കുന്നവരുമുണ്ട്. ഇത് ഗുണകരമാണെന്നാണ് വിലയിരുത്തല്‍. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് വ്യായാമം ചെയ്യുന്നതിലൂടെ ശരീരം കൊഴുപ്പ് കൂടുതല്‍ എരിച്ചുകളയാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്

Jayadevan AM
Jayadevan AM | Published: 14 Jan 2025 | 12:27 PM
ശരീരത്തിന് വ്യായാമം അത്യാന്താപേക്ഷിതമാണ്. വ്യായാമത്തില്‍ തന്നെ ഏറ്റവും മികച്ചതാണ് ഓട്ടം. ഹൃദയാരോഗ്യത്തിനും പേശികളെ ശക്തിപ്പെടുത്തുന്നതിനും ഭാരം നിയന്ത്രിക്കുന്നതിനും ഓട്ടം സഹായകരമാണ്. ദിവസവും ഓടുന്നത് ഫിറ്റ്‌നസ് മെച്ചപ്പെടുത്തും (Image Credits : Freepik)

1 / 5
രാവിലെ വെറും വയറ്റില്‍ ഓടുന്നത് ശീലമാക്കുന്നവരുമുണ്ട്. ഇത് ഗുണകരമാണെന്നാണ് വിലയിരുത്തല്‍. വെറും വയറ്റില്‍ വ്യായാമം ചെയ്യുമ്പോള്‍ സംഭവിക്കുന്നത് 'ഫാസ്റ്റഡ് കാര്‍ഡിയോ' ആണ്. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് വ്യായാമം ചെയ്യുന്നതിലൂടെ ശരീരം കൊഴുപ്പ് കൂടുതല്‍ എരിച്ചുകളയാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട് (Image Credits : Freepik)

2 / 5
വെറും വയറ്റില്‍ വ്യായാമം ചെയ്യുമ്പോള്‍ ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റിയും മെച്ചപ്പെടും. രക്തത്തിലെ പഞ്ചസാര അളവ് ഇത് നിയന്ത്രിക്കുന്നു. ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു (Image Credits : Freepik)

3 / 5
 രാവിലെ വെറും വയറ്റില്‍ ഓടുന്നത് ശരീരത്തിന് നല്ലതാണെന്നാണ് പറയുന്നത്. ഇത് നിങ്ങളുടെ മാനസികാവസ്ഥയും എനര്‍ജി ലെവലും മെച്ചപ്പെടുത്തും. ഇത് നമ്മളെ ആക്ടീവായിരിക്കാന്‍ സഹായിക്കും. എന്നാല്‍ വെറും വയറ്റില്‍ ഓടുന്നത് എല്ലാവര്‍ക്കും അനുയോജ്യമാകണമെന്നുമില്ല (Image Credits : Freepik)

4 / 5
സ്വന്തം ശാരീരികാവസ്ഥയ്ക്ക് അനുസരിച്ച് വ്യായാമമുറകള്‍ തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം. വെറും വയറ്റില്‍ ഓടുന്നത് അപൂര്‍വം ചിലര്‍ക്കെങ്കിലും തലക്കറക്കം ഉണ്ടാക്കാറുണ്ട്. വ്യായാമം ചെയ്യുമ്പോഴും ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക എന്നത് പ്രധാനമാണ്. ഇതിനായി വെള്ളം കുടിക്കണം. അതായത് ഫിറ്റ്‌നസ് ലെവല്‍, മെറ്റബോളിസം, ആരോഗ്യപ്രശ്‌നങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് വ്യായാമം പലരിലും പല തരത്തിലുള്ള അനുഭവമാകാം നല്‍കുന്നത് (Image Credits : Freepik)

5 / 5