Janhvi Kapoor: മൂന്ന് മക്കള്‍ വേണം, എന്നും വാഴയിലയില്‍ ചോറുണ്ണണം; വിവാഹ സങ്കൽപം പങ്കുവച്ച് ജാൻവി കപ്പൂർ
Janhvi Kapoor Reveals Wedding Plans: തിരുപ്പതി ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിക്കണമെന്നും തിരുമലയില്‍ സെറ്റില്‍ഡ് ആകണമെന്നുമാണ് ജാൻവിയുടെ ആഗ്രഹം. മൂന്ന് മക്കൾ വേണം. എന്നും വാഴയിലയില്‍ ചോറുണ്ണണമെന്നും താരപുത്രി പറയുന്നു.

ഏറെ ആരാധകരുള്ള പ്രിയ താരമാണ് നടി ജാൻവി കപ്പൂർ. അന്തരിച്ച നടിയുമായ ശ്രീദേവിയുടെയും നിർമാതാവ് ബോണി കപൂറിന്റെയും മകളാണ് ജാൻവി കപ്പൂർ. അമ്മയുടെ പാരമ്പര്യത്തിലൂടെ സിനിമയിലെത്തിയ താരം ചുരുങ്ങിയ സമയം കൊണ്ട് ബോളിവുഡിൽ തന്റെതായ സ്ഥാനം പിടിച്ചു കഴിഞ്ഞു.(image credits:instagram)

2018-ൽ റിലീസ് ചെയ്ത ചിത്രം ധടകിലൂടെയാണ് താരം അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം തെലുങ്ക് സിനിമയിലും സാനിധ്യം അറിയിച്ചു.സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വ്യക്തി ജീവിതവും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. (image credits:instagram)

ശിഖര്‍ പഹാരിയയുമായുള്ള പ്രണയ ബന്ധം ജാന്‍വി തന്നെ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. ഇരുവരുടെയും ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇടയ്ക്കിടെ തിരുമലയിലെ തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തുന്നതും വൈറലായിരുന്നു.(image credits:instagram)

ഇപ്പോഴിതാ താരപുത്രിയുടെ വിവാഹ സങ്കൽപ്പത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് താരം. തിരുപ്പതി ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിക്കണമെന്നും തിരുമലയില്‍ സെറ്റില്‍ഡ് ആകണമെന്നുമാണ് ജാൻവിയുട ആഗ്രഹം. മൂന്ന് മക്കൾ വേണം. എന്നും വാഴയിലയില്‍ ചോറുണ്ണണമെന്നും താരപുത്രി പറയുന്നു. (image credits:instagram)

അതേസമയം കഴിഞ്ഞ ദിവസം താരം കൊച്ചിയിലെത്തിയത് ഏറെ വൈറലായിരുന്നു. കേരള ഡയറീസ് എന്ന ടാഗ് നൽകി ചിത്രം താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. സിദ്ധാർത്ഥ് മൽഹോത്ര മുഖ്യ കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം പരം സുന്ദരി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് താരം കൊച്ചിയിലെത്തിയത്. ചിത്രത്തിൽ കേരളത്തിൽ നിന്നുള്ള ഒരു കലാകാരിയായാണ് ജാൻവി എത്തുന്നത്.(image credits:instagram)