Jasprit Bumrah: ജസ്പ്രീത് ബുംറയ്ക്ക് എന്തുപറ്റി? ഇന്ത്യയുടെ വജ്രായുധത്തിന് മൂര്‍ച്ച കുറയുന്നു?
Jasprit Bumrah worst form concern: ബുംറയുടെ മോശം പ്രകടനത്തില്‍ ആരാധകര്‍ക്ക് ആശങ്ക. പാകിസ്ഥാനെതിരെ നടന്ന സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ നാലോവറില്‍ താരം 45 റണ്‍സ് വഴങ്ങി. ഒരു വിക്കറ്റ് പോലും ലഭിച്ചില്ല. വരും മത്സരങ്ങളില്‍ താരം ഫോമിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍

ജസ്പ്രീത് ബുംറയുടെ മോശം പ്രകടനത്തില്‍ ആരാധകര്‍ക്ക് ആശങ്ക. പാകിസ്ഥാനെതിരെ നടന്ന സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ നാലോവറില്‍ താരം 45 റണ്‍സ് വഴങ്ങി. ഒരു വിക്കറ്റ് പോലും ലഭിച്ചില്ല (Image Credits: PTI)

ഓപ്പണര്‍ ഫഖര്‍ സമാന്‍ തുടക്കം മുതല്‍ ബുംറയുടെ പന്ത് തിരഞ്ഞുപിടിച്ച് അടിച്ചുപറത്തുകയായിരുന്നു. പവര്‍പ്ലേയില്‍ ബുംറയ്ക്ക് റണ്ണൊഴുക്ക് പിടിച്ചുനിര്‍ത്താനായില്ല. യോര്‍ക്കറുകള്‍ എറിയുന്നതില്‍ പ്രസിദ്ധനായ ബുംറയ്ക്ക് ഇത്തവണ അതും പിഴച്ചു (Image Credits: PTI)

യോര്‍ക്കറിനുള്ള ഒരു ശ്രമം ഫുള്‍ ടോസിലാണ് കലാശിച്ചത്. പവര്‍ പ്ലേയില്‍ മൂന്നോവറില്‍ 34 റണ്‍സാണ് താരം വഴങ്ങിയത്. ഇതാദ്യായാണ് പവര്‍പ്ലേയില്‍ താരം ഇത്രയും റണ്‍സ് വഴങ്ങുന്നത് (Image Credits: PTI)

എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാനെതിരെ നടന്ന മത്സരത്തില്‍ താരം തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്തിരുന്നു. നാലോവറില്‍ 28 റണ്‍സ് വഴങ്ങിയ ബുംറ രണ്ട് വിക്കറ്റാണ് ആ മത്സരത്തില്‍ സ്വന്തമാക്കിയത് (Image Credits: PTI)

യുഎഇയ്‌ക്കെതിരെ മൂന്നോവറില്‍ 19 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടി. ഒമാനെതിരെ കളിച്ചില്ല. വരും മത്സരങ്ങളില്‍ താരം ഫോമിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍ (Image Credits: PTI)