Usha Vance: ജെഡി വാന്‍സിനൊപ്പം ഉഷയുമെത്തി, സ്വന്തം ‘വേരുകളുള്ള മണ്ണി’ലേക്ക്
JD Vance India Visit: കുര്‍ത്തയും പൈജാമയുമായിരുന്നു ഇവാന്റെയും വിവേകിന്റെയും വേഷം. അനാര്‍ക്കലി സ്യൂട്ടിലാണ് മിറാബെല്‍ എത്തിയത്. കോട്ടും സ്യൂട്ടുമായിരുന്നു ജെഡി വാന്‍സ് ധരിച്ചിരുന്നത്. ഉഷ ചുവന്ന വസ്ത്രത്തിനുമുകളില്‍ വെളുത്ത കോട്ടും ധരിച്ചിരുന്നു

യുഎസ് പ്രസിഡന്റ് ജെഡി വാന്‍സിന്റെ പ്രഥമ ഇന്ത്യാ സന്ദര്‍ശനത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ ഉഷയും, മക്കളും ശ്രദ്ധാകേന്ദ്രമായിരുന്നു. ഉഷയ്ക്കും മക്കളായ ഇവാന്‍, വിവേക്, മിറാബെല്‍ എന്നിവര്‍ക്കുമൊപ്പമാണ് ജെഡി വാന്‍സ് ഇന്ത്യയിലെത്തിയത് (Image Credits: PTI)

ഉഷയുടെ മാതാപിതാക്കള്‍ ഇന്ത്യയില്‍ നിന്ന് യുഎസിലേക്ക് കുടിയേറിയവരാണ്. സ്വന്തം വേരുകളിലേക്കുള്ള ഉഷയുടെ യാത്രയാണ് ഈ സന്ദര്‍ശനത്തെ ശ്രദ്ധേയമാക്കുന്ന ഘടകങ്ങളിലൊന്ന്.

ഡല്‍ഹിയില്‍ പുലര്‍ച്ചെ എത്തിയ അവര്‍ അക്ഷര്‍ധാം ക്ഷേത്രവും സന്ദര്‍ശിച്ചു. പരമ്പരാഗത ഇന്ത്യന്‍ വസ്ത്രങ്ങളായിരുന്നു വാന്‍സിന്റെ മക്കള്‍ ധരിച്ചിരുന്നത്.

കുര്‍ത്തയും പൈജാമയുമായിരുന്നു ഇവാന്റെയും വിവേകിന്റെയും വേഷം. അനാര്‍ക്കലി സ്യൂട്ടിലാണ് മിറാബെല്‍ എത്തിയത്. കോട്ടും സ്യൂട്ടുമായിരുന്നു ജെഡി വാന്‍സ് ധരിച്ചിരുന്നത്. ഉഷ ചുവന്ന വസ്ത്രത്തിനുമുകളില്‍ വെളുത്ത കോട്ടും ധരിച്ചിരുന്നു.

ആന്ധ്രാപ്രദേശ് സ്വദേശികളായിരുന്നു ഉഷയുടെ മാതാപിതാക്കള്‍. കാലിഫോര്‍ണയയിലായിരുന്നു ജനനം. 2013ലാണ് ജെഡി വാന്‍സിനെ പരിചയപ്പെടുന്നത്. ഇരുവരും 2014ല്‍ വിവാഹിതരായി