Jeep Wrangler Facelift: അടിപൊളി ലുക്കിൽ പുതിയ ജീപ്പ് റാങ്‌ലറിൻറെ ഫേസ് ലിഫ്റ്റ്, വില ഇത്രയും
വലിയ പരിഷ്ക്കാരങ്ങളാണ് കമ്പനി പുതിയ അപ്ഡേറ്റിൽ വരുത്തിയിരിക്കുന്നത്

ഇൻറീരിയറിലും എക്സ്റ്റീരിയറിലും നിരവധി പരിഷ്കാരങ്ങളുമായി ജീപ്പ് റാംഗ്ലറിൻറെ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിലെത്തി. 'കറുപ്പ് നിറത്തിലുള്ള ഗ്രില്ലും 18 ഇഞ്ച് അലോയ് വീലുകളുമാണ് പ്രധാന മാറ്റങ്ങളിലൊന്ന്.

അൺലിമിറ്റഡ് റൂബിക്കോൺ എന്നിവയാണ് വാഹനത്തിൻറെ പുതിയ മോഡലുകൾ. ഒപ്പം അഞ്ച് കളർ വെറൈറ്റികളും ഇതിനുണ്ടാവും

12.3 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് ടച്ച്‌സ്‌ക്രീനാണ് എസ്‌യുവിക്കുള്ളത്. രണ്ട് വേരിയൻ്റുകളിലും 12-വേ പവർഡ് ഫ്രണ്ട് സീറ്റ്, 6 എയർബാഗുകൾ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഹിൽ ഡിസൻ്റ് കൺട്രോൾ, ടയർ പ്രഷർ മോണിറ്റർ, ക്യാമറയുള്ള റിയർ പാർക്കിംഗ് സെൻസർ തുടങ്ങിയ ഫീച്ചറുകൾ ഉണ്ട്

റാംഗ്ലർ അൺലിമിറ്റഡ്, റൂബിക്കോൺ എന്നീ രണ്ട് മോഡലുകൾക്കും 2.0 ലിറ്റർ, 4-സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിൻ ഉണ്ട്, ഇത് 270hp കരുത്തും 400Nm ഔട്ട്പുട്ടും നൽകുന്നു. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് നൽകിയിരിക്കുന്നത്.

67.65 രൂപ മുതലാണ് ജീപ്പ് റാംഗ്ലർ അൺലിമിറ്റഡ് മോഡലിൻ്റെ വില. അതേസമയം ജീപ്പ് റാംഗ്ലർ റൂബിക്കോൺ മോഡലിൻ്റെ വില 71.65 ലക്ഷം രൂപ മുതലാണ്.