പ്ലാസ്റ്റിക് സർജറി ചെയ്തിട്ടുണ്ടെന്ന് കെ-പോപ്പ് താരം; തിയോയുടെ സത്യസന്ധതയെ പ്രശംസിച്ച് ആരാധകർ | K pop Band P1Harmony Member Theo Confirms Nose Job, Fans Praise His Honesty Malayalam news - Malayalam Tv9

P1Harmony Theo: പ്ലാസ്റ്റിക് സർജറി ചെയ്തിട്ടുണ്ടെന്ന് കെ-പോപ്പ് താരം; തിയോയുടെ സത്യസന്ധതയെ പ്രശംസിച്ച് ആരാധകർ

Published: 

21 Feb 2025 21:22 PM

P1Harmony Theo Confirms Nose Job: അടുത്തിടെ ആരാധകരുമായി നടന്ന ഒരു വിർച്വൽ ഫാൻ മീറ്റിങ്ങിലാണ് തിയോ നോസ് ജോബ് ചെയ്ത വിവരം തുറന്നു പറഞ്ഞത്.

1 / 5വിനോദ മേഘലയിൽ പല താരങ്ങളും രഹസ്യമായി സൂക്ഷിക്കാൻ ആഗ്രഹിക്കുന്ന ഒന്നാണ് പ്ലാസ്റ്റിക് സർജറി. ഇന്നത്തെ കാലത്തും ഇക്കാര്യങ്ങൾ തുറന്നു പറയാൻ പലരും മടിക്കുന്നു. ഇപ്പോഴിതാ കെ-പോപ്പ് ബാൻഡായ പി1 ഹാർമണിയിലെ (P1 Harmony) അംഗമായ തിയോ പ്ലാസ്റ്റിക് സർജറി നടത്തിയതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. (Image Credits: X)

വിനോദ മേഘലയിൽ പല താരങ്ങളും രഹസ്യമായി സൂക്ഷിക്കാൻ ആഗ്രഹിക്കുന്ന ഒന്നാണ് പ്ലാസ്റ്റിക് സർജറി. ഇന്നത്തെ കാലത്തും ഇക്കാര്യങ്ങൾ തുറന്നു പറയാൻ പലരും മടിക്കുന്നു. ഇപ്പോഴിതാ കെ-പോപ്പ് ബാൻഡായ പി1 ഹാർമണിയിലെ (P1 Harmony) അംഗമായ തിയോ പ്ലാസ്റ്റിക് സർജറി നടത്തിയതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. (Image Credits: X)

2 / 5

അടുത്തിടെ ആരാധകരുമായി നടന്ന ഒരു വിർച്വൽ ഫാൻ മീറ്റിങ്ങിലാണ് തിയോ ഇക്കാര്യം തുറന്നു പറഞ്ഞത്. ഒരു ആരാധികയാണ് താരത്തോട് നോസ് ജോബ് (Nose Job) ചെയ്തിട്ടുണ്ടോയെന്ന ചോദ്യം ഉന്നയിച്ചത്. അതിന് ചെയ്തിട്ടുണ്ടെന്നായിരുന്നു താരത്തിന്റെ മറുപടി. ഈ വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടി. (Image Credits: X)

3 / 5

നോസ് ജോബ് ചെയ്യണം എന്നത് സ്വയം എടുത്ത തീരുമാനം ആണോ അതോ ഏജൻസിയായ എഫ്എൻസി എന്റർടൈൻമെന്റിന്റേതാണോ എന്ന ചോദ്യത്തിന് തന്റെ മാത്രം ഇഷ്ടപ്രകാരം ആണെന്നും, തനിക്കത് വേണമെന്ന് തോന്നിയതായും തിയോ പറഞ്ഞു. തുടർന്ന് ആരാധികയോട് തന്റെ മൂക്ക് ഇപ്പോൾ എങ്ങനെയുണ്ടെന്ന് ചോദിക്കുന്നതും 'മോശമില്ല' എന്ന് ആരാധിക പറയുന്നതും വീഡിയോയിൽ ഉണ്ട്. (Image Credits: X)

4 / 5

വിഷയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. എന്നാൽ തിയോയുടെ ആരാധകർ ഇക്കാര്യം തുറന്നു പറയാൻ കാണിച്ച തിയോയുടെ സത്യസന്ധതയെ പ്രശംസിച്ചു. 'കള്ളം പറയുകയും ദോഷകരമായ പ്രവൃത്തികൾ ബോധപൂർവ്വം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവരെക്കാൾ ഇതുപോലെ സത്യസന്ധമായ താരങ്ങളെയാണ് നമുക്ക് ആവശ്യമെന്ന്' മറ്റൊരു ആരാധിക കുറിച്ചു. (Image Credits: X)

5 / 5

2020 ഓഗസ്റ്റ് 27ന് എഫ്എൻസി എന്റർടൈൻമെന്റസിന്റെ കീഴിൽ സംഗീത ലോകത്ത് അരങ്ങേറ്റം കുറിച്ച ബാൻഡാണ് പി1 ഹാർമണി. കീഹോ, തിയോ, ജിയുങ്, ഇൻതാക്, സോൾ, ജൊങ്സോബ് എന്നിങ്ങനെ ആറ് അംഗങ്ങളുള്ള ഈ ഗ്രൂപ്പിന്റെ ലീഡർ കീഹോ ആണ്. 2024ൽ റിലീസായ 'കില്ലിങ് ഇറ്റ്' ആണ് ഇവരുടേതായി പുറത്തിറങ്ങിയ ഒടുവിലത്തെ ആൽബം. (Image Credits: X)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്