Seventeen Wonwoo Military Enlistment: ജൊങ്ഹാന് പിന്നാലെ വോൻവൂവും സൈന്യത്തിലേക്ക്; പത്ത് പേരിലേക്ക് ചുരുങ്ങി സെവന്റീൻ, നിരാശയിൽ ആരാധകർ
SEVENTEEN Member Wonwoo Military Enlistment: സെവന്റീനിലെ അംഗമായ ജൊങ്ഹാൻ 2024 സെപ്റ്റംബറിലാണ് സൈന്യത്തിൽ പ്രവേശിച്ചത്. ജൊങ്ഹാന് ശേഷം സെവന്റീനിൽ നിന്ന് സൈനിക സേവനം ആരംഭിക്കുന്ന രണ്ടാമത്തെ അംഗമാണ് വോൻവൂ.

കൊറിയൻ സംഗീത ബാൻഡായ സെവൻറ്റീനിലെ വോൻവൂ ഏപ്രിൽ 3ന് സൈനിക സേവനം ആരംഭിക്കുമെന്ന് അറിയിച്ച് ഏജൻസിയായ പ്ലെഡിസ് എന്റർടൈൻമെന്റ്. ബുധനാഴ്ചയാണ് ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള പ്രസ്താവന ഏജൻസി പുറത്തിറക്കിയത്. (Image Credits: Wonwoo Instagram)

സെവന്റീനിലെ അംഗമായ ജൊങ്ഹാൻ 2024 സെപ്റ്റംബറിലാണ് സൈന്യത്തിൽ പ്രവേശിച്ചത്. ജൊങ്ഹാന് ശേഷം സെവന്റീനിൽ നിന്ന് സൈനിക സേവനം ആരംഭിക്കുന്ന രണ്ടാമത്തെ അംഗമാണ് വോൻവൂ. ഈ വർഷത്തിന്റെ പകുതിയോടെ ഹോഷി, വൂസി എന്നിവരുടെയും സൈനിക സേവനം സംബന്ധിച്ച അറിയിപ്പും വരുമെന്നാണ് കരുതുന്നത്. കൂടാതെ, സെവന്റീനിലെ അംഗവും നടനും കൂടിയായ ജുൻ പുതിയ ഡ്രാമയുടെ തിരക്കുകൾ മൂലം ബാൻഡ് പ്രവർത്തങ്ങളിൽ നിന്ന് കുറച്ചുനാളായി ഇടവേളയിലാണ്. (Image Credits: Wonwoo Instagram)

അതേസമയം, മാർച്ച് 20, 21 തീയതികളിൽ നടക്കുന്ന ഫാൻ മീറ്റിംഗിൽ വോൻവൂ പങ്കെടുക്കുമെന്നും ഏജൻസി അറിയിച്ചിട്ടുണ്ട്. എന്നാൽ, ഏപ്രിലിൽ നടക്കാനിരിക്കുന്ന ടെകേറ്റ് പാൽ നോർട്ടെ (Tecate Pa'l Norte) ഫെസ്റ്റിവൽ 2025, ജപ്പാൻ ഫാൻ മീറ്റിംഗ് ഉൾപ്പടെയുള്ള വരാനിരിക്കുന്ന മറ്റ് പരിപാടികളിൽ പങ്കെടുക്കാൻ താരത്തിന് സാധിക്കില്ല. (Image Credits: Wonwoo Instagram)

'ക്യാരറ്റ്' എന്നറിയപ്പെടുന്ന സെവന്റീൻ ആരാധകർ തുടർന്നും താരത്തെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും വേണമെന്നും ഏജൻസി പറഞ്ഞു. കൂടാതെ, താരം സൈന്യത്തിൽ പ്രവേശിക്കുന്ന ദിവസം മിലിറ്ററി ബേസിന് പുറത്ത് ആരാധകർ തടിച്ചുകൂടരുതെന്നും ഏജൻസി ആവശ്യപ്പെട്ടു. (Image Credits: Wonwoo Instagram)

2015 മെയ് 26ന് പ്ലെഡിസ് എന്റർടൈൻമെന്റ്സിന് കീഴിലാണ് സെവന്റീൻ സംഗീത ലോകത്തേക്ക് അരങ്ങേറുന്നത്. ഇവർക്ക് മൂന്ന് സബ് യൂണിറ്റുകളാണ് ഉള്ളത്. ഹിഹോപ്, വോക്കൽ, പെർഫോമൻസ്. ഇതിലെ ഹിപ്ഹോപ് യൂണിറ്റ് അംഗമാണ് വോൻവൂ. (Image Credits: Wonwoo Instagram)