AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kadalundi Vavulsavam 2025: പേടിയാട്ടമ്മയെ കാണാൻ മകൻ ജാതവൻ വരുന്നു..! കടലുണ്ടി വാവുത്സവത്തിന് ഇന്ന് തുടക്കം

Kadalundi Vavulsavam Begins: മലയാളമാസമായ തുലാം മാസത്തിലെ കറുത്തവാവ്(അമാവാസി) ദിവസമാണ് ഇവിടെ പ്രധാനമായും ഉത്സവം നടക്കുന്നത്. പേടിയാട്ടമ്മയും മകനായ ജാതവനും തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഉത്സവത്തിന്റെ മുഖ്യ ആകർഷണം. ദേവി മകൻ ജാതവനെ ഒരു പ്രത്യേക സ്ഥലത്ത് കുടിയിരുത്തി തന്നെ കാണരുതെന്ന് വിലക്കിയിരുന്നു.

ashli
Ashli C | Published: 19 Oct 2025 12:13 PM
കോഴിക്കോട്: പ്രസിദ്ധമായ കടലുണ്ടി വാവുത്സവത്തിന്(Kadalundi Vavulsavam 2025) ഇന്ന് തുടക്കം. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു  പേടിയാട്ട് ഭഗവതികാവിൽ ഉത്സവത്തിന്റെ കൊടിയേറിയത്. ഇന്ന് ജാതവൻ പുറപ്പാടോടെ ആഘോഷങ്ങൾക്ക് തിരി തെളിയും. വടക്കൻ മലബാറിലെ ക്ഷേത്രോത്സവങ്ങൾക്ക് തുടക്കം കുറിക്കുന്ന ഉത്സവമാണ് കടലുണ്ടി വാവുത്സവം. (Photo Credit: Jithin MP/Vlogger)

1 / 5
വാവുത്സവത്തിലെ പ്രധാന ചടങ്ങ് ആയ ജാതവൻ പുറപ്പാട് ഞായറാഴ്ച വൈകിട്ട് 3:00 മണിയോടെ മണ്ണൂർ കാരകളിപ്പറമ്പിലെ ജാതവൻ കോട്ടയിൽ നിന്നുമാണ് ആരംഭിക്കുക. കുടിൽപ്പുരക്കൽ തറവാട്ടിലെ മൂത്ത പെരുവണ്ണാന്റെ നേതൃത്വത്തിൽ ആണ് ജാതവൻ പുറപ്പാടിനുള്ള ഒരുക്കങ്ങൾ. ഉത്സവത്തിനായി ആ ദേശമൊട്ടാകെ ഒരുങ്ങി കഴിഞ്ഞു. (Photo Credit: Jithin MP/Vlogger)

2 / 5
വിവിധതരം മിഠായികളുടെയും ഭക്ഷണങ്ങളുടെയും മറ്റു സാമഗ്രികളുടെയും സ്റ്റാളുകൾ ഇതിനോടകം തന്നെ ഉത്സവത്തിന്റെ പ്രദേശത്ത്  സജീവമായി.മലയാളമാസമായ തുലാം മാസത്തിലെ കറുത്തവാവ്(അമാവാസി) ദിവസമാണ് ഇവിടെ പ്രധാനമായും ഉത്സവം നടക്കുന്നത്. പേടിയാട്ടമ്മയും മകനായ ജാതവനും ( ജാതദേവൻ ) തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഉത്സവത്തിന്റെ മുഖ്യ ആകർഷണം.  (Photo Credit: Jithin MP/Vlogger)

3 / 5
ദേവി മകൻ ജാതവനെ ഒരു പ്രത്യേക സ്ഥലത്ത് കുടിയിരുത്തി തന്നെ കാണരുതെന്ന് വിലക്കിയിരുന്നു. പിന്നീട് തുലാം മാസത്തിലെ കറുത്തവാവ് ദിനത്തിൽ വാക്കടവിൽ നീരാട്ടിനായി പോകുമ്പോൾ മകന് കാണാനും കൂടെ പോരാനും അനുമതി നൽകി എന്നാണ് ഉത്സവത്തിന്റെ ഐതിഹ്യം. (Photo Credit: Jithin MP/Vlogger)

4 / 5
ദേശമൊട്ടാകെ ഉത്സവം അറിയിച്ചുകൊണ്ടുള്ള ജാതവന്റെ ഊരുചുറ്റലിനു ശേഷം ഒക്ടോബർ 21ന് ചൊവ്വാഴ്ച രാവിലെ വാക്കടവിൽ എത്തുന്ന ജാതവൻ അമ്മ പേടിയാട്ടമ്മയെ കണ്ടുമുട്ടി നീരാട്ടിനു ശേഷം ഒന്നിച്ച് തിരിച്ചെഴുന്നള്ളും. മതസൗഹാർദ്ദത്തിനും സാമുദായിക മൈത്രിക്കും പേരുകേട്ടതാണ് കടലുണ്ടി വാവുൽസവം((Kadalundi Vavulsavam). ഒരു ദേശം ഒട്ടാകെ ഇനി ഉത്സവത്തിന്റെ ലഹരിയിലാണ്. (Photo Credit: Jithin MP/Vlogger)

5 / 5