Rambha: രംഭയുടെ സ്വത്ത് മാത്രം 2,000 കോടിയുണ്ട്! അപ്പോള്‍ ഭര്‍ത്താവിന്റേതോ?
Actress Rambha's Net Worth: ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമകളിലെ നിറസാന്നിധ്യമായിരുന്നു രംഭ. ഒട്ടനവധി ചിത്രങ്ങൡലാണ് താരം അഭിനയിച്ചിട്ടുള്ളത്. രംഭയുടെ മലയാള ചിത്രങ്ങള്‍ക്ക് ഇന്നും ആരാധകര്‍ ഏറെയാണ്.

സിനിമകളില്‍ സജീവമായി നില്‍ക്കുന്ന സമയത്താണ് രംഭ വിവാഹിതയാകുന്നത്. പിന്നീട് മൂന്ന് കുട്ടികളുടെ അമ്മയുമായതോടെ താരം എന്നെന്നേക്കുമായി സിനിമ വിട്ടു. നടിയുമായി ബന്ധപ്പെട്ട് ഇടയ്ക്കിടെ വാര്‍ത്തകള്‍ വരാറുണ്ട്. (Image Credits: Instagram)

ഇപ്പോള്‍ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നത് നിര്‍മാതാവായ കലൈപുലി താണു രംഭയുടെ സ്വത്ത് വിവരം വെളിപ്പെടുത്തിയതാണ്. രംഭയ്ക്ക് 2000 കോടിയോളം രൂപയുടെ ആസ്തിയുണ്ടെന്ന് താണു പറയുന്നത്. (Image Credits: Instagram)

എന്നാല്‍ രംഭയുടെ ഭര്‍ത്താവിന്റെ ആസ്തിയെ കുറിച്ച് വെളിപ്പെടുത്താന്‍ താണു ശ്രമിച്ചപ്പോള്‍ നടി കണ്ണുകള്‍ കൊണ്ട് തടയുന്ന ദൃശ്യമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. വനിതാ ദിനത്തോട് അനുബന്ധിച്ച് ചെന്നൈയില്‍ നടന്ന പരിപാടിയിലാണ് സംഭവമുണ്ടായത്. (Image Credits: Instagram)

രംഭയുടെ ഈ ആക്ഷനോടെ താണു വെളിപ്പെടുത്തിയിരിക്കുന്ന സ്വത്ത് വിവരം സത്യമാണെന്നാണ് ആരാധകര്‍ പറയുന്നത്. വളരെ ചെറിയ പ്രായത്തില്‍ തന്നെ അഭിനയ ജീവിതം ആരംഭിച്ച രംഭയ്ക്ക് അത്രയേറെ സ്വത്ത് ഉണ്ടാകുമെന്നാണ് ആളുകള്‍ പറയുന്നത്. (Image Credits: Instagram)

2010ലാണ് കാനഡയില്‍ ബിസിനസ് ചെയ്യുന്ന ഇന്ദ്രകുമാര്‍ പത്മനാഥനെ രംഭ വിവാഹം ചെയ്തത്. ഇപ്പോള്‍ അവര്‍ കുടുംബത്തോടൊപ്പം വിദേശത്താണ് താമസം. (Image Credits: Instagram)