Karisma Kapoor: ‘കുറ്റിക്കാടുകള്‍ക്ക് പിന്നിലായിരുന്നു പോയിരുന്നത് ; ‘മാഡം ബാത്ത്‌റൂമിൽ പോവുകയാണ്’ എന്ന് സെറ്റ് മുഴുവൻ പറയും’; കരിഷ്മ കപൂര്‍
Karisma Kapoor Revealed Early Days in Bollywood: ബാത്ത് റൂം ഉപയോഗിക്കണമെങ്കില്‍ മൈലുകള്‍ നടക്കേണ്ടിവരും. അപ്പോള്‍ മാഡം ബാത്ത് റൂമില്‍ പോവുകയാണെന്ന് സെറ്റിലുള്ളവരെല്ലാം അടക്കം പറയുന്നുണ്ടാകുമെന്നും കരിഷ്മ കപൂര്‍ പറയുന്നു.

ബോളിവുഡിൽ ഏറെ ആരാധകരുള്ള താരകുടുംബമായ കപൂര്‍ കുടുംബത്തിലെ അംഗമാണ് കരിഷ്മ കപൂര്‍. കപൂർ കുടുംബത്തിൽ നിന്നും സിനിമയിലേക്ക് എത്തുന്ന ആദ്യത്തെ പെൺകുട്ടിയാണ് കരിഷ്മ. 32 വര്‍ഷം പിന്നിടുകയാണ് കരിഷ്മയുടെ ബോളിവുഡ് ജീവിതം. ഇക്കാലത്തിനിടെയ്ക്ക് വലിയ മാറ്റമാണ് ബോളിവുഡിലുണ്ടായത്. (Image Credits:Instagram)

ഇപ്പോഴിതാ ഈ മാറ്റങ്ങളെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.താന്‍ കരിയര്‍ ആരംഭിച്ച സമയത്ത് അടിസ്ഥാന സൗകര്യങ്ങള്‍ പോലുമുണ്ടായിരുന്നില്ലെന്നാണ് കരിഷ്മ പറയുന്നത്. കുറ്റിക്കാടിന് പിന്നിലായിരുന്നു ബാത്ത് റൂമിൽ പോയതെന്നും കരിഷ്മ പറയുന്നു.

അവിടെ നിന്ന് ഇന്ന് എല്ലാവർക്കും കാരവന്‍ എന്ന നിലയിലേക്ക് വളരുന്നത് താന്‍ നേരിട്ട് കണ്ടുവെന്നാണ് കരിഷ്മ പറയുന്നത്. ഇന്നത്തെ പലർക്കും വിശ്വാസിക്കാൻ പറ്റാത്ത സാഹചര്യങ്ങളിൽ ജോലി ചെയ്തിട്ടുണ്ടെന്നാണ് നടി പറയുന്നത്.

കുറ്റിക്കാടുകള്‍ക്ക് പിന്നിലായിരുന്നു തങ്ങൾ പോയിരുന്നതെന്നാണ് കരിഷ്മ പറയുന്നത്. ബാത്ത് റൂം ഉപയോഗിക്കണമെങ്കില്‍ മൈലുകള്‍ നടക്കേണ്ടിവരും. അപ്പോള്‍ മാഡം ബാത്ത് റൂമില്‍ പോവുകയാണെന്ന് സെറ്റിലുള്ളവരെല്ലാം അടക്കം പറയുന്നുണ്ടാകുമെന്നും കരിഷ്മ കപൂര്‍ പറയുന്നു.

റോഡ് സൈഡിലെ കടകളിലോ വീടുകളിലോ പോയാണ് തങ്ങൾ വസ്ത്രം മാറാറുള്ളതെന്നും കരിഷ്മ പറയുന്നു. സാങ്കേതിക വിദ്യയിലുണ്ടായ മാറ്റത്തെക്കുറിച്ചും കരിഷ്മ സംസാരിക്കുന്നുണ്ട്.