Kavya Madhavan: തിരിച്ചുവരവില്‍ ആദ്യ സിനിമ നല്‍കിയത് ദിലീപേട്ടന്റെ ധൈര്യം; ഏറെ ചിന്തിച്ചെടുത്ത തീരുമാനം: കാവ്യ മാധവന്‍
Kavya Madhavan About Her Divorce: ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് കാവ്യ മാധവനും ദിലീപും വിവാഹിതരായത്. സിനിമയില്‍ വന്ന നാള്‍ മുതല്‍ കാവ്യയ്ക്ക് ദിലീപിന്റെ പേരില്‍ പഴി കേള്‍ക്കേണ്ടതായി വന്നിട്ടുണ്ട്. ആദ്യ വിവാഹബന്ധം തകര്‍ന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കാവ്യ ദിലീപിനെ വിവാഹം ചെയ്തത്.

2009ലാണ് കാവ്യ മാധവന്‍ വിവാഹിതയാകുന്നത് എന്നാല്‍ 2011ല്‍ ബന്ധം വേര്‍പിരിഞ്ഞു. അതിന് ശേഷം നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. (Image Credits: Instagram)

ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം വിവാഹം കഴിഞ്ഞ് കുട്ടികളൊക്കെ ആയിട്ടുള്ള ജീവിതമായിരുന്നു. അതിന് വേണ്ടിയാണ് താന്‍ ജനിച്ചതെന്ന് പോലും തോന്നിയിട്ടുണ്ട്. എന്നാല്‍ അങ്ങനെയൊരു യോഗം ഉണ്ടാകില്ല എന്നും കാവ്യ പറയുന്നു.

ഭാഗ്യം കൊണ്ടാണ് സിനിമയിലേക്ക് വീണ്ടും വരാന്‍ സാധിച്ച്. വിവാഹം ചെയ്തപ്പോള്‍ ഇനി സിനിമയില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞിരുന്നില്ല. ദൈവമായി എന്നെകൊണ്ട് അത് പറയിപ്പിക്കാത്തത് ആകും. വിഷമഘട്ടത്തില്‍ അച്ഛനും അമ്മയും ചേട്ടനും ബന്ധുക്കളുമാണ് കൂടെ നിന്നത്. എന്നെ വിളിച്ച് കൂടെ നില്‍ക്കുന്നത് പോലെ സംസാരിച്ച് അപ്പുറത്ത് മാറിനിന്ന് കുറ്റം പറഞ്ഞവര്‍ എന്റെ ഫീല്‍ഡിലുണ്ട്.

അതായിരുന്നു ഏറ്റവും ഷോക്കിങ്, ഇത്രയും വര്‍ഷങ്ങള്‍ കണ്ട് കൊണ്ടിരുന്നവര്‍ ഇങ്ങനെയാണോ എന്ന് തോന്നി. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ ഞാന്‍ എത്തിപ്പെട്ട സ്ഥലം എനിക്ക് പറ്റിയതല്ലെന്ന് മനസിലായി. പെട്ടെന്ന് തന്നെ അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് വരാനായി. ഏറെ ചിന്തിച്ചെടുത്ത തീരുമാനമായിരുന്നു അത്.

ഇനിയെന്ത് എന്ന ചോദ്യം മുന്നിലുണ്ടായിരുന്നു. വീണ്ടും സിനിമയില്‍ അഭിനയിക്കുക എന്നത് മനസിലുണ്ടായിരുന്നില്ല. അധികം പഠിച്ചിട്ടില്ല, വേറെ ജോലി അറിയില്ല, ഇതെല്ലാം ആശങ്കയായിരുന്നു. വിവാഹമോചനത്തിന് കാരണമായി ദിലീപിന്റെ പേര് പറഞ്ഞപ്പോള്‍ വിഷമം തോന്നി. തിരിച്ചുവരവില്‍ എനിക്ക് ആദ്യ സിനിമ തന്നത് അദ്ദേഹത്തിന്റെ ധൈര്യമാണെന്നും കാവ്യ മാധവന്‍ പറയുന്നു.