Kavya Madhavan: എനിക്ക് ആദ്യം ഒരു ക്രഷ് ഉണ്ടായിരുന്നു, അത് ആ നടനാണ്: കാവ്യ മാധവന്‍
Kavya Madhavan About Her Crush: സ്‌കൂള്‍ പഠനകാലത്ത് തന്നെ സിനിമയിലേക്ക് എത്തുകയും മലയാളികളുടെ ഇഷ്ട നായികയുമായി മാറിയ താരമാണ് കാവ്യ മാധവന്‍. ഒരു കാലത്ത് കേരളത്തിലെ യുവാക്കളുടെയെല്ലാം ആരാധന പാത്രവുമായിരുന്നു അവര്‍. ദിലീപുമൊത്തുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണ് കാവ്യ മാധവന്‍.

കാവ്യ മാധവനുമായി ചേര്‍ത്ത് ഒട്ടനവധി നടന്മാരുടെ പേരുകള്‍ പുറത്തുവന്നിട്ടുണ്ട്. അക്കൂട്ടത്തില്‍ ദിലീപിന് തന്നെയായിരുന്നു ഒന്നാം സ്ഥാനം. എങ്കിലും തനിക്ക് ആദ്യം ക്രഷ് തോന്നിയ നടന്റെ പേര് വെളിപ്പെടുത്തുന്ന കാവ്യ മാധവന്റെ പഴയൊരു അഭിമുഖമാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്. നടി രോഹിണി അവതാരകയായിട്ട് എത്തിയ ഷോയിലാണ് കാവ്യയുടെ പ്രതികരണം. (Image Credits: Instagram)

തനിക്ക് ആദ്യം ഒരു ക്രഷ് ഉണ്ടായിരുന്നു എന്നാണ് കാവ്യ പറയുന്നത്. അത് കുഞ്ചാക്കോ ബോബന്‍ ആണെന്നും താരം തുറന്ന് സമ്മതിക്കുന്നുണ്ട്. അന്ന് കൂടെ പഠിച്ച പെണ്‍കുട്ടികളെല്ലാം ചാക്കോച്ചന്റെ ആരാധികമാരായിരുന്നു. അഭിനയിക്കുകയാണെങ്കില്‍ ചാക്കോച്ചന്റെ കൂടെ മതിയെന്നും നിന്റെ നോട്ട്‌സ് ഒക്കെ ഞങ്ങള്‍ എഴുതി തരാമെന്നും അവര്‍ പറയുമായിരുന്നു എന്നാണ് കാവ്യ പറയുന്നത്.

ഇതിനിടെ കാവ്യയെ കുറിച്ച് സംസാരിച്ച് കുഞ്ചാക്കോ ബോബനും എത്തിയിരുന്നു. സഹയാത്രികര്‍ക്ക് സ്‌നേഹപൂര്‍വം, ദോസ്ത് എന്നീ സിനിമകളിലാണ് തങ്ങള്‍ ഒരുമിച്ച് അഭിനയിച്ചത്. സിനിമയുടെ എണ്ണത്തില്‍ കാര്യമില്ലെന്ന് തെളിയിക്കുന്നതാണ് തങ്ങളുടെ സൗഹൃദം.

തന്നേക്കാള്‍ ഉപരി കാവ്യയും തന്റെ ഭാര്യയും തമ്മില്‍ വലിയ സൗഹൃദമുണ്ട്. തുടക്ക കാലത്ത് കാവ്യ തന്റെ വലിയൊരു ആരാധികയായിരുന്നുവെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. പലരും ത്‌നെ കളിയാക്കുന്നതായിട്ട് കാവ്യ തന്നെ തന്നോട് പറഞ്ഞിട്ടുണ്ടെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.

തങ്ങളിപ്പോഴും അടുത്ത സുഹൃത്തുക്കളാണ്. അന്നൊക്കെ തനിക്ക് വേറെ പ്രണയിനി ഉണ്ടെന്നും പ്രണയിനിയുടെ പേര് ഇതാണ് എന്നൊക്കെ പറഞ്ഞ് കാവ്യയെ വട്ട് പിടിപ്പിക്കുമായിരുന്നു എന്നും കുഞ്ചാക്കോ ബോബന്‍ കൂട്ടിച്ചേര്‍ത്തു.