Keerthy Suresh Marriage: അച്ഛന്റെ മടിയിൽ കീർത്തി സുരേഷ്, താലി ചാർത്തി ആന്റണി; അതിഥിയായി വിജയ്, ചിത്രങ്ങൾ
Keerthy Suresh And Antony Thattil Marriage: വിവാഹ ചിത്രങ്ങൾ കീർത്തി സുരേഷ് തൻ്റെ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. ഹിന്ദു മതാചാരപ്രകാരമാണ് വിവാഹം നടന്നത്. അച്ഛൻ സുരേഷ് കുമാറിന്റെ മടിയിൽ ഇരിക്കുന്ന കീർത്തിയെ ആന്റണി താലിചാർത്തുന്ന ചിത്രങ്ങളും പുറത്തുവരുന്നുണ്ട്. വിവാഹ വേഷത്തിൽ അതിസുന്ദരിയായിട്ടുള്ള കീർത്തിയുടെ ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

തെന്നിന്ത്യൻ താരസുന്ദരിയും മേനകയുടെ മകളുമായ കീർത്തി സുരേഷും ബിസിനസുകാരനായ ആൻ്റണി തട്ടിലുമായുള്ള വിവാഹം ഇന്ന് ഗോവയിൽ വച്ച് നടന്നു. ഗോവയിൽ വച്ച് നടന്ന പരമ്പരാഗത വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരുടെയും വിവാഹം നടന്നത്. (Image Credits: Facebook)

വിവാഹ ചിത്രങ്ങൾ കീർത്തി സുരേഷ് തൻ്റെ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. ഹിന്ദു മതാചാരപ്രകാരമാണ് വിവാഹം നടന്നത്. അച്ഛൻ സുരേഷ് കുമാറിന്റെ മടിയിൽ ഇരിക്കുന്ന കീർത്തിയെ ആന്റണി താലിചാർത്തുന്ന ചിത്രങ്ങളും പുറത്തുവരുന്നുണ്ട്. വിവാഹ വേഷത്തിൽ അതിസുന്ദരിയായിട്ടുള്ള കീർത്തിയുടെ ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. (Image Credits: Facebook)

ഗോവയിൽ നടന്ന ഡെസ്റ്റിനേഷൻ വിവാഹത്തിൽ താരങ്ങൾ ഉൾപ്പടെ പങ്കെടുത്തിരുന്നു. തമിഴ് സൂപ്പർതാരം വിജയ് കീർത്തിയുടെ വിവാഹത്തിനായി ഗോവയിലെത്തിയതിൻ്റെ ചിത്രങ്ങളും വൈറലായിരുന്നു. മുണ്ടും ഷർട്ടും ധരിച്ച് വിവാഹത്തിനെത്തിയ വിജയുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. (Image Credits: Facebook)

അതേസമയം വൈകിട്ട് ക്രിസ്ത്യൻ മതാചാരപ്രകാരം കീർത്തിയുടെയും ആൻ്റണിയുടെയും വിവാഹം നടക്കും. രാത്രിയിലെ കാസിനോ നൈറ്റ് പാർട്ടിയോടെ ആയിരിക്കും വിവാഹാഘോഷങ്ങൾ അവസാനിക്കുകയെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കീർത്തി തന്നെയാണ് കഴിഞ്ഞ ദിവസം വിവാഹ തീയത് പുറത്തുവിട്ടത്. (Image Credits: Facebook)