അതിവേഗ റെയില്‍ കേരളത്തിനില്ല, പകരം മറ്റൊരു പദ്ധതി? ഹൈ സ്പീഡ് യാത്രയ്ക്ക് വരാന്‍ പോകുന്നത്... | Kerala Has No High Speed Rail Project What Is the New Plan Coming to the State Malayalam news - Malayalam Tv9

Kerala High Speed Rail: അതിവേഗ റെയില്‍ കേരളത്തിനില്ല, പകരം മറ്റൊരു പദ്ധതി? ഹൈ സ്പീഡ് യാത്രയ്ക്ക് വരാന്‍ പോകുന്നത്…

Updated On: 

04 Aug 2026 | 08:02 AM

Kerala High-Speed Rail Project Dropped: What Could Replace It for Faster Travel:23 സ്റ്റേഷനുകള്‍, 200 കിലോമീറ്റര്‍ വേഗത, 473 കിലോമീറ്റര്‍ ദൂരം എന്നിങ്ങനെയായിരുന്നു ഇ ശ്രീധരന്‍ സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ച അതിവേഗ റെയില്‍പാത പദ്ധതി രൂപരേഖയില്‍ പറഞ്ഞിരുന്നത്. പദ്ധതി ഉപേക്ഷിച്ചുവെന്ന് പറഞ്ഞ മന്ത്രി, കേരളത്തില്‍ റെയില്‍വേ വികസനത്തിന് മുന്‍ നിശ്ചയിച്ച പദ്ധതികളുണ്ടെന്ന കാര്യവും പറയുന്നുണ്ട്.

1 / 5
കേരളത്തിന്റെ അതിവേഗ റെയില്‍ പദ്ധതികളായ സില്‍വര്‍ ലൈനും തിരുവനന്തപുരം-കണ്ണൂര്‍ ഹൈസ്പീഡ് റെയിലും സര്‍ക്കാര്‍ ഉപേക്ഷിച്ചുവെന്ന വാര്‍ത്ത യാത്രക്കാരില്‍ ഉണ്ടാക്കിയ ആഘാതം ചെറുതല്ല. ഭാവിയിലെങ്കിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അതിവേഗവും സുരക്ഷിതവുമായ യാത്ര നടത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നവര്‍ക്കാണ് ഈ തീരുമാനം തിരിച്ചടിയായത്. ഇ ശ്രീധരന്‍ സമര്‍പ്പിച്ച അതിവേഗ പദ്ധതി നിര്‍ദേശം നടപ്പാക്കാന്‍ സാധിക്കില്ലെന്നാണ് കേരളം നിയോഗിച്ച വിദഗ്ധ സമിതി അറിയിച്ചതെന്ന് കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ് പറയുന്നു. (Image Credit Source: PTI and Getty Images)

2 / 5
23 സ്റ്റേഷനുകള്‍, 200 കിലോമീറ്റര്‍ വേഗത, 473 കിലോമീറ്റര്‍ ദൂരം എന്നിങ്ങനെയായിരുന്നു ഇ ശ്രീധരന്‍ സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ച അതിവേഗ റെയില്‍പാത പദ്ധതി രൂപരേഖയില്‍ പറഞ്ഞിരുന്നത്. പദ്ധതി ഉപേക്ഷിച്ചുവെന്ന് പറഞ്ഞ മന്ത്രി, കേരളത്തില്‍ റെയില്‍വേ വികസനത്തിന് മുന്‍ നിശ്ചയിച്ച പദ്ധതികളുണ്ടെന്ന കാര്യവും പറയുന്നുണ്ട്. അതില്‍ ഏത് പദ്ധതിയാകും കേരളത്തിലേക്ക് ആദ്യമെത്തുക എന്ന് മാത്രമാണ് ഇനി അറിയേണ്ടത്.

3 / 5
അതിവേഗ റെയില്‍ പദ്ധതിക്ക് പകരം, കേരളത്തിലെ റെയില്‍ ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി നിലവിലുള്ള പാതകളുടെ നവീകരണം, വളവുകള്‍ കുറയ്ക്കുക, സിഗ്നലിങ് സംവിധാനം മെച്ചപ്പെടുത്തുക, ട്രാക്കുകളുടെ ശേഷി വര്‍ധിപ്പിക്കുക തുടങ്ങിയ നടപടികള്‍ ഉടന്‍ ഉണ്ടാകാനാണ് സാധ്യത. ഇത്തരം നടപടിക്രമങ്ങളിലൂടെ കൂടുതല്‍ വേഗത്തിലുള്ള ട്രെയിനുകള്‍ സര്‍വീസ് നടത്താനുള്ള സാഹചര്യമുണ്ടാകും.

4 / 5
കേരളത്തിലെ ട്രെയിന്‍ ഗതാഗതം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് വന്ദേ ഭാരത് പോലുള്ള ട്രെയിനുകള്‍ക്ക് വലിയ പങ്കുണ്ട്. എന്നാല്‍ വേഗതയേറിയ ട്രെയിനുകള്‍ വന്നതുകൊണ്ട് മാത്രം കാര്യമില്ല, അതോടൊപ്പം ട്രാക്കുകളും സിഗ്നലിങുമെല്ലാം മെച്ചപ്പെടണം. അതിവേഗ ട്രെയിനുകള്‍ക്ക് സര്‍വീസ് നടത്താനായി പ്രത്യേക ട്രാക്കുകള്‍ വരുന്നത് യാത്രക്കാര്‍ക്ക് സഹായകമാകും.

5 / 5
നിലവില്‍ കേരളത്തിനായി പ്രത്യേക അതിവേഗ ട്രെയിന്‍ പദ്ധതികളൊന്നും തന്നെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ വന്ദേ ഭാരത് സ്ലീപ്പര്‍ കേരളത്തിന് അനുവദിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുകയാണെങ്കില്‍ യാത്രക്കാര്‍ക്ക് യാത്രാ സമയം ലാഭിക്കാനും മെച്ചപ്പെട്ട സൗകര്യങ്ങളോടെയുള്ള യാത്രകള്‍ ആസ്വദിക്കാനും കഴിയും.

Follow Us
ഇക്കൂട്ടർ അബദ്ധത്തിൽ പോലും കാപ്പി കുടിക്കരുത്!
ഫ്രീഡം സെയിലിൽ വാങ്ങാൻ 10 മോട്ടറോള ഫോണുകൾ
അമ്പട ഹെൽത്തിക്കുട്ടാ! വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന പീനട്ട് ബട്ടർ റെസിപ്പി
തലമുടിയുടെ അറ്റം പിളരുന്നത് തടയാൻ ചെയ്യേണ്ടവ
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ