AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kiara Advani- Sidharth Malhotra: കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിൽ കിയാരയും സിദ്ധാർഥും; പുതിയ പോസ്റ്റ് വൈറൽ

Kiara Advani and Sidharth Malhotra Announced Pregnancy: 2023 ഫെബ്രുവരി ഏഴിനാണ് സിദ്ധാർഥും കിയാരയും വിവാഹിതരായത്. രാജസ്ഥാനിലെ ജയ്സാൽമീറിൽ വെച്ചായിരുന്നു വിവാഹം.

nandha-das
Nandha Das | Published: 28 Feb 2025 19:37 PM
ഏറെ ആരാധകരുള്ള ബോളിവുഡ് താരദമ്പതികളാണ് സിദ്ധാർഥ് മൽഹോത്രയും കിയാര അദ്വാനിയും. ഇപ്പോഴിതാ ദമ്പതികൾ ഒരു കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് എന്നറിയിച്ചിരിക്കുകയാണ്. കിയാര ആണ് തന്റെ സമൂഹ മാധ്യമത്തിലൂടെ ഗർഭിണിയാണെന്ന സന്തോഷ വാർത്ത പങ്കുവെച്ചത്. (Image Credits: Kiara Advani Facebook)

1 / 5
കുഞ്ഞു സോക്സ് കൈയിൽ പിടിച്ചിരിക്കുന്ന ഒരു ചിത്രമാണ് കിയാര സമൂഹ മാധ്യമത്തിൽ പങ്കുവെച്ചത്. 'തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട സമ്മാനമായ കുഞ്ഞതിഥിക്കായി കാത്തിരിക്കുന്നു' എന്ന് താരം ചിത്രത്തോടൊപ്പം കുറിച്ചു. (Image Credits: Kiara Advani Facebook)

2 / 5
സെലിബ്രിറ്റികൾ ഉൾപ്പടെ നിരവധി പേരാണ് ഇരുവർക്കും ആശംസകൾ നേർന്ന് കൊണ്ട് രംഗത്ത് വന്നത്. സാമന്ത റൂത്ത് പ്രഭു, രശ്‌മിക മന്ദന, കൃതി സനോൻ ഉൾപ്പടെ നിരവധി താരങ്ങൾ ദമ്പതികൾക്ക് ആശംസകൾ നേർന്നു. (Image Credits: Facebook)

3 / 5
2023 ഫെബ്രുവരി ഏഴിനാണ് സിദ്ധാർഥും കിയാരയും വിവാഹിതരായത്. രാജസ്ഥാനിലെ ജയ്സാൽമീറിൽ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ഈ ചടങ്ങിന് പിന്നാലെ മുംബൈയിൽ ബോളിവുഡ് താരങ്ങൾക്കായി റിസപ്‌ഷനും ഒരുക്കിയിരുന്നു. (Image Credits: Kiara Advani Facebook)

4 / 5
നിലവിൽ 'പരം സുന്ദരി' എന്ന ചിത്രത്തിന്റെ തിരക്കിലാണ് സിദ്ധാർഥ്. രൺവീർ സിങ്ങിനൊപ്പമുള്ള 'ഡോൺ 3' ആണ് കിയാരയുടെ അടുത്ത ചിത്രം. (Image Credits: Facebook)

5 / 5