KIA PV7 Electric Van: ഇലക്ട്രിക് കാറല്ല, 'വാൻ'! കിയയുടെ സർജിക്കൽ സ്ട്രൈക്ക് | KIA’s Game Changing Move, Unveils PV7 Electric Van with 460 KM Range, Know More Malayalam news - Malayalam Tv9

KIA PV7 Electric Van: ഇലക്ട്രിക് കാറല്ല, ‘വാൻ’! കിയയുടെ സർജിക്കൽ സ്ട്രൈക്ക്

Published: 

17 Sep 2026 | 06:46 PM

KIA Unveils New Electric Van Model : മറ്റ് ബ്രാൻഡുകൾ പാസഞ്ചർ കാറുകളിൽ ഇലക്ട്രിക് വിപ്ലത്തിന് ശ്രമിക്കുമ്പോൾ വേറിട്ടൊരു നീക്കവുമായി കിയ മോട്ടോഴ്സ് രം​ഗത്ത്. ഇലക്ട്രിക് വാനിനെ അവതരിപ്പിച്ചുകൊണ്ടാണ് കിയ ഏവരെയും ഇപ്പോൾ ഞെട്ടിച്ചിരിക്കുന്നത്. കിയ തങ്ങളുടെ പ്ലാറ്റ്‌ഫോം ബിയോണ്ട് വെഹിക്കിൾ (PBV) ശ്രേണിയിലെ രണ്ടാമത്തെ മോഡലായ PV7 നെ ആണ് ആ​ഗോള തലത്തിൽ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്.

1 / 5
യാത്രക്കാരെ ലക്ഷ്യമിട്ടുകൊണ്ടുള്ള - പാസഞ്ചർ, ചരക്ക് വസ്തുക്കൾ കൊണ്ടുപോകുന്നതിനുള്ള -  കാർഗോഎന്നിങ്ങനെ രണ്ട് വകഭേദങ്ങളിൽ ലഭ്യമാകുന്ന ഈ ഇലക്ട്രിക് വാഹനം വാണിജ്യ ആവശ്യങ്ങൾക്കും യാത്രാ ആവശ്യങ്ങൾക്കും ഒരുപോലെ അനുയോജ്യമായ രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ( Image Credit Source KIA Global Website )

2 / 5
പ്രത്യേകം തയ്യാറാക്കിയ E-GMP.S എന്ന ആർക്കിടെക്ചറിലാണ് PV7 ന്റെ നിർമ്മാണം. 800 വോൾ‍‍ട്ട് ചാർജിംഗ് ഓടുകൂടിയെത്തുന്ന ഈ വാ​ഹനത്തിൽ 71.5 കിലോ വാട്ട് , 96.2 കിലോ വാട്ട് എന്നിങ്ങനെ ശേഷിയുള്ള NCM ബാറ്ററി പാക്കുകളിലാണ് ലഭ്യമാവുക. ഫ്രണ്ട് വീൽ ഡ്രൈവിൽ എത്തുന്ന ഈ വാൻ 200 കിലോവാട്ട് കരുത്തും 420 ന്യൂട്ടൺ മീറ്റർ ടോർക്കും ഇത് ഉത്പാദിപ്പിക്കും.

3 / 5
ഫ്രണ്ട് വീൽ ഡ്രൈവിലാണ് ആദ്യം വാഹനം ലഭിക്കുക എങ്കിലും ഭാവിയിൽ  ഓൾ-വീൽ-ഡ്രൈവ് പതിപ്പും കിയ അവതരിപ്പിക്കും എന്നാണ് അറിയുന്നച്. വാഹനത്തിന്റെ കിലോ മീറ്റർ റേഞ്ചിലേക്ക് വന്നാൽ ലോംഗ് റേഞ്ച് കാർഗോ വകഭേദം ഒറ്റത്തവണ ഫുൾ ചാർജ് ചെയ്താൽ  460 കിലോ മീറ്റർ റേഞ്ച് നൽകുമെന്നാണ് അവകാശപ്പെടുന്നത്.

4 / 5
വെറും 25 മിനിറ്റിനുള്ളിൽ 10 മുതൽ 80 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യാൻ കഴിയുന്ന DC ഫാസ്റ്റ് ചാർജിംഗ് സംവിധാനവും ഈ ഇലക്ട്രിക് വാനിലുണ്ട്. ‌രണ്ട് ചാർജിംഗ് പോർട്ടുകൾ നൽകുന്ന കിയയുടെ ആദ്യ മോഡൽ കൂടിയാണിത്. DC, AC പോർട്ടുകൾ വാഹനത്തിൽ ക്രമീകിരച്ചിരിക്കുന്നു.

5 / 5
സുരക്ഷയുടെ കാര്യത്തിലും കിയ വിട്ടുവീഴ്ച വരുത്തിയിട്ടില്ല. ഏഴ് എയർബാ​ഗുകളാണ് വാഹനത്തിൽ വരുന്നത്. ലെയ്ൻ-കീപ്പിംഗ് അസിസ്റ്റ്, സ്മാർട്ട് ക്രൂയിസ് കൺട്രോൾ, ഹൈവേ ഡ്രൈവിംഗ് അസിസ്റ്റ്, പാർക്കിംഗ് സഹായ സംവിധാനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, സറൗണ്ട്-വ്യൂ ക്യാമറ സംവിധാനവും ഡ്രൈവിംഗ് ദൃശ്യങ്ങൾ പകർത്തുന്നതിനായി ബിൽറ്റ്-ഇൻ ക്യാം 3.0-ഉം ഈ ഇലക്ട്രിക് വാനിലുണ്ട്.

Loading...
Unable to load recommendations.
Follow Us
തണ്ണിമത്തൻ മധുരമുള്ളതാണോ? കണ്ടുപിടിക്കാൻ വഴിയുണ്ട്
ജിമ്മിന് ശേഷം പനിയും ക്ഷീണവും വരാറുണ്ടോ? ഇതാണ് കാരണം!
7100mAh ബാറ്ററി, 200MP, 50MP, 64MP, 32MP ക്യാമറകൾ!
കോച്ച് ഗൗതം ഗംഭീറിന് ബിസിസിഐ നല്‍കുന്ന ശമ്പളമെത്ര?
അഹാനയുടെ വിവാഹസൽക്കാരത്തിന് മുഖ്യമന്ത്രി എത്തിയപ്പോൾ
ചാവക്കാട് ഓടുന്ന ബസിൽ നിന്നും ഗർഭിണി തെറിച്ചു വീഴുന്നു
വയനാട് കുഞ്ഞോം പാമ്പുള്ളിയിൽ നിന്നും പിടികൂടിയ രാജവെമ്പാല
Viral Video | ഒടുവിൽ ടെസ്ല ട്രക്ക് ബെംഗളൂരുവിലും